ലിഫ്റ്റ്
ഒരിക്കല്‍
ഒരാള്‍ അമ്പലത്തിന്റെ മുന്നില്‍ നിന്ന്
എന്റെ ബൈക്കില്‍ ലിഫ്റ്റ്
ചോദിച്ചു.
അയാള്‍
പറഞ്ഞു അയാള്‍ ദൈവം ആണെന്ന്. അടുത്തൊരു പള്ളിയില്‍ വിശ്വാസി പൊന്നും കുരിശു
കൊടുക്കുന്ന ചടങ്ങ് ഉണ്ട് അതിനു മുന്നേ അവിടെ എത്തണം.
അമ്പലത്തില്‍
എന്താ കാര്യം ? ഞാന്‍ ചോദിച്ചു
അവടെ
ഒരു പാവം ഭക്തന്‍ ഭഗവാന് സ്വര്‍ണ്ണകിരീടം കാണിക്കയായി കൊടുത്തു പ്രാര്‍ത്ഥിച്ചു.ആ
പ്രാര്‍ത്ഥന കേട്ടിട് വരുന്ന വഴിയാ.
അയാള്‍
എന്താ പ്രാര്‍ത്ഥിച്ചത് ?
അയാളുടെ പേരിലുള്ള അഴിമതി കേസ് തെളിയല്ലേ എന്ന്. തെളിഞ്ഞില്ലെങ്ങില്‍ അമ്പലം പുതുക്കി
പണിയാം എന്ന് അയാള്‍ നേര്ന്നിട്ടുണ്ട്.
വഴിയില്‍
ട്രാഫിക് ബ്ലോക്കില്‍ പെട്ട് വണ്ടി നിര്‍ത്തി. ഒരു കുട്ടി ഭിക്ഷ യാചിച്ചു വന്നു.
ദൈവം തിരിഞ്ഞു നോക്കിയില്ല. വീണ്ടും വണ്ടി എടുത്തപ്പോള്‍ ദൈവം പറഞ്ഞു “എന്റെ
പേരില്‍ വിശുദ്ധ യുദ്ധം എന്നും പറഞ്ഞു
ബോംബു സ്ഫോടനം നടത്തിയപ്പോള്‍ അനാഥനായ കുട്ടിയാണ് . പാവം “
ഇയാള്‍
ദൈവം തന്നെ ആണോ എന്ന് എനിക്ക് സംശയം ആയി.
എന്നെ പറ്റി പറയാന്‍ പറഞ്ഞു. എന്റെ ഇതുവരെ ഉള്ള എല്ലാ കാര്യങ്ങളും വള്ളി പുള്ളി
തെറ്റാതെ പറഞ്ഞു.
അപ്പോള്‍
മുന്നില്‍ ഒരു ഓട്ടോറിക്ഷ പോകുനുണ്ടായിരുന്നു. ഞാന്‍ പറഞ്ഞു ആ ഓട്ടോറിക്ഷ എപ്പോ
നില്‍ക്കും , എങ്ങോട്ട് തിരിയും എന്ന് കൃത്യമായി പറഞ്ഞാല്‍ താന്‍ ദൈവം ആണെന്ന്
ഞാന്‍ സമ്മതിക്കാം.
ദൈവം കുറെ ആലോചിച്ചു.
എന്നിട്ട് പറഞ്ഞു "എനിക്കും ഒരു പരിധി ഉണ്ട് പുത്രാ"
Comments
Post a Comment