തിര


അവള്‍ പറഞ്ഞു അവസാനിപ്പിച്ചു. പറഞ്ഞതിന്റെ രത്നച്ചുരുക്കം “നമുക്ക് പിരിയാം” എന്നായിരുന്നു. 
അവന്‍ ഒന്നും മിണ്ടിയില്ല. കലര്‍പ്പില്ലാത്ത ഒരു ആണ്‍ പെണ്‍ സൌഹൃദം ,അതിന്റെ മനോഹാരിത, അതിന്റെ വിശാലത , അതെല്ലാമാണ്‌ അവള്‍ അവസനിപിച്ചു പോകുന്നത്.
കടല്‍തീരത്തെ പാറക്കൂട്ടതിനു മുകളില്‍ അവര്‍ നിന്നു . അവന്‍ ഓര്‍ത്തു , ഭൂമി ഇവിടെ അവസാനിക്കുന്നു .അതിനപ്പുറം കടലാണ്. അതുപോലെ ഈ സൗഹൃദം ഇവിടെ അവസാനിക്കുന്നു. ശിഷ്ടജീവിതം കടല്‍ പോലെ പറന്നു കിടക്കുന്നു, പക്ഷെ വിജനമാണ്. പ്രണയത്തിന്റെ പാറക്കൂട്ടങ്ങളില്‍ സൗഹൃദത്തിന്റെ തിരമാലകള്‍ അടിച്ചു ചിതറുന്നു . പിരിയാനായി അവള്‍ കണ്ടെത്തിയ സ്ഥലം കൊള്ളാം .ചിന്തകള്‍ കാടുകയിര്യപ്പോള്‍ അവന്‍ തിരിച്ചറിഞ്ഞു  വികാരം വിചാരത്തെക്കാള്‍ ചിന്തിപ്പിക്കും . 
അവളുടെ കാമുകന് ഈ സൗഹൃദം തീരെ ദഹിക്കുന്നില്ല. സംശയം സഹിക്കാന്‍ വയ്യാതെ  അവന്‍ പറഞ്ഞു ഇത് അവസാനിപ്പിക്കാന്‍., താല്പര്യം ഇല്ലാത്തതു ചെയ്യേണ്ടി വരുന്നവന്റെ നിസ്സഹായതയില്‍ അവന്‍ മൌനിയായി.
അവള്‍ ചോദിച്ചു “ നീ എന്താ ഒന്നും പറയാത്തത് ?”
അവന്‍ നിന്നെ ഉപേക്ഷിക്കില്ല എന്ന് നിനക്ക് ഉറപ്പാണോ .?? അവന്‍ ചോദിച്ചു .
“ഒരു ഉറപ്പും ഇല്ല,”  അവള്‍ നിസങ്ങതയോടെ പറഞ്ഞു
“നിങ്ങള്‍ പെണ്ണുങ്ങള്‍ക്ക്‌ എന്തും ആവാമല്ലോ. വേണ്ടെന്നു വെക്കാം, ഒറ്റവാക്കില്‍ എല്ലാം അവസാനിപ്പിക്കാം . കരഞ്ഞു കാലുപിടിക്കണോ ഒരു സീന്‍ ഉണ്ടാക്കണോ ആണുങ്ങള്‍ക്ക് അധികാരം ഇല്ല്ലതതുകൊണ്ട് കാലാകാലങ്ങളായി നിങ്ങള്‍ ഇത് തുടരുന്നു. ആണായി പിറന്നവന് ഇത് വിധിചിട്ടുള്ളതാണ്”
“പെണ്ണുങ്ങള്‍ക്ക്‌ എന്തും അവമെങ്ങില്‍ ഈ സൌഹൃദവും ഈ പ്രണയവും ഞാന്‍ ഒരു പോലെ കൊണ്ട് പോയേനെ. പ്രണയവും ആണ്‍ സൌഹൃദവും ഉള്ള പെണ്ണിനെ നിങ്ങള്‍ വേശ്യ എന്നു വിളിക്കില്ലേ ?? ഒരുത്തനെ പ്രേമിച്ചിട്ടു മറ്റൊരുത്തനെ വിവാഹം  കഴിച്ചാലും നിങ്ങള്‍ ആണുങ്ങള്‍ അത് തന്നെ വിളിക്കും ,ഇല്ലേ ?” അവള്‍ അവനെ രൂക്ഷമായി നോക്കി.
അവന്‍ പുഞ്ചിരിയോടെ പറഞ്ഞു “ ഒരിക്കലും ഇല്ല. വേശ്യകള്‍ ചതിക്കില്ല ,സ്നേഹിക്കുന്നു എന്ന്  പറഞ്ഞു പറ്റിക്കില്ല , മോഹിപ്പിച്ചു ഒടുവില്‍ ഒറ്റക്കാക്കി പോവില്ല. അവര്‍ പണി എടുക്കുന്നു അതിനുള്ള പ്രതിഫലം വാങ്ങുന്നു. ഒരുത്തനെ  പ്രേമിച്ചിട്ടു മറ്റൊരുത്തനെ കെട്ടിപോകുന്ന പെണ്ണിനെ വിശേഷിപ്പിക്കാന്‍ വേറൊരു പദം കണ്ടെത്തണം”

അവള്‍ക്കു ചിരി വന്നു “ നീ എന്നോടുള്ള ദേഷ്യം കൊണ്ടാണ് ഇങ്ങനെ ഒക്കെ പറയുന്നത് . പിന്നെ പ്രേമിക്കുന്ന പെണ്ണിന്‌ കല്യാണ ആലോചന വന്നാല്‍ കാമുകന്‍ പറയുന്ന ഒരു സ്ഥിരം ഡയലോഗ് ഉണ്ട് , ഞാന്‍ വിളിച്ചാല്‍ നീ ഇറങ്ങി വരുമോ എന്ന് . ഇറങ്ങി വന്നിട്ട് ? അവനു ജോലിയും കൂലിയും ഒനും ഉണ്ടാവില്ല.അവന്റെ വീട്ടിലും കയറ്റില്ല. പിന്നെ എങ്ങനെ ജീവിക്കും ? നമ്മുടെ നാട്ടില്‍ ഒരു പെണ്ണിനും സുരക്ഷയില്ല .കാമുകനെ കൂടെ ആണെങ്കിലും വല്യ വ്യത്യാസം ഒന്നും ഇല്ല. ഇപോ വേണമെങ്കിലും  എന്തും സംഭവിക്കാം. അത് ആണുങ്ങള്‍ പഞ്ഞപാവങ്ങള്‍ ആയതുകൊണ്ടാണല്ലോ”
അവന്‍ ഒന്നും മിണ്ടിയില്ല. കുറച്ച കഴിഞ്ഞു പറഞ്ഞു “ നമുക്ക് വഴക്കിട്ടു പിരിയണ്ട. നീ തല്‍ക്കാലം നന്നായി പ്രേമിക്കു. അതില്‍ എന്തെങ്ങിലും പ്രശനം ഉണ്ടായാല്‍ പറയാന്‍ മടികണ്ട. ഞാന്‍ ഇവിടെയൊക്കെ തന്നെ ഉണ്ടാകും.”
അവള്‍ വ്യസനത്തോടെ പുഞ്ചിരിച്ചു. അവള്‍ തിരിഞ്ഞു നടന്നു. ഇവിടെ അവള്‍ വേണ്ടെന്നു വെക്കുന്നത് എത്ര വിലപ്പെട്ടതാണെന്നു അവളുടെ മനസിന്‌ തിരിച്ചറിവുണ്ടായി.
 പെട്ടന്ന് അവളുടെ കാല്‍ വഴുതി , അവള്‍ കടലിലേക്ക്‌ വീണു അവളെ പിടിക്കാന്‍ നോക്കിയ അവനും. തിരമാലകല്‍ക്കൊപ്പം അവരുടെ ജീവനും ആ പാറക്കല്ലുകളില്‍ തട്ടി ചിതറി തെറിച്ചു.
പിറ്റേന്നു പത്രങ്ങളില്‍ വാര്‍ത്ത‍ വന്നു “ കാമുകീ കാമുകന്മാര്‍ കടലില്‍ ചാടി ജീവനൊടുക്കി”

നഗരത്തിന്റെ മറ്റൊരു കോണില്‍ ഒരു സ്ത്രീവിരോധി കൂടി ജനിക്കുകയായിരുന്നു . അവന്‍ പറഞ്ഞു “ പെണ്ണിനെ മാത്രം നമ്പരുത്, അവള്‍ ചതിക്കും” 

Comments

Popular posts from this blog

ചില മഴ ചിന്തകള്‍

ഒരു സൂര്യകാന്തി പൂവിന്റെ കഥ (story)

ചോദ്യങ്ങളും ഉത്തരങ്ങളും (കഥ )