Posts

റോഡ്‌ മുറിച്ചു കടക്കുമ്പോള്‍

Image
50 km/ hour വേഗതയിൽ സ്വസ്ഥമായി ബൈക്ക് ഓടിച്ചു പോകുന്ന ഞാൻ. പെട്ടന്ന് റോഡിൽ ഒരു ചേച്ചി പ്രത്യക്ഷപ്പെടുന്നു. റോഡ് മുറിച്ചു കടക്കാനായി എന്റെ ബൈക്കിന് നേരെ മുന്നിലേക്ക് ഓടി വരുന്നു. ഞാൻ സഡൻ ബ്രേക് ഇട്ടു വണ്ടി നിർത്താൻ ശ്രമിക്കുന്നു. പിന്നിലെ ചക്രം റോഡിൽ വഴുതി, പാമ്പ് ഇഴയുന്ന പോലെ ഇഴഞ്ഞു പാട് വരുത്തിയ ശേഷം റോഡിൽ വീഴാതെ, ചേച്ചിയെ ഇടിക്കാതെ ഞാൻ വണ്ടി നിർത്തി. ചേച്ചിയെ ദേഷ്യത്തോടെ നോക്കിയപ്പോൾ ചേച്ചി ചിരിക്കുന്നു.. ആ ചേച്ചിയെ ചീത്ത വിളിക്കണോ.!?  ചീത്തവിളിച്ചാൽ ആളുകൂടി , ഇപ്പോൾ തിരിച്ചു  കിട്ടിയ ജീവനും ആകെയുള്ള മാനവും കപ്പലു കയറുമോ എന്ന ചിന്തയോടെ ഞാൻ നോക്കി നിന്നു.. സ്വന്തം മുറ്റത്തു നടക്കുന്നത് പോലെ റോഡ് മുറിച്ചു കടക്കുന്ന ചേട്ടൻമാർക്കും ചേച്ചിമാർക്കുമായി കുറച്ചു കണക്കുകൾ പറയാം. റോയൽ എൻഫീൽഡ് ബൈക്കുകൾ ടോപ് ഗിയറിൽ പോകുമ്പോൾ മിനിമം വേഗത 50km/hour ആയിരിക്കും. 500 സിസി ആണെങ്കിൽ അതിലും കൂടും. അതിൽ കുറഞ്ഞ വേഗതയിൽ ആ ബൈക്കുകൾ ഓടിക്കാൻ കഴിയില്ല. ആ വേഗതയെ മീറ്റർ/സെക്കൻഡിൽ പറഞ്ഞാൽ ഒരു സെക്കന്റിൽ 13.88 മീറ്റർ ദൂരം. ഒരാൾ റോഡ് മുറിച്ചു കടക്കാൻ ശ്രമിക്കുമ്പോൾ അയാളെ കണ്ട് ബ്രേക് ചവിട്ടാൻ എട...

മതം

ജനനം മുതല്‍ മരണം വരെ നമ്മുടെ ജീവിതത്തില്‍ കാര്യമായ ഇടപെടല്‍ നടത്താത്ത മതമാണ്‌ ഹിന്ദു മതം. ബാക്കി ഉള്ളവര്‍ക്ക് അങ്ങനെ അല്ല. ജനനം മുതല്‍ മരണം വരെ പല കാര്യങ്ങള്‍ക്കും പള്ളിയും പുരോഹിതനും ഇല്ലാതെ പറ്റില്ല. ഓരോരുത്തര്‍ക്കും ഓരോ രീതിയല്ലേ..? ഭൂരിപക്ഷം( 90 %-ത്തില്‍ അധികം) ഒരേ മതവിശ്വാസികള്‍ ഉള്ള ഇറാഖ്, പാകിസ്ഥാന്‍, ഇറാന്‍, തുര്‍ക്കി, അള്‍ജീരിയ തുടങ്ങിയ രാജ്യങ്ങളിലും, ആവശ്യത്തിനു ഭക്ഷണം പോലുമില്ലാത്ത പല ആഫ്രിക്കന്‍ രാജ്യങ്ങളിലും ആഭ്യന്തര യുദ്ധങ്ങളും പ്രശ്നങ്ങളും ഉണ്ട്. അപ്പോള്‍ പിന്നെ പല മതക്കാര്‍ ഉള്ള നമ്മുടെ രാജ്യത്ത് പ്രശ്നനങ്ങള്‍ ഉണ്ടാവില്ലേ.? പക്ഷെ നമ്മുടെ നാടിന് ഈ പറഞ്ഞ നാടുകളെക്കാള്‍ ശാന്തയുണ്ട്. മതം മാറുന്നവര്‍ മാറിക്കോട്ടെ. അത് സ്വമേധയാ ആണെങ്ങില്‍ അങ്ങനെ, പ്രേമിചിട്ടോ, നിര്‍ബന്ധിച്ചോ, പട്ടിണിമൂലമോ ആയിക്കോട്ടെ. മതം മാറിയവര്‍ ചാവേര്‍ ആയിക്കോട്ടെ, നന്നായി ജീവിച്ചോട്ടെ.. നമുക്കെന്താ? അവരുടെ ജീവിതം അവരുടെ തീരുമാനങ്ങള്‍ ആണ്. ഇവിടെ ആള് കുറഞ്ഞാലോ അവിടെ ആള് കൂടിയാലോ നമുക്ക് എന്താ ? ന്യൂന പക്ഷം ഭൂരിപക്ഷം ആയി മാറിയാല്‍ നമുക്കെന്താ ? നമ്മളില്‍ പലരും മാസത്തില്‍ ഒരിക്കെ പോലും അമ്പ...

മോഹങ്ങളിലെ ഒരു ഒളിച്ചോട്ടം

ഒരു ഒളിച്ചോട്ടം അനിവാര്യം ആയിരിക്കുന്നു. ഈ മനം മടുപ്പിക്കുന്ന യാഥാര്‍ത്യങ്ങളില്‍ നിന്ന്. ചെയ്തു തീര്‍ത്താല്‍ എനിക്ക് തൃപ്തി തരാത്ത എന്‍റെ  ഉത്തരവാദിത്തങ്ങളില്‍ നിന്ന്. എനിക്ക് മനസമാധനക്കേട്‌ മാത്രം തരുന്ന ചില ബന്ധങ്ങളില്‍ നിന്ന്. ചുരുക്കി പറഞ്ഞാല്‍ എന്നില്‍നിന്നു തന്നെ. എന്നെ അറിയാത്ത ഒരു സ്ഥലത്ത് പോണം, എന്‍റെ യാഥാര്‍ത്ഥ്യങ്ങളുമായി എന്നെ ബന്ധിപിക്കുന്ന ഒന്നും എനിക്ക് ചുറ്റിലും ഇല്ലാത്ത ഒരിടത്. അവിടെ പോയി ഇരിക്കണം, മനസിലെ കലങ്ങി ഒഴുകുന്ന ചിന്താതടിനി തെളിഞ്ഞു ശാന്തമായി ഒഴുകുന്നത്‌ വരെ. അതിനെത്ര നാള്‍ എടുക്കുമോ അത്രയും നാള്‍.. ആര്‍ക്കൊക്കെയോ വേണ്ടി ജീവിക്കുന്ന ഞാനെന്ന  വ്യക്തിയെ മറക്കണം. എന്‍റെ ഉള്ളിലെ എനിക്കെന്നോ നഷടപ്പെട്ടുപോയ ശാന്തത വീണ്ടെടുക്കണം.. ഉള്ളില്‍ വല്ലാത്ത അശ്വസ്തതയോടെ നീറിപുകയുന്ന ആരോടെന്നില്ലാതെ തോനുന്ന അരിശം കേട്ടടങ്ങണം. നിലവാരം ഇല്ലാത്ത കൂട്ടുകെട്ടുകളും ചിന്തകളും എന്നെ നശിപിച്ചത് ഞാന്‍ തിരിച്ചറിയുന്നു. ആ ചതുപ്പുകളില്‍ നിന്നും വീണ്ടും തിരിച്ചു കയറണം. ആഴമുള്ള സംഭാഷണങ്ങളില്‍ ഏര്‍പ്പെടണം. അതിനു ആളെ കിട്ടിയില്ലെങ്ങില്‍ എന്നോട് തന്നെ സംവദിക്കണം.  ശാന്തതയില...

അല്‍പ്പം ആനുകാലികം

Image
സാംസ്കാരിക കേരളം എന്ന് അഹങ്കരിക്കുന്ന കേരളത്തില്‍ കുറച്ചു നാളുകള്‍ ആയി നടക്കുന്ന കാര്യങ്ങള്‍ ഒരു സമൂഹത്തിന്റെ അധപതനതിന്റെ പടുകുഴിയില്‍ എത്തിചെരലിന്റെ സൂചനകള്‍ ആണ്. പിഞ്ചു കുഞ്ഞിനെ പീഡിപ്പിച്ച പൂജാരി പഞ്ഞി തിരുകി വെച്ചിട്ട് ദേവീക്ഷേത്രത്തില്‍ പൂജിക്കാന്‍ പോയി. 16 വയസുകാരി ഉപദേശിച്ചു തിരുത്താന്‍ മിനക്കെടാത്തത് കൊണ്ട് വഴിതെറ്റിപോയ വൈദികന്‍. മൂത്ത മോളെ നശിപിച്ച്‌ കൊന്നു കേട്ടിതൂക്കിയത് പരാതി പറഞ്ഞിട്ടും കേൾക്കാൻ ആരും ഇല്ലാതെ വന്ന അവസ്ഥയില്‍ രണ്ടാമത്തെ കുഞ്ഞും ഇതേ സ്ഥലത്തെ അതെ പോലെ തൂങ്ങി ആടി. ഒരു പെൺകുഞ്ഞു ഉണ്ടാകുമ്പോള്‍ ഇടാനുള്ള പേര് ഞാന്‍ മുൻപേ കണ്ടെത്തി വെച്ചിട്ടുണ്ട്. അതിപ്പോള്‍ ഒർകുമ്പോള്‍ ഭയപ്പെടുത്തുന്ന ഒരു വാക്കായി മാറിയിരിക്കുന്നു. വെയിലത്ത്‌ കാറില്‍ പോകുന്നവര്‍ ഗ്ലാസിലെ എല്ലാ മറകളും നീക്കി വെയിലും കൊണ്ട് യാത്ര ചെയുന്നു – നിയമം അങ്ങനെ ആണ്, എന്തുകൊണ്ടെന്നാല്‍ വാഹനത്തിനുള്ളില്‍ വെച്ച് കുറ്റകൃത്യങ്ങള്‍ ഒന്നും നടക്കാതെ ഇരിക്കാന്‍. പക്ഷെ അതുപോലെ ഒരു വാഹനത്തിനുള്ളില്‍ ഒരു പ്രശസ്തയായ നടി ലൈംഗികമായി ആക്രമിക്കപ്പെട്ടു. ഒരു ആണിനേയും പെണ്ണിനേയും സതാചാരത്തിന്റെ പേരും പറഞ്ഞു വീഡിയോ എടുത്തു...

പ്രണയം കൊണ്ടുള്ള മുറിവുകള്‍

Image
ഞാന്‍ പ്രണയം കൊണ്ട് മുറിവേറ്റവനാണ്. ശില്‍പ്പി ഉണ്ടാക്കുന്ന മുറിവുകള്‍ ഒരു പറകല്ലിനെ ശില്‍പം ആക്കി മാറ്റുന്നു. അതുപോലെ പ്രണയം കൊണ്ടുള്ള മുറിവുകള്‍ എന്നെ കൂടുതല്‍ സുന്ദരനക്കിയിട്ടെ ഉള്ളു 

ആണ്മ

പെണ്മയെ മാറിലണിഞ്ഞവള്‍ അധരത്തില്‍ അമൃതം പകര്‍ന്നു വിശപ്പ്‌ അടക്കിക്കൊടുത്ത്  അക്ഷരം ചൊല്ലിക്കൊടു ത്ത് വിളയിച് പാകമാക്കി അവനെ. ആണ്മയാണ് വാഴുന്നതെന്ന കപടം നുണയെന്നു ചൊല്ലിക്കൊടുക്കാതെ അവനെ ആളാക്കി, അധികാരിയാക്കി പെണ്ണിന്‍റെയും മണ്ണി ന്‍റെ യും  മറ്റു പലതി ന്‍റെ യും. പെണ്ണിനെ കൂട്ടിലാക്കി ഭയം മാത്രം ഊട്ടി വളര്‍ത്തി. കനവുകളെ മറക്കാന്‍ പഠിപ്പിച്ച് ഉറക്കെ പറയാന്‍ പേടിപ്പിച്ച് ഇരയാണെന്ന്  പഠിപ്പിച്ചു. പ്രണയാന്ത്യം നാരിതന്‍ നിവര്‍ത്തികേടിനെ  ചതിയെന്ന് വരുത്തിച്ചു  നരന്‍ ആശ്വസിച്ചു , അധിക്ഷേപിച്ചു. ആദ്യമായ് ഉയിരേകിയ ഉണര്‍വില്ലാത്ത കാലം ഊര്‍ജമേകിയ പൊക്കിള്‍ കൊടിയെ അവന്‍ മറക്കുന്നു. പിറന്നപ്പോള്‍ ഉണര്‍ന്നു നിലവിളിച്ചപ്പോള്‍ വിശപ്പിനെ കവര്‍ന്നു കൊണ്ടുപോയത് പെണ്ണിന്‍റെ മാറാണെന്ന് മറക്കുന്നു. ഒടുവില്‍ ഒരു തെന്നലാല്‍ പെണ്ണിന്‍റെ ഉടയാട ഉലഞ്ഞാല്‍ ആണ്മയെ കണ്ണിലനഞ്ഞവന്‍ ആദ്യം തൊടുക്കുന്ന ബാണങ്ങള്‍ പെണ്ണില്‍ തിരയുന്നത് ഇവരണ്ടുമായി ... 

തർക്കം

Image
ദൈവവും മനുഷ്യനും തമ്മിൽ തർക്കം. എന്തിനാ ? മതങ്ങളുടെ ഉടമസ്ഥാവകാശത്തിൻ്റെ  പേരിൽ . അതിൽ മനുഷ്യൻ ജയിച്ചു. പിന്നീട് മനുഷ്യർ തമ്മിൽ  ദൈവത്തിൻ്റെ ഉടമസ്ഥാവകാശത്തെ ചൊല്ലിയായി തർക്കം. അധികം ഇവിടെ നിന്നാൽ അസ്തിത്വം തന്നെ നഷ്ടപ്പെടും എന്നറിഞ്ഞ ദൈവം സ്ഥലം വിട്ടു.