കര്‍ണന്‍ - വായിച്ചു നിര്‍ത്തുമ്പോള്‍

അങ്ങനെ ആ കൃതി വായിച്ചു തീര്‍ന്നു... വായിച്ചു മതിയാകാതെ അവസാന താളും മറിച്ചു .. കണ്ണുകളില്‍ പറ്റിയിരുന്ന നനവിന്റെ മുത്തുകളെ അപോഴാനു ശ്രധ്ച്ചത്..


കര്‍ണന്‍ ഭീഷ്മരുടെ പതനത്തിനു മുന്‍പ് യുദ്ധ ഭൂമിയില്‍  കാലുകുത്തിയില്ല . ഇന്ദ്രന്‍ ആദ്യം തന്നെ തന്റെ പുത്രനായ അര്‍ജുനന് വേണ്ടി അയാളില്‍ നിന്ന് കവച്ചകുന്ധലങ്ങള്‍ കൈക്കലാക്കിയിരുന്നു . പരശുരാമന്‍ "യുദ്ധ സമയത്ത് നിനക്ക് ബ്രഹ്മാസ്ത്രം ഒര്മാവരത്തെ പോകട്ടെ" എന്ന് ശപിക്കുകയും ചെയ്തു . "യുദ്ധ സമയത്ത് നിന്റെ രഥചക്രങ്ങള്‍ ഭൂമിയില്‍ താന് പോകട്ടെ " എന്നു ഒരു ബ്രാഹ്മണന്‍ അയാളെ ശപിച്ചിരുന്നു ...കുന്തീ ദേവിക്ക് അര്‍ജുനനെ അല്ലെതെ മറ്റു പന്ധവരെ വധിക്കില്ല എന്ന് വാക്കും നല്‍കി.. യുദ്ധത്തിന്റെ അവസരത്തിലും തൊട്ടു മുന്‍പും എല്ലാവരുടെയും മുന്നില്‍ ഭീഷ്മരാലും, ദ്രോനാചാര്യരാലും, ശല്യ രാജാവിനാലും   ഒരു സൂത പ്ത്രനായി അവഹേളിക്കപ്പെട്ടു .......

എന്നിട്ടും പന്ധവര്‍ അദ്ധേഹത്തെ ഭയപ്പെട്ടു.. പതിനൊന്നാം ദിവസം സേനാപതിയായി കുരുക്ഷേത്ര ഭൂമിയില്‍ എത്തിയ കര്‍ണന്‍ വിനാശം വിതറി ...  ഭീമനും , യുധിഷ്ട്ടിരനും , നകുലനും ജീവന്‍ ഭിക്ഷ നല്‍കി .. ഒടുവില്‍ നിരായുധനായി രഥചക്രം  ഉയര്‍ത്തുന്ന വേളയില്‍ അര്‍ജുനന്റെ ശരം കൊണ്ട് വീര മൃത്യു .. മരണാസന്ന വേളയില്‍ നിരായുധനായ തന്നെ വധിക്കാന്‍ പറഞ്ഞ കൃഷ്ണനെ നോക്കി കൈകൂപ്പിയ കര്‍ണന്‍ ..... 

ആ നിമിഷം  ആരാധനയോടെ ഭക്തിയോടെ കൈ കൂപ്പിപോയി.. ഒരു മഴ പെയ്തൊഴിഞ്ഞ പോലെ  .. ഇതിഹാസമോ കെട്ടുകഥയോ എന്തും ആയിക്കോട്ടെ.. കര്‍ണന്‍  ജീവിച്ചിരുന്ന മണ്ണില്‍ ഒരു ജന്മം  കിട്ടി എന്നത് ഭാഗ്യമായി തോന്നുന്നു. അതിനാല്‍ തന്നെ കെട്ടുകഥ അല്ലാതെ ഈ കഥയിലെ യഥാര്‍ത്ഥ  നായകനെ വിട്ടുപിരിയാന്‍ മനസ് സമ്മതിക്കുന്നില്ല.. നായകന്‍ നിങ്ങളാണ്.. വിജയിയും നിങ്ങള്‍ ആണ്... കേവലം വസ്തുക്കളായ കിരീടമോ സിംഹസനമോ നിങ്ങള്‍ നേടിയില്ലാ.. അവസാന മനുഷ്യനും ജഡമായി തീര്ന്നപോള്‍ ആ ശവക്കൂനയില്‍ കയറി നിന്ന് വിജയി ആണെന്ന് പറയാന്‍ നിങ്ങള്ക്ക് കഴിഞ്ഞില്ല.. പക്ഷെ എത്രയോ സംവത്സരങ്ങള്‍.. ആയരമോ ലക്ഷമോ വര്‍ഷങ്ങള്‍ക്കിപ്പുറം താങ്കളുടെ കഥ വായിച്ച ഒരാളുടെ മനസിനെ ജയിക്കാന്‍ താങ്ങള്‍ക്ക്‌ എളുപ്പം കഴിഞ്ഞു.. മനസ്സില്‍ ഒരു നോവ്‌ ഉണ്ടാക്കാന്‍ കഴിഞ്ഞു.. മനസ്സില്‍  ക്ഷത്ര മതില്ക്ക്ട്ടില്‍ അങ്ങയെ  പ്രതിഷ്ട്ടിച്ചു ആരാധിക്കാന്‍ തോന്നി.. പക്ഷെ ഒരു നാല് ചുവരുകള്‍ക്കുള്ളില്‍  ഒതുങ്ങാത്ത മഹത്വമാണ് കര്‍ണന്‍ ..  

ഇനിയും എത്രയോ വര്ഷം കഴിഞ്ഞാലും ഈ കഥ വായിക്കുന്നവര്‍ ഈ പോരാളിയുടെ പദങ്ങളില്‍ , ഈ വിജയിയുടെ സ്മരണക്കു മുന്നില്‍ ഒരിറ്റു കണ്ണുനീര്‍ അര്‍പ്പിചു പോകും.. അത്രക്കും ശക്തമാണ്.. ഹൃദയസ്പ്രഷിയാണ് ശിവജി സാവന്ത് എന്ന എഴുത്തുകാരന്റെ തൂലികയില്‍ പിറന്ന ഈ കൃതി.. 

Comments

Popular posts from this blog

ചില മഴ ചിന്തകള്‍

ഒരു സൂര്യകാന്തി പൂവിന്റെ കഥ (story)

ചോദ്യങ്ങളും ഉത്തരങ്ങളും (കഥ )