കര്‍ണന്‍
ഒരു കഥാപാത്രം , അത് വായനയുടെ രസവും ആസ്വാദനത്തിന്റെ അതിരുകളും ഭേദിച്ചു ഉള്ളിലേക്ക് കടക്കുകയാണ്.. കഥ കേട്ട് ഉറങ്ങുന്ന കാലത്ത് കേട്ട് പരിജയിച്ച ഭാരത ഇതിഹാസം , ഇപ്പോള്‍ മറ്റൊരു കണ്ണിലൂടെ നോക്കി കാണുകയാണ്.. കര്‍ണന്റെ..
ശിവജി സാവന്ത് രചിച്ച കര്‍ണന്‍ എന്ന
കൃതിയിലൂടെ ആണ് ഇപ്പോള്‍ എന്റെ സഞ്ചാരം..
ആദ്യമേ എന്നെ അതിശയിപ്പിച്ച കര്‍ണന്‍ എപ്പോള്‍, ഒരു അല്‍പ്പം മുന്‍പ് എന്നെ കോരിത്തരിപ്പിച്ചു.. എന്റെ കണ്ണിനു മുന്നില്‍ അയാള്‍ സംസാരിക്കുന്നു. ഉണ്മാടതിന്റെയും വിര്‍ ച്വല്‍ റിയാലിറ്റി യുടെയും അതിര്‍ത്തിയിലൂടെ ഞന്‍ നീങ്ങുകയാണ്.. കര്‍ണാ ... ലോകം വിജയിക്കുന്നവന്റെ ചരിത്രമേ ഇതുവരെ പാടിയിട്ടുള്ളു ... ചരിത്രം അവന്റെ കഥയെ പറഞ്ഞിട്ടുള്ളൂ. അല്ലെങ്ങില്‍ വിജയിയുടെ കഥയാണ് ചരിത്രം..
പക്ഷെ.. പരാജിതനായ ഒരാളുടെ കഥ വിജയിക്കും മുകളില്‍ സുര്യ തേജസ്സോടെ വിളങ്ങുന്ന ഒരെയോടു കഥ മഹാഭാരതം ആണ്... ഈ പത്ര സൃഷ്ടി അനുപമം ആണ്... ഉപമിക്കാന്‍ വേറെ ഒന്നും എവിടെയം രചിക്കപ്പെട്ടിട്ടില്ല .. ഇങ്ങനെ ഒരു കഥാപാത്രം എവിടെയും ഉണ്ടായിട്ടില്ല. പരാജിതന്റെ സംഘത്തില്‍ ഉലപ്പെട്ടു പോയതിനാല്‍ മാത്രം പരാജിതരുടെ കൂട്ടത്തില്‍ പേര് ചേര്‍ക്കപ്പെട്ട മഹാന്‍..ചെയ്തത് ധര്‍മവും ദ്വിഗ്വിജയം സമ്മാനിച്ച പടയോട്ടവും പുണ്യവും , ലഭിച്ചത് അവഹേളനങ്ങളും , വിവേചനവും... സൂത പുത്രന്‍ എന്നാ കളിയാക്കലും..
ലോകത്തിലെ ഏറ്റവും വലിയ ഇതിഹാസത്തെ കുറിച്ച് വാചാലനാകാന്‍ ഞന്‍ ആളല്ല .. എങ്കിലും ഒരു കൊച്ചു കാഴ്ചക്കാരന്റെ വിസ്മയങ്ങള്‍ ഇവിടെ കുറിച്ചിടട്ടെ...
...........................................
അപമാനത്തിന്റെ ഒരുപാടു യുഗങ്ങള്‍ ജീവിച്ചു തീര്‍ത്ത കര്‍ണനെ യുദ്ധത്തിനു തൊട്ടു മുന്‍പ് ശ്രീ കൃഷ്ണന്‍ ആ സത്യം അറിയിക്കുന്നു .. കര്‍ണന്‍ സുര്യപുത്രന്‍ ആണെന്ന് , പാന്ധവരുടെ ജേഷ്ട്ട സഹോദരന്‍ ആണെന്ന്.. അതിനാല്‍ യുദ്ധത്തില്‍ പന്ധവരുടെ പക്ഷത്തില്‍ ചേരണം എന്നും.. അല്ലെങ്ങില്‍ ആര്യാവര്‍ത്തത്തെ യുദ്ധത്തിന്റെ കിടങ്ങില്‍ തല്ലിയവന്‍, സ്വയം ജ്വളിക്കുകയും മറ്റുള്ളവരെ ദാഹിപ്പിക്കുകയും ചെയ്തവന്‍ , തേജോ പുത്രന്‍ ആയിട്ടും അന്ധകാരത്തില്‍ മുഴുകിയവന്‍ -ഇത്തരം ഓര്‍മ്മകള്‍ മൂലം കോടിക്കണക്കിനു ഭാരതീയ മനസുകള്‍ ലക്ഷക്കണക്കിന് വര്‍ഷങ്ങളോളം അനുകമ്പയോടെ നിലനില്‍കും..
അതിനുള്ള കര്‍ണന്റെ മറുപടി ആന്നു 441,442,443,444 പേജുകളില്‍ .. ആ മറുപടി ആണ് എന്നെ ഇതിവിടെ എഴുതാന്‍ പ്രേരിപ്പിച്ചത്.. എന്റെ മുന്നില്‍ ആ രംഗം പലരീതിയില്‍ പ്രത്യക്ഷപ്പെടുന്നു.. ആ ശബ്ദം മുഴങ്ങുനുണ്ട്.. ഇത്ര നാള്‍ എന്റെ കണ്ണുകള്‍ കടന്നു പോയ അക്ഷരങ്ങളില്‍ എന്റെ മനസ് പിടച്ചതും കഥയ്ക്കുള്ളിലേക്ക് എന്നെ പിടിച്ചു കൊണ്ട് പോയതും ഈ വരികള്‍ ആണ്...
കര്‍ണന്റെ വാക്കുകളിലേക് ...
"ആരുടെ നിഷ്കപടമായ സ്നേഹത്തിന്റെ ബലത്തിലാണോ ഞാന്‍ ഇന്നോളം രാജസുഖം അനുഭവിച്ചത്, ആ ദുര്യോധനനെ വിശ്വാസ വഞ്ചനയുടെ അഗാധ ഗര്‍ത്തങ്ങളില്‍ തള്ളിയിട്ടു സ്വാര്‍ത്ഥ സ്നേഹത്തിനു വശം വദനന്‍ ആയി ഞാന്‍ എങ്ങനെ പന്ധവരുടെ പക്ഷം ചേരും.? വാസു വാസു എന്ന് വിളിച്ചു എന്റെ ശിരസു മുകരരുള്ള രാധംമയെ ചന്ജല ചിത്തയായ കുന്തിക്ക് വേണ്ടി, ജന്മം മാത്രം ദാനം ചെയ്തു പൊക്കിള്‍ കോടി പോലും കൊഴിയുന്നതിനു മുന്‍പ് ആശ്വ നദിയില്‍ ഒഴുക്കിയ കുന്തിക്ക് വേണ്ടി തള്ളി കളയുകയോ... ഇല്ല മാധവ ഇത് സാധ്യമല്ല .."..
കര്‍ണന്‍ ഇത് പറയുമ്പോള്‍ നിര്‍നിമേഷനായി നോക്കി നിന്ന് പോയി.. ഈ ധ്രിസ്യത്തിനു സാക്ഷ്യം വഹിക്കാന്‍ ഭാഗ്യം സിധിച്ചവരെ കുറിച്ച് ഒരു നിമിഷം ഒരുത് പോയി..
പിന്നീട് പറഞ്ഞ വാക്കുകള്‍.. എന്റെ ഇഷ്ട്സ് ദേവന്‍ അയ ഭഗവന്‍ ശ്രീകൃഷ്ണനോട് കര്‍ണന്‍ പറഞ്ഞ വാക്കുകള്‍.. മനസിലെ വിഗ്രഹങ്ങള്‍ക്ക് അംഗ ചലനം വരുത്യോ എന്നൊരു സംശയം...
കര്‍ണന്‍ തുടരുന്നു ,,,, കൃഷ്ണനോട്
"ഇന്ന് ഈ സമയത്ത് വിചിത്രമായ ഒരു യോഗത്തെ കുറിച്ച് എനിക്ക് അത്ഭുതം തോനുന്നു.. അങ്ങ് ഒരു ക്ഷത്രിയ കുലത്തില്‍ ജനിച്ചു , ദൌര്‍ഭാഗ്യം കൊണ്ട് ഗോശാലയില്‍ വളര്‍ന്നു.യശോദ മാതാവ് അങ്ങന്യേ വളര്‍ത്തി.. ഞാനും ഒരു ദിവ്യ കുലത്തില്‍ ജനിച്ചു.. ദൌര്‍ഭാഗ്യം കൊണ്ട് അശ്വശാലയില്‍ വളര്‍ന്നു .. രാധമ്മ എന്നെ വളര്‍ത്തി ..
കര്‍ത്തവ്യ പാലനത്തിനായി അങ്ങേക്ക് സ്വന്തം അമ്മാവനായ കംസനെ വധിക്കേണ്ടി വന്നു .. അത് പോലെ എനിക്കും നാളെ കര്‍ത്തവ്യ പാലനത്തിനായി സ്വന്തം സഹോധരന്മാരുനായി ഏറ്റുമുട്ടേണ്ടി വരും..."
പക്ഷെ...
അങ്ങ് യശോദ മാതാവിനെ ഉപേക്ഷിച്ചു , പക്ഷെ എനിക്ക് രാധംമയെ ഉപേക്ഷിക്കാന്‍ ഒരിക്കലും കഴിയില്ല ..അങ്ങ് ഗോകുലത്തിലെ ഗോപലന്മാരെ മറന്നു ..പക്ഷെ ഞാന്‍ ചമ്പാ നഗരിയിലെ സാരധിമാരെ ഒരിക്കലും മറക്കില്ല. ആര്യാവര്‍ത്തത്തെ യുദ്ധത്തിന്റെ കിടങ്ങില്‍ തല്ലിയവന്‍, സ്വയം ജ്വളിക്കുകയും മറ്റുള്ളവരെ ദാഹിപ്പിക്കുകയും ചെയ്തവന്‍ , തേജോ പുത്രന്‍ ആയിട്ടും അന്ധകാരത്തില്‍ മുഴുകിയവന്‍ -ഇത്തരം കയ്പ്പ് നിറഞ്ഞ ഓര്‍മ്മകള്‍ മൂലം കോടിക്കണക്കിനു ഭാരതീയ മനസുകള്‍ ലക്ഷക്കണക്കിന് വര്‍ഷങ്ങളോളം എനിക്ക് വേണ്ടി ഒരിക്കലും ദുഖിക്കില്ല . അതെ അവര്‍ താങ്ങള്‍ക്ക് വേണ്ടി ദുഖിക്കും "
ഈ വാക്കുകള്‍, ഈ തരതമ്യം ഒരുപക്ഷെ ആരാധിക്കേണ്ടിയിരുന്നതും അമ്പലം പണിയെണ്ടിയിരുന്നതും ഈ സൂത പുത്രന് വേണ്ടി അല്ലെ എന്ന് തോന്നിപോയി.. വിജയിയെ പൂജിക്കാനെ ലോകം പഠിച്ചിട്ടുള്ളൂ.. പക്ഷെ വിജയം ആപേക്ഷികം ആണ്.. മാര്‍ഗമല്ല ലക്ഷമാണ് പ്രധാനം എന്ന ന്യായം പറഞ്ഞും, കവജകുന്ധലങ്ങള്‍ ഇരന്നു വാങ്ങിയും... ഒരു യോദ്ധാവിനെ തോല്‍പ്പിച്ചു വിജയം നേടി എന്ന് പറയുന്നതിലെ പോള്ളതം കളിയാക്കി ചിരിക്കുന്നു.. എന്തുകൊണ്ട് ലോക ഈ യോദ്ധാവിനെ മറക്കുന്നില്ല.?? മഹാഭാരത കഥയിലെ നായകന്‍ ആരെന്ന ചോദ്യത്തിന് അര്‍ജുനന്‍ എന്നോ കൃഷ്ണന്‍ എന്നോ ഉറപ്പിച്ചു പറയാന്‍ പലപ്പോഴും കഴിയുന്നില്ല. കാരണം സൂര്യ തേജസ്സോടെ അവരുടെയെല്ലാം വളരെ മുകളില്‍ പ്രഭാചോരിയുന്ന ഈ യോദ്ധാവിന്റെ സാനിധ്യം ആണ് .. കര്‍ണനെ വല്ലാതെ ഇഷ്ട്ടപ്പെട്ടു പോകുന്നു ..
ഈ പുസ്തകം അവസാനത്തേക്ക് എത്തുന്നു.. മനസിനെ മഥിക്കുന്ന വേദന ഒരുപാടുണ്ട്.. കര്‍ണനെ പിരിയാന്‍ മനസുവരുന്നില്ല. ആരാധനെ മനസിനെ കീഴ്പ്പെടുത്തുന്നു.. പിന്നെ എല്ലാവര്ക്കും അറിയുന്ന ഒരു അന്യായമായ അന്ത്യത്തിലേക്ക് ഈ കഥാപാത്രം എത്തിച്ചേരുന്നതിനെ അംഗീകരികാന്‍ ഒരുപക്ഷെ മനസ് സജ്ജമാകുന്നില്ല.
ഈ മറുപടി മുഴുവന്‍ വായിക്കുമ്പോള്‍ വിവരിക്കാന്‍ പറ്റാത്ത ഒരായിരം വികാരങ്ങളാല്‍ മനസ് നിറയുന്നു..ഇതെല്ലം എന്റെ മുന്നില്‍ അരങ്ങേറുന്ന പോലെ.. പലപ്പോഴും ശ്വാസം കവരന്നെടുത്ത രംഗങ്ങള്‍ അരങ്ങേറിയ ഈ കൃതി വായന ഇഷ്ട്ടപെടുന്നവര്‍ നഷ്ട്ടപെടുത്താതിരിക്കുക .
അല്ലയോ കര്‍ണാ ഈ ലോകത്തിന്റെ ആയുസ്സ് ലക്സമോ കോടിയോ എന്ന് അറിയില്ല. പക്ഷെ അത്രയും നാള്‍ തങ്ങളെ എല്ലാവരും ആരാധനയോടെ ഓര്‍ക്കും.. തഴക്കിടയില്‍ നിന്ന് സ്വന്തം കഴിവുകൊണ്ട് മാത്രം ദ്വിഗ്വിജയി ആയി മാറിയ താങ്കളുടെ സിംഹാസനം ജനഹൃദയങ്ങളില്‍ സുരക്ഷിതം ആണ്..
NB: എനിക്ക് ഇത് സജ്ജെസ്റ്റ് ചെയ്ത ആളെ ഈ നിമിഷം നന്നിയോടെ സ്മരിക്കുന്നു
--- അരുണ്‍

ഒരു പുരുഷായുസ്സ് മതിയാകില കര്‍ണന്റെ മഹത്വം മനസിലാകാന്‍ ... !
ReplyDeleteആ മഹാത്മാവിന്റെ പാദങ്ങളില്‍ ഒരു പിടി പുഷ്പങ്ങള്‍ അര്‍പ്പികുനതിനോട് ഉപമികാം ഈ ബ്ലോഗിലെ വരികളെ ...!
നാല് ചുവരുകള്‍ക്കുള്ളില്‍ ഒതുങ്ങാത്ത മഹത്വമാണ് കര്‍ണന്‍ ..
ReplyDelete