ചുംബനം

കാമുകിയും കാമുകനും മാന്ത്രികരായിരുന്നു. ഒരിക്കൽ ഒരു സന്ധ്യയിൽ അവൾ അവനോട് പറഞ്ഞു

"നമുക്ക് പക്ഷികളായി മാറ്റാം, ഉയരങ്ങളിലേക്ക് പറക്കാം. അവിട നിന്ന് ചിറകടിക്കാതെ താഴേക്ക് വരാം. ആ വീഴ്ച്ചയിൽ നീ എന്നെ ചുംബിക്കണം."

അവൻ സമ്മതം മൂളി.

അവർ പരുന്തുകളായി മാറി ഉയരങ്ങളിലേക്ക് പറന്നുയർന്നു. ഉയരങ്ങളിൽ എത്തി ചിറകടി അവസാനിപ്പിച്ച് അവൾ ആകാശത്തേക്ക് നോക്കികൊണ്ട് ഭൂമിയിലേക്ക് വീണു. അവൻ അവളെ ചുംബിച്ചുകൊണ്ട് അവൾക്കൊപ്പം താഴേക്ക് പതിച്ചു.

ഭൂമിയിൽ എത്തുന്നതിന് മുൻപ് അവർ വീണ്ടും ചിറകടിച്ച് താഴെ പാറക്കൂട്ടത്തിലേക്ക് പറന്നിറങ്ങി.

"നിന്റെ അധാരങ്ങളെ ചുംബിക്കുന്ന സുഖം ഇങ്ങനെ കൊക്ക് ഉരുമ്മുമ്പോൾ കിട്ടുന്നില്ല" അവൻ പരാതി പറഞ്ഞു..

ഒരു പുഞ്ചിരിയോടെ അവൾ പറഞ്ഞു..

"നമുക്ക് ഇനിയും ഉയരങ്ങളിലേക്ക് പറക്കാം. ഏറ്റവും ഉയരത്തിലേക്ക്..

അവിടെ ചെന്ന് വീണ്ടും മനുഷ്യരായി മാറാം..

ചിറകുകൾ ഇല്ലാതെ നമ്മൾ താഴേക്ക് വീഴും..

അങ്ങനെ താഴേക്ക് വീഴുമ്പോൾ എന്റെ ചുണ്ടുകളിൽ തന്നെ നിനക്ക് ചുംബിക്കാം..

ഭൂമിയിൽ എത്തുന്നതിന് മുൻപ് നമുക്ക് വീണ്ടും പക്ഷികളായി മാറാം.. "

അവൻ സന്തോഷത്തോടെ സമ്മതിച്ചു..  

അവർ ഉയരങ്ങളിലേക്ക് പറന്നു.. ഏറ്റവും ഉയരത്തിലേക്ക്..

എന്നിട്ട് അവൾ മനുഷ്യരൂപം പൂണ്ടു. അവനും.

വിണ്ണിൽ നിന്നും മണ്ണിലേക്കുള്ള വീഴ്ച്ചയിൽ സ്വർഗത്തെപ്പോലും നാണിപ്പിച്ചുകൊണ്ട് അവളുടെ അധരങ്ങളെ അവൻ ഗാഢമായി ചുംബിച്ചു.

അവൾ കണ്ണുകൾ അടച്ച് ആ ചുംബനത്തിൽ മയങ്ങി.

അവളെ ഉണർത്താൻ അവൻ മറന്നു.. ഉണരാൻ അവളും.

Comments

Post a Comment

Popular posts from this blog

ചില മഴ ചിന്തകള്‍

ഒരു സൂര്യകാന്തി പൂവിന്റെ കഥ (story)

ചോദ്യങ്ങളും ഉത്തരങ്ങളും (കഥ )