ഒരു അസുന്ദരിയുടെ കഥ
പുരുഷന്‍റെ
സൗന്ദര്യസങ്ങല്‍പ്പങ്ങള്‍ പ്രകാരം അവളെ ആരും സുന്ദരി എന്ന് വിളിക്കില്ല. തന്‍റെ
അറിവോ സമ്മതമോ കൂടാതെ കിട്ടിയ ഈ മനുഷ്യ ജന്മത്തില്‍ , തന്‍റെ നിയന്ത്രണത്തില്‍
അല്ലാത്ത സ്വന്തം രൂപം കാരണം അവള്‍ കുറെ പഴി കേട്ടു.
കൂട്ടത്തില്‍
നില്‍കുമ്പോഴോ ഒറ്റയ്ക്ക് നടകുമ്പോഴോ സൗന്ദര്യം തേടുന്നവരുടെ നോട്ടങ്ങള്‍ അവളെ
തീണ്ടാതെ കടന്നു പോയി.
പക്ഷെ പകല്‍മായുവോളം
മാത്രം സതാചാരം വിളങ്ങുന്ന നാട്ടില്‍ ഇരുള്‍ മായുമ്പോള്‍ അവളെ നോക്കി വെള്ളമിറക്കാന്‍
ചിലര്‍ ഉണ്ടായിരുന്നു.
കാലാന്തരത്തില്‍
അവള്‍ നടകാഭിനയം തിരഞ്ഞെടുത്തു. കുത്തിനോവിക്കുന്ന യാഥാര്‍ത്ഥ്യത്തെ മറന്നു മറ്റു
വേഷങ്ങള്‍ അവള്‍ കെട്ടിയാടി. സ്വം വെടിഞ്ഞു മറ്റൊരാളായി മാറാന്‍ വെമ്പല്‍ കൊണ്ടു.
ഒടുവില്‍ ഒരുനാള്‍
അവള്‍ ഒരു ചലച്ചിത്രത്തിന്റെ ഭാഗമാവാന്‍ നിയോഗിക്കപ്പെട്ടു. ഒരു സുന്ദരിയെ പ്രതീക്ഷിച്ചു
പോകുന്ന നായകന്‍ ഭംഗിയില്ലാത്ത ഒരുവളെ കണ്ടു ചമ്മുന്ന ഒരു ക്ലീഷെ സീന്‍.
ആത്മാഭിമാനത്തില്‍ മുറിവ് പറ്റാവുന്ന അവസ്ഥയില്‍ പക്ഷെ അതുവരെ സ്വന്തം രൂപത്തെ
വെറുത്ത അവള്‍ അന്ന് അതിനെ ഓര്‍ത്തു അഭിമാനിച്ചു, സന്തോഷിച്ചു. നിമിഷനേരം കൊണ്ട്
വന്നു പോകുന്ന ആ വേഷമായി അവള്‍ അവളായി തന്നെ അഭിനയിച്ചു.
ഈ വേഷം ഒരു സുന്ദരിയെ കൊണ്ട് ചെയ്യാന്‍
പറ്റില്ല. അവളുടെ രൂപമാണ് അവളെ ഇവിടെ എത്തിച്ചത്. തന്‍റെ രൂപമാണ് ഇവിടെ വേണ്ടത്.
അതില്‍ അവള്‍ അഭിമാനിച്ചു.
ഈ ലോകത്ത് എല്ലാവര്‍ക്കും ഓരോ വേഷം ചെയ്യാന്‍ ഉണ്ട്. നമുക്ക് മാത്രം ചെയ്യാന്‍ കഴിയുന്ന വേഷം. അതുകൊണ്ട്
സ്വന്തം വ്യക്തിത്വം സൂക്ഷികുക.
Comments
Post a Comment