Posts

Showing posts from 2018

മഴയും ചൂടുചായയും പിന്നെ കാമുകിയും.

രാവിലെ പതിവുപോലെ മൊബൈലിൽ അലാറം അടിച്ചപ്പോൾ ചാടി എഴുനേറ്റു. പുറത്ത് മഴയുണ്ട്. ലക്ഷണം കണ്ടിട്ട് ഇന്നൊരു മഴ ദിവസം ആണ്. എന്നത്തേയും പോലെ മൊബൈലും പിടിച്ച് ഇരുന്നപ്പോൾ ഓർമ വന്നു. ഇന്നൊരു ഞായറാഴ്ച്ച ആണല്ലോ.. നന്നായി ഒന്ന് ഓർത്തുനോക്കി. ഇല്ല... എവിടെയും പോകാൻ ഇല്ല. ഒന്നും ചെയ്യാനും ഇല്ല. അത് മനസിലാക്കിയ സമയത്ത് കിട്ടിയ ഒരു സുഖം.. എങ്ങനെയാ പറയുക.. വല്ലാത്ത ഒരു സുഖം… അതായത് , പുറത്തിറങ്ങാതെ മടിപിടിച്ച് ഇരിക്കാൻ തോന്നുന്ന ഒരു മഴ ദിവസം , ഒന്നും ചെയ്യാൻ ഇല്ല എന്നുള്ള തിരിച്ചറിവ്.. ഹോ.. എന്താ പറയാ... അതിന്റെ ഒരു സുഖം അനുഭവിച്ച് തന്നെ അറിയണം. മനസിൽ ഒരു പാട്ടു വന്നു.. 🎵 അലസം അലസമായി…🎵 അങ്ങനെ സുഖിച്ച് ഇരിക്കുമ്പോൾ ചായ വന്നു. നല്ല ചൂട് ചായ.. മഴയുള്ള പ്രഭാതം, ചൂട് ചായ… എന്തോ മനസ്സിൽ പ്രണയം വന്നു.. ഫോൺ എടുത്ത് നോക്കിയപ്പോൾ അവൾ ഓൺലൈൻ ഉണ്ട്. സാധാരണ ഈ നേരത്ത് കാണാറില്ല.. ഇന്ന് ആഗ്രഹിച്ച സമയത്ത് അവൾ ഉണ്ട്… ഞാൻ മെസ്സേജിലൂടെ പറഞ്ഞു … “നല്ല മഴ , ചൂട് ചായ, ഞായറാഴ്ച..  “ അവൾ പറഞ്ഞു “ഇവിടെയും” അടുത്തത് ഞാൻ “നല്ല സുഖം “ വീണ്ടും അവൾ “അതെ അതെ” എന്റെ അടുത്ത ഡയലോഗ് “മഴയും, ചൂട് ചായയും, ഒപ്പം കാമ...

ഭീഷണി

നഗരത്തിലെ വാടക്കമുറിയിൽ താമസിച്ച് അവിടെ ജോലിയെടുക്കുന്ന ചെറുപ്പക്കാർക്ക് മാസാവസാനം സംഭവിക്കുന്ന ദുർവിധി തന്നെയാണ് ജോണിനും സംഭവിച്ചത്. അന്നൊരു ഞായറാഴ്ച്ച ആയിരുന്നു. റൂമിലെ മറ്റു രണ്ടുപേർ സ്വന്തം വീട്ടിൽ പോയി. രാവിലെ ഭക്ഷണം ലാഭിക്കാൻ വേണ്ടി 11 മണി വരെ കിടന്നുറങ്ങി. പക്ഷേ ഉച്ച ആയപ്പോൾ കലശലായ വിശപ്പ്. മൂന്ന് മണി വരെ പിടിച്ചു നിന്നു. പക്ഷെ പറ്റുന്നില്ല. വിശപ്പ് കാരണം തല കറങ്ങുന്ന അവസ്ഥ. കയ്യിൽ ആണെങ്കിൽ ഒഴിഞ്ഞ പേഴ്സും , അടുത്ത മാസം ശമ്പളം വരുന്നത് വരെ ഉപയോഗം ഇല്ലാത്ത ATM കാർഡും മാത്രം. സത്യത്തിൽ ക്യാഷ് ഇല്ലാത്തത് കൊണ്ടാണ് ഈ ആഴ്ച്ച വീട്ടിൽ പോകാതിരുന്നത്. ഇങ്ങനെ ഇരുന്നാൽ തലകറങ്ങി വീഴും. സ്ഥിരം പോകുന്ന ഹോട്ടൽ ഇന്ന് ഞായറാഴ്ച്ച തുറക്കില്ല. അതുകൊണ്ട് കടം പറഞ്ഞു ഭക്ഷണം കഴിക്കാൻ പറ്റില്ല.. അവൻ ആലോചിച്ചു. ഒരു വഴിയേ ഉള്ളൂ. താഴത്തെ നിലയിൽ താമസിക്കുന്ന ഹൗസ് ഓണറോട് കടം ചോദിക്കാം. അങ്ങോട്ട് വാങ്ങി വെക്കാൻ അല്ലാതെ ഇങ്ങോട്ട് തരുന്ന ശീലം അയാൾക്കില്ല. എന്നാലും വേറെ വഴി ഇല്ലാത്തതിനാൽ ചോദിയ്ക്കാൻ തന്നെ തീരുമാനിച്ചു. അങ്ങനെ ഉയർന്ന നിലയിൽ താമസിക്കുന്ന അവൻ താഴെക്കിടയിൽ ഉള്ള ഒരാളോട് കടം വാങ്ങാൻ പടികൾ ഇറങ്ങി ത...

ലീവും യാത്രയും

Image
ഞാൻ ഇവിടെ പറയുന്നത് മാസ ശമ്പളത്തിന് ജോലി ചെയ്യുന്നവരെ കുറിച്ചാണ്. ഞാനും അത്തരത്തില്‍ ഒരാള്‍ ആയതുകൊണ്ട് എനിക്ക് പറയാം. ലീവ് ഇല്ല. നിനക്കൊക്കെ എങ്ങനെയാ ഇത്രയ്ക്ക് ലീവ് കിട്ടുന്നത്.? അതോ നിനക്ക് ജോലിയും കൂലിയും ഒന്നും ഇല്ലേ? എപ്പോഴും ട്രിപ്പ് ആണല്ലോ. ഇങ്ങനെ ട്രിപ്പ് പോയിട്ട് എന്ത് കിട്ടാനാ.? ട്രിപ്പ് പോവാൻ അവന്റെ കാശ് ഉണ്ട്, വേറെ ഒരു ആവശ്യത്തിന് ചോദിച്ചാൽ ഇല്ല അല്ലെ? . ചോദ്യങ്ങൾ അനവധിയാണ്. അവർ ചോദിച്ചുകൊണ്ടേ ഇരിക്കും. എങ്കിൽ ഞാൻ പറയട്ടെ.. യാത്രകൾ ചെയ്യണം. മാസത്തിൽ ഒരിക്കൽ കുടുംബത്തോടൊപ്പമോ കൂട്ടുകാരുടെ ഒപ്പമോ ഒരു യാത്ര പോണം. അപ്പോൾ അവർ പറയും, ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടി മുട്ടിക്കാൻ പറ്റുന്നില്ല. അപ്പോഴാ യാത്ര. ഞാൻ ഇവിടെ പറയുന്നത് മാസ ശമ്പളത്തിന് ജോലി ചെയ്യുന്നവരെ കുറിച്ചാണ്. ഞാനും അത്തരത്തില്‍ ഒരാള്‍ ആയതുകൊണ്ട് എനിക്ക് പറയാം. നമുക്ക് ഓരോന്നോരോന്നായി പറയാം . ആദ്യം ലീവ് ലീവ് കിട്ടാന്‍ ഉണ്ടോ.? ഒരു സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്ന ഒരാള്‍ക്ക്‌ ലീവ് കിട്ടാന്‍ എന്തൊക്കെ നുണ പറയണം ? ശനിയും തിങ്കളും ലീവ് ആയാല്‍ ഞായറാഴ്ചയും കൂടി ലീവ് ആയി എടുത്ത് മൂന്ന്‍...

മറ

Image
ആ മാസികയുടെ കവര്‍ ഫോട്ടോയെപ്പറ്റി ഓഫീസിലെ ഫെമിനിസ്റ്റ് പെണ്ണിനോടും അവളെ താങ്ങി നടക്കുന്ന കുറെ കൊഴികളോടും വഴക്കിട്ടാണ് അവിടെ നിന്ന് ഇറങ്ങിയത്.  തുറിച്ചു നോക്കരുതെന്ന്. ആണുങ്ങള്‍ തുറിച്ചു നോക്കിയത് കാരണം മുലപ്പാല് കിട്ടാതെ ഏതെങ്കിലും കുഞ്ഞ് കേരളത്തില്‍ മരിച്ചുപോയതായി എനിക്ക് അറിവില്ല. ഇതൊന്നും പറഞ്ഞാല്‍ അവിടെ ആരുടേയും തലയില്‍ കേറില്ല. ആകെ അരിശം മൂത്ത് ഈ തിരക്കില്‍ വണ്ടി ഓടിച്ചപ്പോള്‍ വീണ്ടും ദേഷ്യം കൂടി. വീട്ടില്‍ വന്നു കയറി , ബെഡ് റൂമില്‍ എത്തിയപ്പോള്‍ എന്താ കാഴ്ച ? ഭാര്യ കുഞ്ഞിന് പാല് കൊടുക്കുന്നു. അതും എല്ലാം തുറന്നിട്ടിട്ട്. കാലിന്‍റെ പെരുവിരല്‍ മുതല്‍ അങ്ങോട്ട്‌ അരിച്ചു കേറി. "നിനക്കിത് ഒന്ന് മൂടി വെച്ചിട്ട് കൊടുത്താല്‍ എന്താ ?" അവള്‍ അതിശയത്തോടെ എന്നെ നോക്കികൊണ്ട്‌ ചോദിച്ചു "നമ്മുടെ വീടല്ലേ ? എന്താ കുഴപ്പം ?" ഞാന്‍ ഇന്ന് വാദിച്ചു തോറ്റ വിഷയത്തില്‍ എന്‍റെ ഭാര്യയും എന്നെ തോല്‍പ്പിക്കും എന്നാണോ ? അത് പറ്റില്ല. അടുത്ത വാചകം ഒരു ആജ്ഞ ആയിരുന്നു. "നീ അധികം ചോദ്യം ഒന്നും ചോദിക്കണ്ട ? മൂടി വെച്ചിട്ട് കൊടുത്താല്‍ മതി. " അവള്‍ എന്നെ തറപ്പിച്ചു ...

അവന്‍റെ മാത്രം, ഞാന്‍

Image
               എഴുതാനിരിക്കുമ്പോള്‍ അവന്‍ എന്നെ വാരിയെടുത്ത് ചുംബിച്ചിരുന്നു. അവന്‍റെ ചുംബനം കൊതിച്ച് അവന്‍ തൂലികയെടുക്കാന്‍ വേണ്ടി ഞാന്‍ പ്രാര്‍ഥിച്ചിട്ടുണ്ട്.                അത് പോലെ അവന്‍റെ നിശ്വാസത്തിന്‍റെ ചൂടുപറ്റാന്‍ മഴക്കുവേണ്ടി ഞാന്‍ കൊതിച്ചിട്ടുണ്ട്. മഴയത്ത് അവന്‍റെ കൈക്കുള്ളില്‍ ഒതുങ്ങുമ്പോഴാണ് സുഖമെന്താണെന്നു ഞാന്‍ അറിഞ്ഞിരുന്നത്. കാലാന്തരേ അവന്‍ എന്നില്‍ ചൊരിയുന്ന ദ്രാവകം മാറിയത് ഞാനറിഞ്ഞു. എന്നാല്‍ അവന്റെ സന്തോഷത്തെയോര്‍ത്ത് ഞാനത് കാര്യമാക്കിയില്ല.               ഒടുവില്‍ ഒരു മഴയുള്ള രാത്രിയില്‍ എന്നെ ചുംബിച്ചകന്ന അവന്റെ ചുണ്ടിലെ ചോരക്കറ എന്നില്‍ പുരണ്ടത് എന്നെ ഭയപ്പെടുത്തി. ശരീരം മനസിനെ തോല്‍പിക്കുവോളം വേദനയെ മറക്കാന്‍ അവന്‍ എന്നെ പലതവണ ചുംബിച്ചു. പിന്നെ ഏകാന്തതയുടെ ശയ്യയില്‍ അവനു മരുന്ന് കൊടുക്കാനും ഞാനേ ഉണ്ടായിരുന്നുള്ളൂ.               ഒടുവില്‍ ഒരുനാള്‍, മഷിയു ണ ങ്ങാത്ത തൂലികയും കല്പന ഒടുങ്ങാത്ത മനസും ബാക്കി വെച്...

ചിറക്

Image
അതിരുകളില്ലാ വാനം, അനുഭവങ്ങളാകമാനം. എന്തിനു നീ പക്ഷീ ശിഖരത്തില്‍ തന്നെയിരിപ്പൂ. ? പുലരികള്‍, തീരങ്ങള്‍ താഴ് വാരങ്ങള്‍ പുഴകളും ഒഴുകുന്നു നിന്നെയും കാത്ത്. ഇരയുണ്ട് ഉദരത്തിന്‍ വിശപ്പ്‌ മാറ്റാന്‍ ഇനിയുണ്ട് മനതാരിന്‍ വിശപ്പ്‌ ബാക്കി. കൂടുണ്ട്‌ ചുറ്റിലും കരുതലിന്‍ കവച്ചമായ്. കാണാത്തതിനിയുണ്ട് ഒരുപാട് കടലോളം. അഴകാര്‍ന്ന മഴവില്ലിനറ്റം തേടണം മേഘങ്ങളെ തൊട്ടുരുമി പറക്കണം. തെളിവാനില്‍ ഒരു കുഞ്ഞു നിഴലാവണം തെളിനീരില്‍ നീരാടി വിയര്‍പ്പാറ്റണം. പ്രതികൂലമനുകൂലമാക്കിയെടുക്കണം, അനുഭവങ്ങളിലൂടെ അര്‍ത്ഥമാര്‍ജിക്കണം. കാണാത്ത കാഴ്ചകള്‍ കണ്ടു മറക്കണം, പിന്നീട് ഓര്‍തെടുക്കാനായ് അടുക്കിപ്പെറുക്കണം. പലരോടും അതിനിടെ കൂട്ടുകൂടണം മനങ്ങളില്‍ ഓര്‍മതന്‍ വിത്തുപാകണം. പ്രണയം രുചിക്കണം, അതിലൂടെ ഒഴുകണം. നെജുരുക്കണം, മനസ് തണുക്കണം. മഞ്ഞിന്റെ കുളിരിന്റെ തലോടലറിയണം വെയിലേറ്റു വാടാതെ വീണ്ടും പറക്കണം. ഒരുപാട് പറയണം അതിലേറെ കേള്‍ക്കണം നര്‍മങ്ങളില്‍ കൂടി കുലുങ്ങി ചിരിക്കണം. കരുതലിന്‍ മടിത്തട്ടില്‍ നിന്നുമകലണം. ചിറകു വിടര്‍ത്തണം വീശിപ്പറക്കണം ഭീതിക്ക് മേലെ പറന്നുയരണം. മടുപ്പിന്‍റെ കുന്നുകള്‍...