Posts

ലീവും യാത്രയും

Image
ഞാൻ ഇവിടെ പറയുന്നത് മാസ ശമ്പളത്തിന് ജോലി ചെയ്യുന്നവരെ കുറിച്ചാണ്. ഞാനും അത്തരത്തില്‍ ഒരാള്‍ ആയതുകൊണ്ട് എനിക്ക് പറയാം. ലീവ് ഇല്ല. നിനക്കൊക്കെ എങ്ങനെയാ ഇത്രയ്ക്ക് ലീവ് കിട്ടുന്നത്.? അതോ നിനക്ക് ജോലിയും കൂലിയും ഒന്നും ഇല്ലേ? എപ്പോഴും ട്രിപ്പ് ആണല്ലോ. ഇങ്ങനെ ട്രിപ്പ് പോയിട്ട് എന്ത് കിട്ടാനാ.? ട്രിപ്പ് പോവാൻ അവന്റെ കാശ് ഉണ്ട്, വേറെ ഒരു ആവശ്യത്തിന് ചോദിച്ചാൽ ഇല്ല അല്ലെ? . ചോദ്യങ്ങൾ അനവധിയാണ്. അവർ ചോദിച്ചുകൊണ്ടേ ഇരിക്കും. എങ്കിൽ ഞാൻ പറയട്ടെ.. യാത്രകൾ ചെയ്യണം. മാസത്തിൽ ഒരിക്കൽ കുടുംബത്തോടൊപ്പമോ കൂട്ടുകാരുടെ ഒപ്പമോ ഒരു യാത്ര പോണം. അപ്പോൾ അവർ പറയും, ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടി മുട്ടിക്കാൻ പറ്റുന്നില്ല. അപ്പോഴാ യാത്ര. ഞാൻ ഇവിടെ പറയുന്നത് മാസ ശമ്പളത്തിന് ജോലി ചെയ്യുന്നവരെ കുറിച്ചാണ്. ഞാനും അത്തരത്തില്‍ ഒരാള്‍ ആയതുകൊണ്ട് എനിക്ക് പറയാം. നമുക്ക് ഓരോന്നോരോന്നായി പറയാം . ആദ്യം ലീവ് ലീവ് കിട്ടാന്‍ ഉണ്ടോ.? ഒരു സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്ന ഒരാള്‍ക്ക്‌ ലീവ് കിട്ടാന്‍ എന്തൊക്കെ നുണ പറയണം ? ശനിയും തിങ്കളും ലീവ് ആയാല്‍ ഞായറാഴ്ചയും കൂടി ലീവ് ആയി എടുത്ത് മൂന്ന്‍...

മറ

Image
ആ മാസികയുടെ കവര്‍ ഫോട്ടോയെപ്പറ്റി ഓഫീസിലെ ഫെമിനിസ്റ്റ് പെണ്ണിനോടും അവളെ താങ്ങി നടക്കുന്ന കുറെ കൊഴികളോടും വഴക്കിട്ടാണ് അവിടെ നിന്ന് ഇറങ്ങിയത്.  തുറിച്ചു നോക്കരുതെന്ന്. ആണുങ്ങള്‍ തുറിച്ചു നോക്കിയത് കാരണം മുലപ്പാല് കിട്ടാതെ ഏതെങ്കിലും കുഞ്ഞ് കേരളത്തില്‍ മരിച്ചുപോയതായി എനിക്ക് അറിവില്ല. ഇതൊന്നും പറഞ്ഞാല്‍ അവിടെ ആരുടേയും തലയില്‍ കേറില്ല. ആകെ അരിശം മൂത്ത് ഈ തിരക്കില്‍ വണ്ടി ഓടിച്ചപ്പോള്‍ വീണ്ടും ദേഷ്യം കൂടി. വീട്ടില്‍ വന്നു കയറി , ബെഡ് റൂമില്‍ എത്തിയപ്പോള്‍ എന്താ കാഴ്ച ? ഭാര്യ കുഞ്ഞിന് പാല് കൊടുക്കുന്നു. അതും എല്ലാം തുറന്നിട്ടിട്ട്. കാലിന്‍റെ പെരുവിരല്‍ മുതല്‍ അങ്ങോട്ട്‌ അരിച്ചു കേറി. "നിനക്കിത് ഒന്ന് മൂടി വെച്ചിട്ട് കൊടുത്താല്‍ എന്താ ?" അവള്‍ അതിശയത്തോടെ എന്നെ നോക്കികൊണ്ട്‌ ചോദിച്ചു "നമ്മുടെ വീടല്ലേ ? എന്താ കുഴപ്പം ?" ഞാന്‍ ഇന്ന് വാദിച്ചു തോറ്റ വിഷയത്തില്‍ എന്‍റെ ഭാര്യയും എന്നെ തോല്‍പ്പിക്കും എന്നാണോ ? അത് പറ്റില്ല. അടുത്ത വാചകം ഒരു ആജ്ഞ ആയിരുന്നു. "നീ അധികം ചോദ്യം ഒന്നും ചോദിക്കണ്ട ? മൂടി വെച്ചിട്ട് കൊടുത്താല്‍ മതി. " അവള്‍ എന്നെ തറപ്പിച്ചു ...

അവന്‍റെ മാത്രം, ഞാന്‍

Image
               എഴുതാനിരിക്കുമ്പോള്‍ അവന്‍ എന്നെ വാരിയെടുത്ത് ചുംബിച്ചിരുന്നു. അവന്‍റെ ചുംബനം കൊതിച്ച് അവന്‍ തൂലികയെടുക്കാന്‍ വേണ്ടി ഞാന്‍ പ്രാര്‍ഥിച്ചിട്ടുണ്ട്.                അത് പോലെ അവന്‍റെ നിശ്വാസത്തിന്‍റെ ചൂടുപറ്റാന്‍ മഴക്കുവേണ്ടി ഞാന്‍ കൊതിച്ചിട്ടുണ്ട്. മഴയത്ത് അവന്‍റെ കൈക്കുള്ളില്‍ ഒതുങ്ങുമ്പോഴാണ് സുഖമെന്താണെന്നു ഞാന്‍ അറിഞ്ഞിരുന്നത്. കാലാന്തരേ അവന്‍ എന്നില്‍ ചൊരിയുന്ന ദ്രാവകം മാറിയത് ഞാനറിഞ്ഞു. എന്നാല്‍ അവന്റെ സന്തോഷത്തെയോര്‍ത്ത് ഞാനത് കാര്യമാക്കിയില്ല.               ഒടുവില്‍ ഒരു മഴയുള്ള രാത്രിയില്‍ എന്നെ ചുംബിച്ചകന്ന അവന്റെ ചുണ്ടിലെ ചോരക്കറ എന്നില്‍ പുരണ്ടത് എന്നെ ഭയപ്പെടുത്തി. ശരീരം മനസിനെ തോല്‍പിക്കുവോളം വേദനയെ മറക്കാന്‍ അവന്‍ എന്നെ പലതവണ ചുംബിച്ചു. പിന്നെ ഏകാന്തതയുടെ ശയ്യയില്‍ അവനു മരുന്ന് കൊടുക്കാനും ഞാനേ ഉണ്ടായിരുന്നുള്ളൂ.               ഒടുവില്‍ ഒരുനാള്‍, മഷിയു ണ ങ്ങാത്ത തൂലികയും കല്പന ഒടുങ്ങാത്ത മനസും ബാക്കി വെച്...

ചിറക്

Image
അതിരുകളില്ലാ വാനം, അനുഭവങ്ങളാകമാനം. എന്തിനു നീ പക്ഷീ ശിഖരത്തില്‍ തന്നെയിരിപ്പൂ. ? പുലരികള്‍, തീരങ്ങള്‍ താഴ് വാരങ്ങള്‍ പുഴകളും ഒഴുകുന്നു നിന്നെയും കാത്ത്. ഇരയുണ്ട് ഉദരത്തിന്‍ വിശപ്പ്‌ മാറ്റാന്‍ ഇനിയുണ്ട് മനതാരിന്‍ വിശപ്പ്‌ ബാക്കി. കൂടുണ്ട്‌ ചുറ്റിലും കരുതലിന്‍ കവച്ചമായ്. കാണാത്തതിനിയുണ്ട് ഒരുപാട് കടലോളം. അഴകാര്‍ന്ന മഴവില്ലിനറ്റം തേടണം മേഘങ്ങളെ തൊട്ടുരുമി പറക്കണം. തെളിവാനില്‍ ഒരു കുഞ്ഞു നിഴലാവണം തെളിനീരില്‍ നീരാടി വിയര്‍പ്പാറ്റണം. പ്രതികൂലമനുകൂലമാക്കിയെടുക്കണം, അനുഭവങ്ങളിലൂടെ അര്‍ത്ഥമാര്‍ജിക്കണം. കാണാത്ത കാഴ്ചകള്‍ കണ്ടു മറക്കണം, പിന്നീട് ഓര്‍തെടുക്കാനായ് അടുക്കിപ്പെറുക്കണം. പലരോടും അതിനിടെ കൂട്ടുകൂടണം മനങ്ങളില്‍ ഓര്‍മതന്‍ വിത്തുപാകണം. പ്രണയം രുചിക്കണം, അതിലൂടെ ഒഴുകണം. നെജുരുക്കണം, മനസ് തണുക്കണം. മഞ്ഞിന്റെ കുളിരിന്റെ തലോടലറിയണം വെയിലേറ്റു വാടാതെ വീണ്ടും പറക്കണം. ഒരുപാട് പറയണം അതിലേറെ കേള്‍ക്കണം നര്‍മങ്ങളില്‍ കൂടി കുലുങ്ങി ചിരിക്കണം. കരുതലിന്‍ മടിത്തട്ടില്‍ നിന്നുമകലണം. ചിറകു വിടര്‍ത്തണം വീശിപ്പറക്കണം ഭീതിക്ക് മേലെ പറന്നുയരണം. മടുപ്പിന്‍റെ കുന്നുകള്‍...

വഴി തെളിച്ചവന്‍

Image
ഇരുളിനെ തുളയ്ക്കുന്ന രണ്ടു ദ്യുതിമുനയുള്ള കുന്തങ്ങള്‍ മുന്നില്‍ പിടിപ്പിച്ച കുതിരയെ പോലെ ആ നാലുചക്ര വാഹനം, ഇരവിഴുങ്ങി അലസമായി ഉറങ്ങുന്ന കരിനാഗത്തെ പോലെ പുളഞ്ഞു കിടക്കുന്ന ആ പാതയിലൂടെ മുന്നോട്ടു കുതിച്ചു. വാഹനത്തിനുള്ളിൽ മദ്യത്തിന്റെ മണമുള്ള വാക്കുകള്‍ കൊണ്ട് റെജി മറ്റു മൂന്നുപേരുടെയും നിർബന്ധങ്ങളെ മുറിച്ചു വീഴ്ത്തുകയാണ്. യാത്രയില്‍ ഉടനീളം വലയം കയ്യിലുള്ള അവന്റെ വാശിക്ക് അനുസരിച്ചാണ് എല്ലാവരും എണ്ണയിട്ടു കറങ്ങുന്ന പൽച്ചചക്രങ്ങളെ പോലെ കറങ്ങിക്കൊണ്ടിരിക്കുന്നത്. എന്നാല്‍ ഇതല്പം കൂടിപ്പോയി എന്നുപറയാന്‍ കൂടെയുള്ള ഒരുത്തന്‍റെ നാവുപോങ്ങി. “വയനാട് ചുരം കയറുമ്പോള്‍ എല്ലാവരും ചെയ്യണതാ.. കാണിക്ക ഞാന്‍ ഇടുമായിരുന്നല്ലോ. നിനക്ക് വണ്ടി ഒന്ന് നിർതാന്‍ മേലായിരുന്നോ.?" ഈ സങ്കട ഹർജിക്ക് റെജിയുടെ മറുപടി കനത്തില്‍ ആയിരുന്നു. “അവടെ കാശ് ഇട്ടില്ലെങ്കില്‍ അയാള് വന്നു വണ്ടി മറിക്കുമോ.? പോകാന്‍ പറ. ഓരോ ഉടായിപ്പ്.. ഒരു ചങ്ങലയും, മരവും, കാണിക്കയും..” പിന്നെയും വാക്കുകള്‍ കൊണ്ടുള്ള ധ്വന്തയുദ്ധങ്ങള്‍. പുച്ഛത്തില്‍ കാച്ചിയെടുത്ത അഹങ്കാരത്തിന്റെ പരിചകൊണ്ട് റെജി എല്ലാത്തിനെയും നേരിട്ടു. അവന്റ...

സദാചാരം

Image
        മാധുരി.. ആ പേര് ഇപ്പോള്‍ അവളെ ആരും വിളിക്കാറില്ല. മധു, അല്ലെങ്കില്‍ ഹണി . അതാണിപ്പോള്‍ അവളുടെ വിളിപ്പേര്. ആ രാത്രി ആ വഴി അവള്‍ തിരിച്ചു വീട്ടിലേക്കുള്ള ഓട്ടത്തിലാണ്. പ്രായം നേരത്തെ എത്തിയ ശരീരത്തില്‍ ഇന്നൊരുത്തനെ മേയാന്‍ വിട്ടതിന്‍റെ കൂലിയും കയ്യില്‍ പിടിച്ചു പാഞ്ഞു പോവുകയാണ് അവള്‍.        രാവന്തിയോളം അലഞ്ഞിട്ടും ഏതെങ്കിലും ലോറിക്കാരോ, കാമുകിയോ അവിഹിതമോ കനിയാത്ത പയ്യന്മാരോ ആരും തടഞ്ഞില്ല. വന്നത് ഒരു കുടിയന്‍. അവന്‍റെ കയ്യില്‍ ആകെ ഉണ്ടായിരുന്നത് 150 രൂപയാണ്. അതെങ്ങില്‍ അത് എന്നോര്‍ത്ത് സമ്മതം പറഞ്ഞത് ഗതികെടുകൊണ്ടാണ്. അതേസമയം മറ്റൊരിടത്ത് യു.പി രാഷ്ട്രീയത്തിന്റെ ഗതിവിഗതികള്‍ നിര്‍ണയിക്കപ്പെടുന്ന രാത്രി. ആ രാത്രി മത്രിസഭയ്ക്കുള്ള പിന്തുണ പിന്‍വലിക്കാന്‍ സമ്മതിച്ച യുവ നേതാവിനുള്ള കാഴ്ച ദ്രവ്യങ്ങളുമായി പോലിസ് വാഹനത്തില്‍ ഹീരാ ലാല്‍ യാദവ് ഇരുളിന്‍റെ മറവില്‍ അതിവേഗം മുന്നോട്ടു നീങ്ങുകയാണ്. ദ്രവ്യങ്ങളില്‍ ഒന്നായ പണപ്പെട്ടി നേതാവിന്‍റെ നിര്‍ദേശാനുസരണം ഒരു പാന്‍ വില്‍പ്പനക്കാരനെ ഏല്‍പ്പിച്ചിട്ടുണ്ട്. ഇരുപതു വയസു പ്രായം വരുന്ന ചു...

ഇല്ലത്തമ്മ

Image
പുലപ്പേടി ഉള്ള കര്‍ക്കിടകത്തിലെ ഒരു രാത്രി ഇല്ലത്തമ്മ പുറത്തിറങ്ങി നില്‍ക്കുകയാണ്. നല്ല കുടുംബത്തില്‍ പിറന്ന ഒരു പെണ്ണും അന്ന് പുറത്തിറങ്ങില്ല. ഇരുളില്‍ അവളെ തൊടാനും കല്ലെടുത്തെറിയാനും പതിയിരിക്കുന്ന പുലയന്മ്മാരെ പേടിച്ച്. അങ്ങനെ തൊട്ടാല്‍, ആ കല്ല്‌ ദേഹത്ത് കൊണ്ടാല്‍....തീര്‍ന്നു . ഒന്നുകില്‍ തറവാട്ടുകാരുടെ കൊലക്കത്തിക്ക് ഇരയാവാം, അല്ലെങ്കില്‍ ആ പുലയക്കൊടിയില്‍ പോയി അവന്‍റെ കൂടെ പൊറുക്കാം. പണ്ടൊരിക്കല്‍ ഇങ്ങനെ ഒരു രാത്രി ആശുദ്ധയാക്കപ്പെട്ട സാവിത്രി, ഒരു പുലയന്‍റെ ഭാര്യയായി കഴിയാനുള്ള മടികൊണ്ട് കുളത്തില്‍ ചാടി പ്രാണാഹുതി ചെയ്തത് അവള്‍ ഓര്‍ത്തു. അവളുടെ നേര്‍ക്കും ഒരിക്കല്‍ അങ്ങനെ ഒരു താണജാതിക്കാരന്‍റെ കരങ്ങള്‍ നീണ്ടിരുന്നു. അന്നൊരു കര്‍ക്കിടക രാത്രി, എന്തോ അവള്‍ക്കു പുറത്തിറങ്ങി നടക്കാന്‍ തോന്നി. തീരെ പ്രതീക്ഷിക്കാതെ ഇരുളിന്‍റെ മറവില്‍ നിന്ന് അവന്‍ അവളെ തൊടാന്‍ ഓടിവന്നു. അവന്‍റെ ദൃഡപേശികള്‍ ഇപ്പോഴും അവള്‍ക്കു ഓര്‍മയുണ്ട് . അവള്‍ കണ്ട ആണ്‍ ശരീരങ്ങള്‍ അങ്ങനെ ആയിരുന്നില്ല. ഒരു നിമിഷം അവള്‍ അവനെ ആസ്വദിച്ചു. പക്ഷെ അടുത്ത നിമിഷം അവള്‍ സ്വബോധം വീണ്ടെടുത്തു. അവള്‍ അവനെ രൂക്ഷമായി നോ...