ഇതാണോ പ്രണയം

മഴത്തുള്ളികള്‍ എന്‍ കാതുകളില്‍ കിന്നാരം മൂളുന്നു .
വെയില്‍ കണങ്ങള്‍ മഞ്ഞുകണം പോല്‍ എന്‍ മേലെ  പൊഴിയുന്നു 
കാണുന്നതിലെല്ലാം നിന്‍ ഓമന മുഖവും  തെളിയുന്നു .
എന്‍ ഉള്ളില്‍ ആദ്യമായ് , പേരറിയാത്തൊരു നോവറിയുന്നു..
ഇതാണോ പ്രണയം ...






എന്‍ സ്വപ്നടനങ്ങളില്‍ അവള്‍ വന്നുനിറയുമ്പോള്‍
ഉറക്കം എനിക്കൊട്ടും മതിയാവില്ല..
എന്‍ കാതുകളില്‍  നിറയെ നിന്‍ കളമൊഴി നിറയുമ്പോള്‍ 
യുഗം പോലും ക്ഷണികമെന്നപോലെ..
ചക്രവാളത്തിനപ്പുറം  അലയാന്‍ വിട്ടാലും 
എന്‍ മനം എപ്പോഴും നിന്നെ ചുറ്റുന്നു ..
ഇതാണോ പ്രണയം ...

Comments

Popular posts from this blog

ചില മഴ ചിന്തകള്‍

ഒരു സൂര്യകാന്തി പൂവിന്റെ കഥ (story)

ചോദ്യങ്ങളും ഉത്തരങ്ങളും (കഥ )