ക്ഷമ
ഇന്ന് രാത്രി അത് ചെയ്താൽ നാളെ രാവിലെ അവൻ അതോർത്തു പശ്ചാത്തപിക്കും എന്ന് അവനു നന്നായറിയാം..
പക്ഷെ എന്തോ മനസ് വീണ്ടും നിർബന്ധിക്കുന്നു..
എല്ലാം ഈ പ്രായത്തിന്റെ ആണ്.. ഈ പ്രായത്തിൽ പലരും ഇതൊക്കെ ചെയുന്നുണ്ട്... എങ്കിൽ പിന്നെ അവനും ചെയ്താൽ എന്താ ??
ചെയ്തു കഴിഞ്ഞാൽ അവന് അതുകൊണ്ടു സന്തോഷം കിട്ടുമോ എന്നൊന്നും ഉറപ്പില്ല ..
പക്ഷെ ചെയ്തു നോക്കാൻ തോന്നുന്നു..
വേണോ വേണ്ടയോ എന്ന് ആകെ ഒരു കൺഫ്യൂഷൻ..
ടോണിച്ചൻ പറഞ്ഞത് ഓർത്തു .. "ക്ഷമ വേണം.. ക്ഷമയുണ്ടെങ്കിലേ നടക്കൂ"
ഇത്രയും കാലം ക്ഷമ ഉണ്ടായിരുന്നു.. ഇനിയും ക്ഷമിച്ചിട്ടു എന്തിനാ ..??
പിന്നെ അധികം ആലോചിച്ചില്ല ....
തൊഴിലില്ലായ്മയും മടിയും കൂടി സമ്മാനിച്ച ആ താടി മുഴുവൻ അവൻ വടിച്ചു കളഞ്ഞു ...
ഗുണപാഠം : താടി ക്ഷമയുള്ളവന് പറഞ്ഞിട്ടുള്ളതാണ്..
Comments
Post a Comment