കേരളം രക്ഷപെട്ടു


കോടിയുടെ നിറമോ ദേവാലയത്തിന്റെ പേരോ നോക്കിയല്ല ഇത് എഴുതുനത് . ഇതൊരു പൌരനും തോന്നുന്ന വികാരം തന്നെ .ഇന്ന് വൈകിട്ട്  3 മണി കഴിഞ്ഞ സമയം. തൃശൂര്‍  നഗരത്തെ സ്തംഭിപ്പിച്ചു കൊണ്ട് ഒരു രക്ഷാ യാത്ര കടന്നു പോയി. ആരൊക്കെ രക്ഷപ്പെട്ടു എന്ന് അറിയില്ല. പക്ഷെ റോഡ്‌ ബ്ലോക്ക്‌ ആയി.


ചോദ്യം ഒന്നേ ഉള്ളു ..
പീക്ക് ടൈമില്‍ തൃശൂര്‍ പോലുള്ള ഒരുപാടു വാഹനങ്ങളും ഇടുങ്ങിയ റോഡുകളും ഉള്ള ഒരു നഗരത്തിന്റെ വിരിമാറിലൂടെ ഒരുപാട് നീളത്തില്‍ , ഒരുപാടുനേരം വഹനങ്ങളുടെ ക്യു സൃഷ്ടിച്ചു കൊണ്ട് വേണമായിരുന്നോ ഇത് .?? അവിടെ തടയപ്പെട്ട ആരുക്കും ആവെശപൂര്നമായ ആ ജാഥയുടെ ഉധേശമോ പേരോ അറിയില്ല. ഗതാഗത നിയന്ത്രണം കാരണം മുനിസിപല്‍ സ്റ്റാന്‍ഡില്‍ നിന്ന്  വടക്കേ സ്റ്റാന്ഡിലേക്ക് ബസ്‌ ഇല്ല. അതുകൊണ്ട് ശക്തന്‍ സ്റ്റാന്‍ഡില്‍ നിന്ന് വടക്കെ സ്റ്റാന്റ് വരെ നടന്നാണ് ഞാന്‍ ബസില്‍  കയറിയത് .പിന്നെയും എന്നെ രക്ഷിച്ചേ  അടങ്ങൂ എന്നും പറഞ്ഞു അവര ഹൈ വേയില്‍ നിറഞ്ഞു ഒഴുകി .വീണ്ടും സമയം നഷ്ടം.

ആരെ ബൊധിപ്പീകാനനു തിരക്കിട്ട് അവരു  വന്നുപോയത് എന്ന് അറിയില്ല .എന്നെപോലെ കുറേപേര്‍ വഴിയില്‍ കുരുങ്ങി .
 സാധാരണ റൂട്ടില്‍ വന്നു ഞാന്‍ വന്ന ബസിനെ കണ്ടു ക്രുദ്ധനായ പോലീസുകാരന്‍ ആംഗ്യം കാണിചു " എങ്ങോട്ടാടാ കേറി വരുന്നേ ".??  പ്രിയപ്പെട്ട പോലീസുകാരാ ,പീക്ക് ടൈമില്‍  പൊതു ജനത്തിന്റെ യാത്ര തടസപ്പെടുത്തിയ ജാഥക്കാരോട്   ചോദിക്ക് "എങ്ങോട്ടാടാ കേറി വരുന്നേ?? " അത് ചോദിക്കാനുള്ള തന്ടെടം നമ്മള്‍ പൊതു ജനത്തിന് വരുമ്പോള്‍ .. കാണാം ..!!
അനുബന്ധം
ഇവിടെ ഈ ബഹളങ്ങള്‍ നടക്കുമ്പോഴും യാതൊരു കോസലുമില്ല്തെ ചിലര്‍ അച്ചഞ്ഞലം നിലകൊണ്ടു...
വിദേശമദ്യ ഷോപിലെ "മധ്യ" തിരുവിതാംകൂര്‍  നിവാസികള്‍ ...
പിന്കുറിപ്പ് : ബ്ലോക്കില്‍ നിന്ന് ഒരുവിടം പുറത്തു കടന്നപ്പോള്‍ വേറെ ഒരു ബോര്‍ഡ്‌ .." ഗുരുജി തൃശ്ശൂരില്‍ , ഫെബ്രുവരി 13 നു. 5 മണിക്ക്  "
തൃശ്ശൂരില്‍ ഇനിയും രക്ഷപെടാന്‍  ബാക്കിയുള്ളവര്‍ ,
വേഗം  ഇവിടെനിന്നും രക്ഷപെട്ടോളൂ ..

Comments

Popular posts from this blog

ചില മഴ ചിന്തകള്‍

ഒരു സൂര്യകാന്തി പൂവിന്റെ കഥ (story)

ചോദ്യങ്ങളും ഉത്തരങ്ങളും (കഥ )