Posts

നിറം

Image
ഞാന്‍ പ്രണയത്തെ കുറിച്ച് എഴുതാന്‍ ആഗ്രഹിച്ചു .. പക്ഷെ വാക്കുകള്‍ കിട്ടുന്നില്ല..അതുകൊണ്ട് ,  ഞാന്‍ ഒരു ചിത്രം വരയ്ക്കാന്‍ തീരുമാനിച്ചു. കടലാസ് മതിയാവില്ല ,അതിനായ്     ഞാന്‍ ആകാശത്തെ തിരഞ്ഞെടുത്തു. ഇനി നിറങ്ങള്‍ വേണം.. മഴവില്ലിന്റെ അറ്റം തേടി ഞാന്‍ നടന്നു  . അതില്‍ നിന്ന് നിറങ്ങള്‍ പൊട്ടിച്ചെടുത്തു.. നിറങ്ങളെ ഞാന്‍ സമുദ്രങ്ങളില്‍ ചാലിച്ചു. ഇനി ചിത്രം ആകാശത്ത് കോറി ഇടണം .. അതിനു നിന്‍ വിരല്‍തുമ്പു വേണം.  

നായകന്‍ (story)

Image
  ഭാഗം ഒന്ന്  -ആരംഭം       ലോകം വിജയിക്കുന്നവന്റെ കൂടെ ആണ് . പരാജിതനെ ചരിത്രം ഒര്‍ത്തുവെയ്ക്കില്ല. അവന്റെ നാമം എവിടെയും എഴുതപ്പെടില്ല . അത് അവനു അറിയാം. അവന്‍ രാഘവന്‍ . യുദ്ധവും മരണവും തൊട്ടു മുന്‍പില്‍ നില്‍ക്കുന്നു. കയ്യെത്തും ദൂരത്തു. ഇന്നലെ വരെ അവന്‍ ഒരു സാധാരണ പോരാളി ആയിരുന്നു. ഇരുമ്പ് പോര്ച്ചട്ടക്കുള്ളില്‍ ജീവന്‍ ഒളിപ്പിച്ചു വേട്ടയാടുന്നവന്‍. നരനായട്ടുകാരന്‍ . ആകാശം മേഘാവൃതമാണ് .ചന്ദ്രന്റെ പ്രഭയെ അത് മറക്കുന്നു. അവന്റെ ചുറ്റും പോരാളികളാണ്. മുറിവ് വെച്ച് കെട്ടുന്നവര്‍ അടക്കം 23 പേര്‍ മാത്രം . യുദ്ധം രാജാവിനു വേണ്ടിയാണു. മണ്ണ് പിടിച്ചെടുക്കാന്‍. അസ്ഥിരമായ ,അനിശ്ചിതമായ ജീവിതത്തില്‍ അവന്‍റെ ആഗ്രഹങ്ങള്‍ അവസാനിക്കുന്നില്ല. ഒന്നും കൂടെ കൊണ്ടുപോകനകാത്ത മരണത്തിന്റെ വാതില്‍ ഏതുനിമിഷവും അവന്‍റെയും മുന്നില്‍ തുറക്കപ്പെടും. അതെക്കുറിച്ച് ചിന്തികാതെ മണ്ണിനോടുള്ള ആര്‍ത്തിയുമായി ജീവിതം തള്ളി നീക്കുന്നു.. മണ്ടത്തരം. ഇവര്‍ യുദ്ധം ചെയ്യാന്‍ വന്നവരാണ്,യുദ്ധം അനുകൂലം ആയിരുന്നില്ല . സേനാനായകന്‍ കൊല്ലപ്പെട്ടു.എല്ലാവരും ചിതറി ഓടി.ശത്രുക്കള്‍ പിന്തുടര്‍ന...

കുറച്ചു പ്രണയകാര്യങ്ങള്‍

Image
  പ്രണയത്തെ കുറിച്ച് ഇനിയെന്ത് പറയാന്‍ എന്ന് ചോദിക്കരുത്. ഏറ്റവും അധികം പറയപ്പെട്ടിട്ടുള്ളതും, എത്ര പറഞ്ഞാലും മതിവരാത്തതും പ്രണയം തന്നെ ആണ്. ഇപ്പൊ എനിക്കും പ്രണയത്തെക്കുറിച്ച് പറയാന്‍ തോനുന്നു. അതിന്റെ വിവിധ തലങ്ങളെകുരിച്ചു വാചാലനാകാന്‍ തോനുന്നു.    തുറന്നുപറയാന്‍ ധൈര്യമില്ലാതെ മനസിനുള്ളില്‍ത്തന്നെ അവസാനിക്കുന്ന പ്രണയങ്ങള്‍ ഉണ്ട് . അതാണ് അതിന്റെ ശൈശവ ദശ . പിന്നെ എപ്പോഴെങ്ങിലും ഒരു കുഞ്ഞു നടത്തം പടിക്കുന്നപോലെ തുറന്നു പറയാനുള്ള ധൈര്യം കിട്ടും, പക്ഷെ നടന്നു തുടങ്ങുമ്പോള്‍ വീഴുന്നപോലെ ആ പ്രണയം നിഷ്കരുണം തിരസ്കരിക്കപ്പെടും. പക്ഷെ ഇതാണോ പ്രണയം.. ഇതിനെകുരിച്ചല്ല  ഞാന്‍ സംസാരിക്കുന്നതു . പ്രണയം എന്ന് പറഞ്ഞാല്‍ കളയണം കഴിക്കാനുള്ള ആഗ്രഹമാണോ.?? അല്ലെ അല്ല.. പലരും അങ്ങനെ ധരിച്ചു വെച്ചിട്ടുണ്ട്..   കഥകളും സിനിമകളും നമ്മളെ പഠിപ്പിച്ച പ്രണയം..ഒരുത്തന്‍ ഒരുത്തിയെ പിന്നാലെ നടന്നു കഷ്ടപ്പെട്ട് ശല്യം  ചെയ്തു പ്രേമിപ്പിക്കുന്നു . ആ  രണ്ടുപേര്‍ പരസ്പരം ഇഷ്ടമാണെന്ന് പറയുന്നു..ഐ ലവ് യു പറച്ചിലും , ആലിങ്ങനങ്ങളും, ചുംബനങ്ങളും ആണ് പ്രണയം എന്നാണ് അവ പഠിപ്പിച്ചത്..പാതിരാത്രി അടക...

അവള്‍ (story)

Image
  അവന്‍ അവിടെ ചെന്നത് അവളെ കാണാന്‍ ആണ് . പനിനീര്പുഷ്പങ്ങള്‍ക്കും രീത്തുകള്‍ക്കും  അടിയില്‍ അവള്‍ കിടക്കുന്നു. അവന്‍ അവളെ നോക്കി. അവള്‍ അവനെ നോക്കിയില്ല , അവനെ നോക്കി പുഞ്ചിരിച്ചില്ല ..അതിനു അത് അവള്‍ അല്ലല്ലോ , അവളുടെ ദേഹമല്ലെ , അവള്‍ ഉപേക്ഷിച്ചു പോയ ദേഹം..         അവന്‍ അവിടെനിന്നും  മടങ്ങി .ബൈക്ക് തിരക്കുള്ള വഴിയിലൂടെ പാഞ്ഞുകൊണ്ടിരുന്നു.. പെട്ടന്ന് അവന്റെ തോള്ളില്‍ ഒരു കരസ്പര്‍ശം . അവന്‍ തിരിഞ്ഞു നോക്കി, അവള്‍..!! അവള്‍ പറഞ്ഞു" എപ്പോഴും എന്റെ കൂടെ ഉണ്ടാകുമെന്ന് പറഞ്ഞിട്ട്, എന്തെ എന്റെ കൂടെ വരാത്തെ.?"        അവന്‍ ഞെട്ടിപ്പോയി, ബൈകിന്റെ നിയന്ത്രണം വിട്ടു.. 6 ചക്രങ്ങളില്‍  മരണം അവന്റെ മേല്‍ പാഞ്ഞു കയറി..

പുതുമ

എന്നും നടക്കുന്ന വഴിത്താരകളില്‍ നിന്നും മാറി സഞ്ചരിക്കണം എന്ന് ഒരുപാട് നാളായി ആലോചിക്കുന്നു . ആ വഴിക്ക് പുതുമ നഷ്ടപ്പെട്ടു . ഈ യാത്ര പരത്യാശ നല്‍കുന്നില്ല , കൗതുകം  തോനിക്കന്ന ഒന്നിനെയും എന്റെ കണ്മുന്നില കൊണ്ടുവരാന്‍ അതിനു പ്രാപ്തി  ഇല്ല.  എന്നാല്‍ ഇന്ന് എല്ലാം മാറി. എല്ലാത്തിനും ഒരു പുതുമ സമ്മാനിച്ചുകൊണ്ട് ഈ ദിവസം എന്നെ അതിശയിപ്പിച്ചു. പുലരിക്ക് ഒരു പുതുമ തോന്നി ..അതിനു ഒരു സംഗീതം  ഉണ്ടെന്നു ഞാന്‍ തിരിച്ചറിഞ്ഞു . പലര്കലത്തിനു ഒരു മണമുണ്ട് . പ്രാണവായുവിനോടൊപ്പം അതിനെ ഞാന്‍ ആവോളം ശ്വസിച്ചു . ഉള്ളില്‍ നിറച്ചു.  എന്നെ താഴുകന്ന്ന ജലകണങ്ങള്‍ എനിക്ക് പാട്ട് പാടി  തന്നു.. പിന്നെ ഞാന്‍  യാത്ര തുടങ്ങി. എന്നെ തഴുകുന്ന കാറ്റിനും, വെയിലിന്റെ ചൂടിനും എന്തോ ഒരു പുതുമ.. എല്ലാം എനിക്ക് വേണ്ടി സൃഷ്ടിക്കപെട്ടപോലെ . അത്ഭുതം ഏറെ ഉണ്ടായതു, എന്റെ  കലാലയങ്ങനത്തില്‍ കാലെടുത്തു വച്ചപ്പോഴാണ്. ഇത്രയും കാലം എന്നില്‍ പ്രതേകിച്ചു ഒരു വികാരവും ഉണ്ടാക്കാത്ത ആ കെട്ടിടം ഇന്ന് എന്നെ സ്വാഗതം ചെയ്യുന്ന പോലെ ..ചുറ്റും നടക്കുന്നതൊന്നും എന്നെ ആലോസരപെടുതുന്നില്ല . മാത്രമല്ല പലതും എന്നെ ആ...

കരട് (story)

നമ്മള്‍ ഒരുപാടു ആഗ്രഹിക്കുമ്പോ വരാത്ത ഒന്നാണ് സ്വപ്നം. അതിനു തോന്നുമ്പോള്‍ അത് അവരും, സന്തോഷമോ ഭയമോ സമ്മാനിച്ച്‌ കടന്നുപോകും. ഒരു മനോഹര സ്വപ്നത്തിന്റെ തലോടല്‍ ഏറ്റുവാങ്ങി സ്വപ്നലോകത്ത് വിരചിക്കവേ, എന്തോ ഒന്ന് എന്റെ ഉറക്കം കെടുത്തി. ഞാന്‍ കണ്ണ് തുറന്നു . ഇരുട്ട്. പെട്ടന്ന് കണ്ണില്‍ പോടീ വീണു..  ഈ നേരത്ത് തന്നെ അതിനു വീഴണോ.. ഞാന്‍ എഴുനേറ്റു ലൈറ്റ് ഇട്ടു.. പോയി കണ്ണ് കഴുകി.. പോയി..!! ഞാന്‍ കണ്ണൊന്നു ചിമ്മി നോക്കി.. ഇല്ല പോയിട്ടില്ല.. വീണ്ടും കഴുകി.. കരടു പോകുനില്ല . കണ്ണ് വേദനിക്കുന്നു.. ഞാന്‍ റൂമിലേക്ക്‌ വന്നു. ന്റെ റൂമില്‍ mirror ഇല്ല . കണ്ണിന്റെ  അവസ്ഥ നോക്കാന്‍ പറ്റില്ല. ഞാന്‍ മൊബൈലില്‍ ഫോട്ടോ എടുത്തു നോക്കി. ഒന്നും വ്യക്തമല്ല . പക്ഷെ കണ്ണ് ചുവന്നിട്ടുണ്ടാകും എന്ന് ഉറപ്പാണ്‌. എന്ത് ചെയ്യും...! കണ്ണടച്ചാല്‍ അത് കണ്ണിനുള്ളില്‍ ഉരയും. ആരെങ്ങിലും ഒന്ന് ഊതിതന്നാല്‍ അത് പോകും. ഞാന്‍ സമയം നോക്കി. നാശം അത് വീണ്ടും കണ്ണില്‍ ഉരസി. സമയം 2 :17 കഴിഞ്ഞു. അച്ഛനും അമ്മയും നല്ല ഉറക്കമാണ്. ഈ സമയത്ത് വിളിച്ചുണര്‍ത്തി "അച്ഛാ , അമ്മെ കണ്ണില്‍ പോടിപോയി.. ഒന്ന് ഊതി താ " എന്ന് പറഞ്ഞാല്‍..!! നല്ല ര...

കേരളം രക്ഷപെട്ടു

Image
കോടിയുടെ നിറമോ ദേവാലയത്തിന്റെ പേരോ നോക്കിയല്ല ഇത് എഴുതുനത് . ഇതൊരു പൌരനും തോന്നുന്ന വികാരം തന്നെ . ഇന്ന് വൈകിട്ട്  3 മണി കഴിഞ്ഞ സമയം. തൃശൂര്‍  നഗരത്തെ സ്തംഭിപ്പിച്ചു കൊണ്ട് ഒരു രക്ഷാ യാത്ര കടന്നു പോയി. ആരൊക്കെ രക്ഷപ്പെട്ടു എന്ന് അറിയില്ല. പക്ഷെ റോഡ്‌ ബ്ലോക്ക്‌ ആയി. ചോദ്യം ഒന്നേ ഉള്ളു .. പീക്ക് ടൈമില്‍ തൃശൂര്‍ പോലുള്ള ഒരുപാടു വാഹനങ്ങളും ഇടുങ്ങിയ റോഡുകളും ഉള്ള ഒരു നഗരത്തിന്റെ വിരിമാറിലൂടെ ഒരുപാട് നീളത്തില്‍ , ഒരുപാടുനേരം വഹനങ്ങളുടെ ക്യു സൃഷ്ടിച്ചു കൊണ്ട് വേണമായിരുന്നോ ഇത് .?? അവിടെ തടയപ്പെട്ട ആരുക്കും ആവെശപൂര്നമായ ആ ജാഥയുടെ ഉധേശമോ പേരോ അറിയില്ല. ഗതാഗത നിയന്ത്രണം കാരണം മുനിസിപല്‍ സ്റ്റാന്‍ഡില്‍ നിന്ന്  വടക്കേ സ്റ്റാന്ഡിലേക്ക് ബസ്‌ ഇല്ല. അതുകൊണ്ട് ശക്തന്‍ സ്റ്റാന്‍ഡില്‍ നിന്ന് വടക്കെ സ്റ്റാന്റ് വരെ നടന്നാണ് ഞാന്‍ ബസില്‍  കയറിയത് .പിന്നെയും എന്നെ രക്ഷിച്ചേ  അടങ്ങൂ എന്നും പറഞ്ഞു അവര ഹൈ വേയില്‍ നിറഞ്ഞു ഒഴുകി .വീണ്ടും സമയം നഷ്ടം. ആരെ ബൊധിപ്പീകാനനു തിരക്കിട്ട് അവരു  വന്നുപോയത് എന്ന് അറിയില്ല .എന്നെപോലെ കുറേപേര്‍ വഴിയില്‍ കുരുങ്ങി .  സാധാരണ റൂട്ടില്‍ വന...