പെണ്ണ് (story)
പഴയകാമുകിയെ വര്‍ഷങ്ങള്‍ക്കു ശേഷം കാണുകയാണ്.. മാറ്റം കാഴ്ച്ചയില്‍ പ്രകടമല്ല , പക്ഷെ ഭാവത്തില്‍, സംസാരത്തില്‍ ഒരുപാട് മാറ്റം വന്നിരിക്കുന്നു . നാല് ചുവരുകള്‍ക്കിടയില്‍ മദ്യം വിളമ്പി വെച്ച ഒരു കൊച്ചു മേശക്കു ഇരുപുറവുമായി അവര്‍ ഇരുന്നു.. കണ്ണുകള്‍ കൊണ്ട് അവളുടെ കണക്കെടുക്കുന്നതിനിടയില്‍ പഴയ കാര്യങ്ങള്‍ ഓര്‍മയുടെ തിരശീലയില്‍ മിന്നി മാഞ്ഞു...അവന്‍ ചോദിച്ചു. "നിനക്കെന്നോട് എപ്പോഴെങ്ങിലും ഇഷ്ടം തോന്നിയിട്ടുണ്ടോ.? " അവള്‍ ചിരിച്ചു. "ഉവ്വ, ഭയങ്കര ഇഷ്ടമായിരുന്നു.." അവനും ചിരിച്ചു... അവള്‍ തുടര്‍ന്ന്.. "വന്നു ഇഷ്ടമാണെന്ന് നീ പറഞ്ഞു, എനിക്ക് താല്പര്യം ഇല്ല എന്ന് ഞാനും പറഞ്ഞു , ആ വഴിക്ക് നീ പോയി... പിന്നെ സംസാരിക്കാന്‍ പോലും വന്നിട്ടില്ല.. പിന്നെ എങ്ങനെ എനിക്ക് വല്ലതും തോന്നും"? അവന്‍ ആലോചിച്ചു, അവളെയും മനസില്‍ കൊണ്ട് നടന്ന നാളുകള്‍.. സ്വപ്നാടനങ്ങള്‍ .. പിന്നെ ധൈര്യം സംഭരിച്ചു ഇഷ്ടം തുറന്നു പറഞ്ഞത് .. എല്ലാം ... പിന്നീട് ജീവിതത്തില്‍ പെണ്ണിന്റെ കാര്യത്തില്‍ പരാജയപ്പെട്ടിട്ടില്ല. ആദ്യത്തെ തോല്‍വി.. അതായിരുന്നു ഒടുവിലതെതും.. ഒരു ചിര...