ആണ്മ
പെണ്മയെ മാറിലണിഞ്ഞവള്‍
അധരത്തില്‍ അമൃതം
പകര്‍ന്നു
വിശപ്പ്
അടക്കിക്കൊടുത്ത്
അക്ഷരം
ചൊല്ലിക്കൊടുത്ത്
വിളയിച്
പാകമാക്കി അവനെ.
ആണ്മയാണ്
വാഴുന്നതെന്ന കപടം
നുണയെന്നു
ചൊല്ലിക്കൊടുക്കാതെ
അവനെ ആളാക്കി,
അധികാരിയാക്കി
പെണ്ണിന്‍റെയും മണ്ണിന്‍റെയും
മറ്റു പലതിന്‍റെയും.
പെണ്ണിനെ കൂട്ടിലാക്കി
ഭയം മാത്രം ഊട്ടി വളര്‍ത്തി.
കനവുകളെ മറക്കാന്‍ പഠിപ്പിച്ച്
ഉറക്കെ പറയാന്‍ പേടിപ്പിച്ച്
ഇരയാണെന്ന് പഠിപ്പിച്ചു.
പ്രണയാന്ത്യം നാരിതന്‍ നിവര്‍ത്തികേടിനെ
ചതിയെന്ന് വരുത്തിച്ചു
നരന്‍ ആശ്വസിച്ചു , അധിക്ഷേപിച്ചു.
ആദ്യമായ് ഉയിരേകിയ
ഉണര്‍വില്ലാത്ത
കാലം ഊര്‍ജമേകിയ
പൊക്കിള്‍ കൊടിയെ
അവന്‍ മറക്കുന്നു.
പിറന്നപ്പോള്‍
ഉണര്‍ന്നു നിലവിളിച്ചപ്പോള്‍
വിശപ്പിനെ കവര്‍ന്നു
കൊണ്ടുപോയത്
പെണ്ണിന്‍റെ മാറാണെന്ന്
മറക്കുന്നു.
ഒടുവില്‍ ഒരു
തെന്നലാല്‍
പെണ്ണിന്‍റെ
ഉടയാട ഉലഞ്ഞാല്‍
ആണ്മയെ കണ്ണിലനഞ്ഞവന്‍
ആദ്യം
തൊടുക്കുന്ന ബാണങ്ങള്‍
പെണ്ണില്‍
തിരയുന്നത് ഇവരണ്ടുമായി ...
Comments
Post a Comment