ജന്മം
ജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ചു. അതിന്റെ കാര്യം ഇനി ഞാൻ വിവരിക്കുന്നില്ല. എനിക്ക് വീണ്ടും സ്വയം വെറുപ്പ് തോന്നും. സിനിമയിൽ കാണുന്നതുപോലെ "വിഷം" എന്നെഴുതിയ കുപ്പി കടയിൽ വാങ്ങാൻ കിട്ടില്ല. അതുകൊണ്ട് മുണ്ടിൽ കുരുക്കിട്ട് തൂങ്ങി ചാവാൻ തീരുമാനിച്ചു. വീട്ടിൽ മുറിയിൽ വന്ന് ഇരിക്കുന്നു. എല്ലാം യാന്ത്രികമാണ്. ചിന്തകൾ മനസിനെ ഉഴുതു മറിക്കുന്നുണ്ട്. എല്ലാവരും ഉറങ്ങി കഴിഞ്ഞാൽ എല്ലാം അവസാനിപ്പിക്കാം. മുറിയിൽ മൊബൈലിലും പിടിച്ച് ഇരുന്നു. എന്നും അങ്ങനെ ആണ് ഇരികാറുള്ളത്. അച്ഛനും അമ്മയും ഹാളിൽ TV കണ്ട് ഇരിക്കുന്നുണ്ടാവും. അവരെങ്ങാൻ മുറിയിൽ കയറി വന്നാൽ പോകുന്നതു വരെ എന്തോ ഒരു അസ്വസ്ഥതയാണ്. എന്തോ ഇന്ന് അമ്മ മുറിയിൽ കയറി വന്നു. ആരുടെയോ കോൾ വന്നതാണ്. കയ്യിൽ മൊബൈലും പിടിച്ച് എന്റെ കട്ടിലിൽ വന്നിരുന്നു. അൽപ്പം വിഷമം ഉണ്ട് മുഖത്ത്. ഞാൻ ശ്രദ്ധിച്ചില്ല. എനിക്ക് തന്നെ വിഷമിക്കാൻ കുറെ ഉണ്ട്. "സത്യമാമൻ ആണ് വിളിച്ചത്. സന്ധ്യയുടെ(മാമന്റെ മകൾ) കുട്ടി അബോർഷനായി പോയി." ഞാൻ ഒന്ന് ഞെട്ടി. അവളുടെ വയറു കാണൽ ഒക്കെ കഴിഞ്ഞതാണ്. പ്രസവ ദിവസം അടുത്തസമയം ആണ്. അമ്മയുടെ കണ്ണ് നിറഞ്ഞു "ഇ...