കരട് (story)
നമ്മള്‍ ഒരുപാടു ആഗ്രഹിക്കുമ്പോ വരാത്ത ഒന്നാണ് സ്വപ്നം. അതിനു തോന്നുമ്പോള്‍ അത് അവരും, സന്തോഷമോ ഭയമോ സമ്മാനിച്ച് കടന്നുപോകും. ഒരു മനോഹര സ്വപ്നത്തിന്റെ തലോടല്‍ ഏറ്റുവാങ്ങി സ്വപ്നലോകത്ത് വിരചിക്കവേ, എന്തോ ഒന്ന് എന്റെ ഉറക്കം കെടുത്തി. ഞാന്‍ കണ്ണ് തുറന്നു . ഇരുട്ട്. പെട്ടന്ന് കണ്ണില്‍ പോടീ വീണു..
ഈ നേരത്ത് തന്നെ അതിനു വീഴണോ.. ഞാന്‍ എഴുനേറ്റു ലൈറ്റ് ഇട്ടു.. പോയി കണ്ണ് കഴുകി.. പോയി..!! ഞാന്‍ കണ്ണൊന്നു ചിമ്മി നോക്കി.. ഇല്ല പോയിട്ടില്ല.. വീണ്ടും കഴുകി.. കരടു പോകുനില്ല . കണ്ണ് വേദനിക്കുന്നു.. ഞാന്‍ റൂമിലേക്ക് വന്നു. ന്റെ റൂമില്‍ mirror ഇല്ല . കണ്ണിന്റെ അവസ്ഥ നോക്കാന്‍ പറ്റില്ല.
ഞാന്‍ മൊബൈലില്‍ ഫോട്ടോ എടുത്തു നോക്കി. ഒന്നും വ്യക്തമല്ല . പക്ഷെ കണ്ണ് ചുവന്നിട്ടുണ്ടാകും എന്ന് ഉറപ്പാണ്. എന്ത് ചെയ്യും...! കണ്ണടച്ചാല്‍ അത് കണ്ണിനുള്ളില്‍ ഉരയും. ആരെങ്ങിലും ഒന്ന് ഊതിതന്നാല്‍ അത് പോകും. ഞാന്‍ സമയം നോക്കി. നാശം അത് വീണ്ടും കണ്ണില്‍ ഉരസി. സമയം 2 :17 കഴിഞ്ഞു. അച്ഛനും അമ്മയും നല്ല ഉറക്കമാണ്. ഈ സമയത്ത് വിളിച്ചുണര്‍ത്തി "അച്ഛാ , അമ്മെ കണ്ണില്‍ പോടിപോയി.. ഒന്ന് ഊതി താ " എന്ന് പറഞ്ഞാല്‍..!! നല്ല രസമാകും.
എന്ത് ചെയ്യും.. വേറെ ഒരു വഴിയും ഇല്ല. ആ സമയത്ത് എന്റെ വീട്ടിലെ പട്ടി കുറച്ചു. അച്ഛന്‍ എഴുനെല്‍ക്കുമോ.? ഞാന്‍ കാതോര്‍ത്തു.. അത് കുര നിര്‍ത്തുന്നില്ല. .അവസാനം വന് മടുത്തപ്പോ നിര്‍ത്തി.. അച്ഛന്‍ എഴുനെറ്റോ.?? നിശബ്ധത.. നല്ല ഉറക്കമാണ്..ഛെ ഒന്ന് ഉണര്നിരുന്നെങ്ങില്‍. എല്ലാ ശരിയകുംയിരുന്നു. അമ്മയും ഉണരുന്നില്ല ല്ലോ.. ഞാന്‍ മെല്ലെ റൂമില്‍ ഇരുന്നു അമ്മെ അമ്മെ എന്ന് വിളിച്ചു .മറുപടി ഇല്ല. വില്ച്ചു ഉണര്താണോ വേണ്ടയോ.?? മനസ്സില്‍ അത് തന്നെ ചിന്ത ..എന്ത് വേണം..?? അവസാനം തീരുമാനിച്ചു. ആരെയും ഉണര്തുന്നില്ല.
സ്വയം എന്തെങ്ങിലും ചെയ്യണം. കണ്ണാടി കിട്ടിയാല്‍ ചെയ്യാം. കണ്ണാടി വര്‍ക്ക് ഏരിയയില്‍ ഉണ്ട്. അവിടെ പോകണം.. അവിടെ പോകാം. പക്ഷെ പോകനമെങ്ങില്‍ ഹാള്ളില്‍ ലൈറ്റ് ഇടണം, പിന്നെ അടുക്കളയില്‍ പിന്നെ വര്‍ക്ക് ഏരിയയില്‍ .. അതങ്ങോട്ട് ഏതാനമെങ്ങില്‍ 2 വാതില്‍ തുറക്കണം ..ശബ്ദം ഉണ്ടാക്കി തുറന്നാല്‍ ആരെങ്ങിലും എഴുനേല്‍ക്കും, എന്താ ഈ നേരത്ത് വര്‍ക്ക് ഏരിയയില്‍ പോകുന്നെ എന്നും ചോദിച്ചു .. ഒരു പോടീ കണ്ണില്‍ പോയതാണോ ഇത്രവല്യകര്യം , ഉറക്കം കളഞ്ഞല്ലോ എനൂകീ കേള്‍ക്കേണ്ടി വരും.. ശഭ്ടം ഉണ്ടാകാതെ തുറന്നാലോ.. അപ്പൊ അഥവാ എന്തെങ്ങിലും ശബ്ദം കേട്ട് ഉണര്നല്ലോ..!! നല്ല യോഗമാണ് നമുക്ക്, അതുകൊണ്ട് ഉണര്തണ്ട എന്ന് കരുതുമ്പോ ഉണരും..
ആരെയും ഉണര്‍ത്തുന്ന പരിപാടി വേണ്ട. അതുകൊണ്ട് ആ പ്ലാന്‍ ഉപേക്ഷിച്ചു. ഇനി എന്ത്.. തുണി കൊണ്ട് ഒരു കോന്‍ ഉണ്ടാക്കി അതിന്റെ തുമ്പ് കൊണ്ട് തുടക്കാം. പക്ഷെ എവിടെ ആണെന്ന് കരുതി തുടയ്ക്കും.? നടക്കുന്ന ഒരു വഴിയും കാണുന്നില്ല. കമ്പ്യൂട്ടര്‍ ഓണ്‍ ചെയ്തു , ഫേസ് ബുക്ക് എടുത്തു . ഏതോ ഒരു ശബ്നയുടെ പോസ്റ്റ് ." i am മൂഡ് ഓഫ് ".. 45 കമന്റ്സ് .!! സമയം നോക്കി.. 4 hours ago .. ഞാനും പോസ്റ്റ് കൊടുത്തു. കണ്ണില്‍ കരടുപോയി .പക്ഷെ അധികം സ്ക്രീനില്‍ നോക്കാന്‍ പറ്റുന്നില്ല. കണ്ണിനു നല്ല വേദന. വേഗം അത് അവസാനിപ്പിച്ചു.
സമയം 3 :30 കഴിഞ്ഞു . ഉറക്കം വരുന്നുണ്ട്.. എന്ത് ചെയ്യും.. ഉണര്നിരിക്കണം. കണ്ണടച്ചാല്‍ അത് കണ്ണിനുള്ളില്‍ ഉരയും .. അതുകൊണ്ട് ഉണര്നിരുന്നു നേരം വെളുപ്പിക്കണം.കണ്ണില്‍ നിന്ന് കന്നെരു ഒഴുകുനുണ്ട്. ഞാന്‍ കണ്ണ് തുടച്ചു. വീണ്ടും സമയം നോക്കി. മാറ്റമൊന്നും ഇല്ല. സമയത്തിന് പലപ്പോഴും പല വേഗതയാണ്. നമുക്ക് സമയം പോകുന്നില്ല എന്ന് തോനുമ്പോ അതിനു തീരെ വേഗതയില്ല. നമ്മള്‍ ജീവിതം ആസ്വദിക്കുമ്പോ, ആഖോഷിക്കുമ്പോഅതിനു നല്ല വേഗതയാണ്.
കണ്ണിരു നിര്‍ത്താതെ ഒഴുകുന്നു.ഒരു കവിത ഓര്മ വന്നു. "എന്റെ മിഴിയില്‍നിന്നുതിര്‍ന്നു എനെ കവിള്‍ത്തടം തഴുകുന്ന മിഴിനീരെ , ഇന്നീ രാവില്‍ എന്നുള്ളില്‍ നിറയുന്ന നോവിന്റെ പൂകലായ് വിരിയാമോ ഇനിയും എനെ മിഴിക്കോണില്‍"..
എനിക്ക് അത്ഭുതം തോന്നി.. ഉറങ്ങാന്‍ വഴിയിലാതെ കണ്ണീര്‍ ഒഴുക്കി ഇരിക്കുമ്പോ കവിതതോനുന്നു ..!! ഞാന്‍ ഒന്ന് അറിയാതെ കണ്ണടച്ചു. ഒന്നും കണ്ണില്‍ തടയുന്നില്ല.. !! ഞാന്‍ വീണ്ടും വീണ്ടും കണ്ണടച്ചു നോക്കി. ഇല്ല കുഴപ്പമില്ല. ആ കരടു പോയി..!! കണ്ണിരു അതും കൊണ്ട് പോയി..
ഒട്ടും വൈകിച്ചില്ല .. എന്റെ സ്വപ്നടനങ്ങളിലേക്ക് ഉറക്കത്തിന്റെ തോണിയില്‍ ഞാന്‍ യാത്ര തുടങ്ങി... മെല്ലെ മെല്ലെ..
പിന്‍ കുറിപ്പ്: പിറ്റേന് വൈകിട്ട് ഞാന്‍ ഫേസ് ബുക്ക് നോക്കി. ശബ്നയുടെ പോസ്റ്റിനു 103 കമന്റ്സ് .എന്റെ പോസ്റ്റ് നോക്കി.. സച്ചിന്‍ സുരേഷ് like this ..
അതെങ്ങിലും ഉണ്ടല്ലോ..!!
Kollallo mone...kathayil jyanum undalo....
ReplyDeletebut really funny and sweet
keep it up bro
valare manoharam.l like it..
ReplyDelete