Posts

Showing posts from 2019

ആൾക്കൂട്ട നീതി

Image
നിങ്ങളുടെ മരണം എങ്ങനെ ആയിരിക്കും എന്ന് ചിന്തിച്ചു നോക്കിയിട്ടുണ്ടോ ? ബുദ്ധിമുട്ടുകൾ ഇല്ലാതെ , കിടക്കാൻ ഇടവരാതെ, ആരെയും ബുദ്ധിമുട്ടിക്കാതെ, കൂടിപ്പോയാൽ ഒരു ഹാർട്ട് അറ്റാക് .. അത്രയേ നമ്മെക്കൊണ്ട് ചിന്തിക്കാൻ ആകൂ.. 8 മണിക്കൂർ തലകീഴായി കെട്ടി തൂക്കി ഇട്ടതിനു ശേഷം ആണ് നിങ്ങൾ മരിക്കുന്നത് എന്ന് സങ്കല്പിച്ചു നോക്കൂ.. കാലിൽ ബെഡ്ഷീറ്റ് മുറുക്കി കെട്ടി അടുക്കളയിലെ മേൽക്കൂരയിലെ കമ്പിയിൽ നിങ്ങളെ കെട്ടി തൂക്കി ഇട്ടിരിക്കുകയാണ് എന്ന് സങ്കൽപ്പിക്കുക. ശരീരത്തിന്റെ മുഴുവൻ ഭാരവും കാലിലെ ആ കെട്ടിൽ ആണ്. അത് വലിഞ്ഞു മുറുകി തൊലി ഉരഞ്ഞു പൊട്ടും. പിന്നെ തൊലിയും കടന്നു മാംസം വലിഞ്ഞു മുറുകും. പിന്നെ മുളയുടെ കമ്പുകൾ വെട്ടി കൊണ്ട് വന്ന് നിങ്ങളെ അടിക്കുകയാണ്.. ഒരു മുളംകമ്പ്‌ ഓടിക്കുമ്പോൾ അടുത്ത വെട്ടി കൊണ്ട് വരും. അങ്ങനെ നിർത്താതെ ഉള്ള അടി. തലകീഴായി തൂങ്ങി കിടന്ന് നിങ്ങൾ അടി വാങ്ങുകയാണ്. അടികൊണ്ട് നിങ്ങൾ അലറി കരയുകയാണ്. അപ്പോൾ അവർ നിങ്ങളുടെ വായിൽ തുണി തിരുകി കയറ്റി. ശ്വാസമെടുക്കാൻ നിങ്ങൾ പാടുപെടുകയാണ്... എങ്ങി കരയാൻ പോലും നിങ്ങൾക്ക് പറ്റുന്നില്ല... ശ്വാസം കിട്ടാതെ നെഞ്ചിന് കനം കൂടി വരുന്നു. അടിച...

ക്ഷമ

Image
ഇന്ന് രാത്രി അത് ചെയ്താൽ നാളെ രാവിലെ അവൻ അതോർത്തു പശ്ചാത്തപിക്കും എന്ന് അവനു നന്നായറിയാം.. പക്ഷെ എന്തോ മനസ് വീണ്ടും നിർബന്ധിക്കുന്നു..  എല്ലാം ഈ പ്രായത്തിന്റെ ആണ്.. ഈ പ്രായത്തിൽ പലരും ഇതൊക്കെ ചെയുന്നുണ്ട്... എങ്കിൽ പിന്നെ അവനും ചെയ്താൽ എന്താ ?? ചെയ്തു കഴിഞ്ഞാൽ അവന് അതുകൊണ്ടു സന്തോഷം കിട്ടുമോ എന്നൊന്നും ഉറപ്പില്ല ..  പക്ഷെ ചെയ്തു നോക്കാൻ തോന്നുന്നു.. വേണോ വേണ്ടയോ എന്ന് ആകെ ഒരു കൺഫ്യൂഷൻ.. ടോണിച്ചൻ പറഞ്ഞത് ഓർത്തു .. "ക്ഷമ വേണം.. ക്ഷമയുണ്ടെങ്കിലേ നടക്കൂ" ഇത്രയും കാലം ക്ഷമ ഉണ്ടായിരുന്നു.. ഇനിയും ക്ഷമിച്ചിട്ടു എന്തിനാ ..?? പിന്നെ അധികം ആലോചിച്ചില്ല .... തൊഴിലില്ലായ്മയും മടിയും കൂടി സമ്മാനിച്ച ആ താടി മുഴുവൻ അവൻ വടിച്ചു കളഞ്ഞു ... ഗുണപാഠം : താടി ക്ഷമയുള്ളവന് പറഞ്ഞിട്ടുള്ളതാണ്..

സഹയാത്രിക

ചെന്നൈയിൽ നിന്നും കോയമ്പത്തൂരിലേക്കുള്ള ബസ് യാത്രയിലാണ് ഞാൻ അവളെ കാണുന്നത്. എസ് ഈ റ്റി സി യുടെ സെമി സ്ലീപ്പർ ബസ് രാത്രി ബസ്. ഞാനും സുഹൃത്ത് ഷമീർ ഇക്കയും ഉണ്ട്. ഏതോ ഒരു സ്റ്റാൻഡിൽ ബസ് നിർത്തിയപ്പോൾ ഞാൻ ഒരു ഉറക്കം കഴിഞ്ഞ് എഴുന്നേറ്റു. അവിടെ നിന്നാണ് അവൾ ബസ്സിൽ കയറിയത്. തട്ടമിട്ട ഒരു തമിഴ് യുവതി. അവൾ ആദ്യം എന്റെ മുന്നിലെ വിൻഡോ സീറ്റിൽ ഇരുന്നു. പിന്നെ പിന്നിലേക്ക് നോക്കി “അവിടെ സീറ്റ് ഒഴിവുണ്ടല്ലോ. അവിടെ പോയി ഇരുന്നാലോ” എന്ന് സ്വയം പറയുന്നത് കേട്ടു. ഒട്ടും വൈകിയില്ല , പുള്ളിക്കാരി  ബാഗും എടുത്ത് എഴുന്നേറ്റു. പെട്ടന്ന് ബസ് സഡൻ ബ്രേക്ക് ഇട്ടു. ബാലൻസ് തെറ്റി പുള്ളിക്കാരി സീറ്റിന്റെ ചാരുന്ന ഭാഗത്തേക്ക് കമിഴ്ന്നു വീണു. തല സീറ്റിനു മുകളിലൂടെ കാണാം. വീണ് കഴിഞ്ഞു അവൾ നേരെ നോക്കിയത് ഞങ്ങളുടെ മുഖത്തേക്ക്. ഇതെല്ലാം കണ്ട് ഞങ്ങൾക്ക് ചിരി വന്നു. “എന്റെ അവസ്ഥ കാണുമ്പോൾ നിങ്ങൾക്ക് ചിരിയാണോ വരുന്നത്? ചിരിക്കല്ലേ ചേട്ടാ” എന്ന് അവൾ. ഇത് കേട്ടപ്പോൾ ഞാൻ വീണ്ടും ചിരിച്ചു. അവൾ പിന്നെ മെല്ലെ എഴുനേറ്റ് പിന്നിലെ സീറ്റിലേക്ക് നടന്നു. അപ്പോഴാണ് ഞാൻ കാണുന്നത് അവൾക്ക് വലത് കൈ ഇല്ല. ചുരിദാറ...

മച്ചി

അമ്മക്ക് ദീനമാണ്. വർഷത്തിൽ ഒരിക്കൽ മാത്രം. അതും മകൻ ഗൾഫിൽ നിന്നും ലീവിന് വരുമ്പോൾ. പോയിക്കഴിഞ്ഞാൽ അത് മാറും. സന്ധ്യക്ക് വിളക്ക് പോലും കത്തിക്കാത്ത അമ്മക്ക് പിന്നെ ഭയങ്കര ഭക്തിയാണ്. മകനെയും കൊണ്ട് വൃതം എടുപ്പിച്ച് പല അമ്പലത്തിലും പോകും. മകൻ തിരിച്ചു പോയിക്കഴിഞ്ഞാൽ പിന്നെ ശാന്തം. അസുഖം ഉള്ളപ്പോൾ കൂടെ കിടക്കാൻ മരുമകൾ വേണം. രാത്രി ആയാൽ അമ്മക്ക് പരവേശം ആണ്. പിന്നെ വൃതം നല്ല ചിട്ടയോടെ എടുപ്പിക്കും. അങ്ങനെ രണ്ടു വർഷം കഴിഞ്ഞു. മകൻ രണ്ടു തവണ നാട്ടിൽ വന്നു പോയി. പക്ഷെ മരുമകൾക്ക് വിശേഷം ആയില്ല. അയൽക്കാർ ഒക്കെ ചോദിച്ചു തുടങ്ങി.  അമ്മ പറഞ്ഞു “അവൾ മച്ചി ആണെന്നാ തോന്നുന്നത്" മരുമകളുടെ ഉള്ളു മുറിഞ്ഞു. കണ്ണ് നിറഞ്ഞു. അവൾ ആ വീടിന്റെ ഇരുണ്ട മൂലകളിലേക്ക് ഒതുങ്ങി. രണ്ടു വർഷം കഴിഞ്ഞു മകൻ വന്നു പോയ ശേഷം അമ്മ അയൽക്കാരിയോട് മച്ചിയായിപോയ മരുമകളെ കുറിച്ച് സങ്കടം പറഞ്ഞു. “എന്നാലും എന്റെ മോന് ഇവളെ ആണല്ലോ കിട്ടിയത്. ഒരു കുഞ്ഞിക്കാല് കാണാൻ എനിക്ക് യോഗമില്ലാതായി പോയല്ലോ” ഇതും പറഞ്ഞു കണ്ണ് നനച്ച് കണ്ണ് തുടച്ച് അവർ അകത്തേക്ക് കയറി. അവിടെ കലങ്ങി ചുവന്ന കണ്ണുകളുമായി മരുമകൾക്ക് നിൽപ്പുണ്ടായിരുന്ന...

അമ്മമാരെ സൂക്ഷിക്കുക

Image
“കൂടെ പഠിച്ചവർ ഒക്കെ കല്യാണം കഴിഞ്ഞു കുട്ടികൾ ആയി. നീ ഇങ്ങനെ നടന്നോ “ അമ്മയുടെ ആ ഓർമ്മപ്പെടുത്തൽ കേട്ടപ്പോഴാണ് നിരഞ്ജനക്ക് ഓർമ വന്നത്, ഡെൽജ പ്രസവിച്ചിട്ട് കുട്ടിയെ കാണാൻ പോയിട്ടില്ല. ഇന്ന് പോയേക്കാം. ഒറ്റക്ക് പോണില്ല. കൂടെ പഠിച്ചവരിൽ ജോലിയും കൂലിയും ഇല്ലാതെ വീട്ടിൽ ഇരിക്കുന്നവരുടെ ലിസ്റ്റ് എടുത്തു. അതിൽ സ്വന്തം വണ്ടി ഉള്ളവരെ തിരഞ്ഞെടുത്തു. ആ കൂട്ടത്തിൽ അവൾ വിളിച്ചാൽ വരുന്ന ആൾക്കാരെ തപ്പിയപ്പോൾ ആകെ ഒരാളെ ഉള്ളൂ. അവിഷ് . “അ” വിപ്ലവ കാലത്ത് ജനിച്ചതുകൊണ്ടാണ് അവന് ആ പേര് കിട്ടിയത്. ഇപ്പോഴും ആ പേരിന്റെ അർഥം അവനു നിശ്ചയമില്ല. അവനെ വിളിച്ചു. അവൻ വരാം എന്നും സമ്മതിച്ചു. ആചാരം ലംഘിക്കാൻ നിന്നില്ല - ജോൺസൺമാരുടെ ബേബി കിറ്റ് തന്നെ ഒരെണ്ണം വാങ്ങി. കുട്ടി അവളുടെ വീട്ടിൽ ആയത് സൗകര്യം ആയി. അവിടെ എപ്പോ വേണമെങ്കിലും കയറി ചെല്ലാൻ ഉള്ള സൗകര്യം ഉണ്ട്. അവിടെ എത്തിയപ്പോൾ അപ്പനും അമ്മയും പുറത്ത് പോയിരിക്കുകയാണ്. ഉടനെ വരും.. അവര് തിരിച്ചു വന്നിട്ട് ഇവളെയും കൊച്ചിനേം കൊണ്ട് എങ്ങോട്ടോ പോവാൻ ഉള്ള പ്ലാൻ ആണ്. അമ്മ ഉണ്ടായിരുന്നെങ്കിൽ ഒരു ചായ എങ്കിലും കിട്ടിയേനെ. എന്തായാലും ഞങ്ങൾ ചെന്നത് അവൾക്ക് ആശ്വാസം...