ആൾക്കൂട്ട നീതി




നിങ്ങളുടെ മരണം എങ്ങനെ ആയിരിക്കും എന്ന് ചിന്തിച്ചു നോക്കിയിട്ടുണ്ടോ ?
ബുദ്ധിമുട്ടുകൾ ഇല്ലാതെ , കിടക്കാൻ ഇടവരാതെ, ആരെയും ബുദ്ധിമുട്ടിക്കാതെ, കൂടിപ്പോയാൽ ഒരു ഹാർട്ട് അറ്റാക് .. അത്രയേ നമ്മെക്കൊണ്ട് ചിന്തിക്കാൻ ആകൂ..
8 മണിക്കൂർ തലകീഴായി കെട്ടി തൂക്കി ഇട്ടതിനു ശേഷം ആണ് നിങ്ങൾ മരിക്കുന്നത് എന്ന് സങ്കല്പിച്ചു നോക്കൂ.. കാലിൽ ബെഡ്ഷീറ്റ് മുറുക്കി കെട്ടി അടുക്കളയിലെ മേൽക്കൂരയിലെ കമ്പിയിൽ നിങ്ങളെ കെട്ടി തൂക്കി ഇട്ടിരിക്കുകയാണ് എന്ന് സങ്കൽപ്പിക്കുക. ശരീരത്തിന്റെ മുഴുവൻ ഭാരവും കാലിലെ ആ കെട്ടിൽ ആണ്. അത് വലിഞ്ഞു മുറുകി തൊലി ഉരഞ്ഞു പൊട്ടും. പിന്നെ തൊലിയും കടന്നു മാംസം വലിഞ്ഞു മുറുകും.
പിന്നെ മുളയുടെ കമ്പുകൾ വെട്ടി കൊണ്ട് വന്ന് നിങ്ങളെ അടിക്കുകയാണ്.. ഒരു മുളംകമ്പ്‌ ഓടിക്കുമ്പോൾ അടുത്ത വെട്ടി കൊണ്ട് വരും. അങ്ങനെ നിർത്താതെ ഉള്ള അടി. തലകീഴായി തൂങ്ങി കിടന്ന് നിങ്ങൾ അടി വാങ്ങുകയാണ്.
അടികൊണ്ട് നിങ്ങൾ അലറി കരയുകയാണ്. അപ്പോൾ അവർ നിങ്ങളുടെ വായിൽ തുണി തിരുകി കയറ്റി. ശ്വാസമെടുക്കാൻ നിങ്ങൾ പാടുപെടുകയാണ്... എങ്ങി കരയാൻ പോലും നിങ്ങൾക്ക് പറ്റുന്നില്ല... ശ്വാസം കിട്ടാതെ നെഞ്ചിന് കനം കൂടി വരുന്നു.
അടിച്ച് മതിയാവാതെ അവർ വെട്ടുകത്തി തീയിൽ പഴുപ്പിച്ചു കൊണ്ട് വരുന്നു... ചുട്ടു പഴുത്ത ലോഹം ആദ്യം തൊലിപ്പുറത്ത് പൊളിച്ച് ഉള്ളിലേക്ക് കയറി പച്ചമാംസത്തെ കരിക്കുമ്പോൾ ഉള്ള നീറ്റൽ അനുഭവിച്ചിട്ടുണ്ടോ ?
അവർ ആ പഴുപ്പിച്ച വെട്ടുകത്തി വെച്ച് നിങ്ങളുടെ ലിംഗം പൊള്ളിക്കുന്നു.
ശരീരത്തിലെ ഏറ്റവും സെന്സിറ്റിവ് ആയ ഭാഗങ്ങളിൽ ഒന്നിൽ അവർ ചുട്ടുപഴുത്ത വെട്ടുകത്തി അമർത്തി വെയ്ക്കുകയാണ്... സങ്കല്പിച്ചു നോക്കൂ...
അത് മതിയാവാതെ അവർ നിങ്ങളുടെ അടിവയറ്റിൽ പൊള്ളിക്കുന്നു.. പിന്നെ നിങ്ങളുടെ പിൻഭാഗത് പൊള്ളിക്കുന്നു.
വായിൽ തുണി തിരുകി കയറ്റിയ നിങ്ങൾ തലകീഴായി തൂങ്ങി കിടന്ന് അലറി വിളിക്കുന്നു..
പിനീട് കത്തി മാറ്റി അവർ തീയുമായി വന്നു. അവർ നിങ്ങളുടെ മുതുകിലും തുടയിലും കൈകളിലും ആ തീ ഉപയോഗിച്ച് പൊള്ളിക്കുകയാണ്...
ഈ പൊള്ളലേറ്റ ഭാഗങ്ങളിൽ വെള്ളം നനയ്ക്കുമ്പോൾ നീട്ടൽ അനുഭവിച്ചിട്ടുണ്ടോ ? ഉണ്ടെങ്കിൽ ഓർക്കുക, അടുത്തതായി അവർ പൊള്ളലേറ്റ ഭാഗങ്ങളിൽ മുളക് പൊടിയും കാന്താരി മുളക് ഉടച്ചതും തേക്കുകയാണ്..
അടുത്തതായി വേദന കൊണ്ട് കണ്ണീരൊഴുക്കി കൊണ്ടിരുന്ന കണ്ണിൽ അവർ മുളക് പൊടിയും കാന്താരി മുളക് ഉടച്ചതും തേക്കുകയാണ്.. സങ്കൽപ്പിക്കാൻ കഴിയുന്നുണ്ടോ ?
നിങ്ങൾ ധരിച്ചിരിക്കുന്ന കമ്മലുകൾ ചെവിയുടെ വലിച്ചു പൊട്ടിക്കുന്നു. ചുണ്ടും മൂക്കും പൊട്ടുന്നത് പോലെ വീണ്ടും നിങ്ങളെ തള്ളുന്നു... ഒടുവിൽ പേനാക്കത്തി ചൂടാക്കി നിങ്ങളുടെ നെഞ്ചിലും വയറ്റിലും കുത്തി ഇറക്കുന്നു. പച്ചമാംസത്തിൽ പഴുപ്പിച്ച ഇരുമ്പു കയറുന്നത് സങ്കൽപ്പിക്കാൻ കഴിയുന്നുണ്ടോ ?
അപ്പോഴും വായിൽ തുണി തിരുകി കയറ്റിയ നിങ്ങൾ തലകീഴായി തൂങ്ങി കിടന്ന് അലറി വിളിക്കുന്നു..
ഇങ്ങനെ ഉള്ള ഒരു മരണം നിങ്ങൾ ആഗ്രഹിക്കുന്നില്ല. നിങ്ങൾ എന്നല്ല ആരും ആഗ്രഹിക്കുന്നില്ല. മനസാക്ഷി മരവിച്ചിട്ടില്ലാത്തവർക്ക് ഇങ്ങനെ ഒരു മരണം സങ്കൽപ്പിക്കാൻ പോലും പ്രയാസമാകും.
എന്നാൽ കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരത്ത് അജേഷ് എന്ന 30 വയസുകാരൻ ഇങ്ങനെ മരിച്ചു. 
കഴിഞ്ഞ ബുധനാഴ്ച്ച 8 മണിക്കൂറോളം ഇത്തരത്തിൽ ക്രൂരമായ പീഡനങ്ങൾ അനുഭവിച്ച ശേഷം ചുട്ടുനീറുന്ന പൊള്ളലുകളും മുറിവുകളും പേറി, അയാൾ ഇന്നലെ മരിച്ചു.

Image may contain: 1 person

പ്രതികളെ പിടികൂടി.
പക്ഷെ ഇത് ചെയ്തവരെ ശിക്ഷിക്കാൻ ഇന്ത്യയിലെ ഒരു നിയമവും മതിയാവില്ല.
ആൾക്കൂട്ട ആക്രമണത്തിന്റെ ഒരു ഇര കൂടി എന്നതിലുപരി, ഇന്നോ നാളെയോ എനിക്കും നിനക്കും നേരെ ആൾക്കൂട്ടത്തിന്റെ കൈകൾ നീളുമ്പോൾ എത്രത്തോളം ഭയാനകവും ക്രൂരവും ആയിരിക്കും അത്തരത്തിലെ ഒരു മരണം എന്ന് ഈ സംഭവം വെളിവാക്കി തരുന്നു..
ഇങ്ങനെ ഒരു മരണം ഒരു മനുഷ്യനും അർഹിക്കുന്നില്ല. പക്ഷെ നമ്മൾ ഉൾപ്പെട്ട സമൂഹത്തിൽ ആണ് അത് നടന്നിരിക്കുന്നത്. അതുകൊണ്ട് ഒരുങ്ങി ഇരിക്കാനും കരുതി ഇരിക്കാനും പറയുന്നതിനൊപ്പം അത്തരത്തിൽ ഒരു മരണം സങ്കല്പിച്ചു നോക്കി മനസിനെ പാകപ്പെടുത്താൻ വേണ്ടിയാണ് ഇത്രയും പറഞ്ഞത്.
സതാചാരത്തിന്റെയും,സംശയത്തിന്റെയും, ജാതിയുടെയും , മതത്തിന്റെയും പേരിൽ പൗരന്മാർ ആൾക്കൂട്ടങ്ങൾക്ക് ഇരയാകുമ്പോൾ
ഇതിനൊക്കെ മൗനാനുവാദം നൽകുന്ന സമൂഹത്തിലെ ഓരോരുത്തരും അതിൽ ഉത്തരവാദികൾ ആണ്.
രാവിലെ തന്നെ മനസ് മരവിച്ചു പോയി ഈ വാർത്ത വായിച്ചപ്പോൾ.
മനുഷ്യത്വം എന്ന വാക്കിന്റെ പ്രസക്തി എന്നേ നഷ്ട്ടപ്പെട്ടു കഴിഞ്ഞു.

Image may contain: one or more people

Comments

Popular posts from this blog

ചില മഴ ചിന്തകള്‍

ഒരു സൂര്യകാന്തി പൂവിന്റെ കഥ (story)

ചോദ്യങ്ങളും ഉത്തരങ്ങളും (കഥ )