Posts

പ്രണയ ഹരിതം

Image
മഴപെയ്തൊഴിഞ്ഞ , മേഘം വറ്റിയ വാനിന്‍റെ മാറില്‍ സിന്ദൂരം ഒലിച്ചിറങ്ങുന്ന സന്ധ്യയില്‍ അവന്‍ ഒരു പുഴു ആയിരുന്നു. അവള്‍ ഒരു ചെടിയും. പ്രണയം... പ്രണയമായിരുന്നു അവര്‍ക്ക്.. മറ്റാരെക്കാളുമേറെ അവന്‍ അവളെ പ്രണയിച്ചു. മറ്റെന്തിനെക്കാളുമേറെ അവള്‍ അവനെ ആഗ്രഹിച്ചു.. അവള്‍ പറഞ്ഞു " ഞാന്‍ നിനക്കായ്‌ പ്രണയപുഷ്പങ്ങളെ പൂവിടും.. പ്രണയമധു നിറച്ച പൂക്കള്‍ അണിഞ്ഞു നിനക്കായ്‌ കാത്തിരിക്കും.. " കാലാന്തരെ ഒരു യവനികക്കുള്ളില്‍ മറയുന്നത് വരെ, വിണ്ണിന്‍റെ അധിപനായ് ജ്വലിക്കുന്ന സൂര്യനെയും ഇരുള്‍ കയത്തില്‍ മെല്ലെ വഞ്ചി പോലെ നീങ്ങുന്ന ചന്ദ്രനേയും സാക്ഷി നിര്‍ത്തി അവന്‍ അവളെ പ്രണയിച്ചുകൊണ്ടേ ഇരുന്നു. ആ അടഞ്ഞ കൂടിനുള്ളില്‍ അവനു ഭയംതോന്നിയില്ല. അവള്‍ പുറമേ അവനു വേണ്ടി കാത്തിരിക്കും എന്ന് അവനു അറിയാമായിരുന്നു... ഏകാന്തതയില്‍ അവളുടെ ഓര്‍മ്മകള്‍ അവനു കൂട്ടായി.. ഇരുളിനെയും നിശബ്ധതയെയും വകവെക്കാതെ അവന്‍ പ്രണയിച്ചുകൊണ്ടേ ഇരുന്നു.. ഒടുവില്‍ ഒരുനാള്‍ അവന്‍ ആ കൂട് പൊളിച്ചു പുറത്തു വന്നു... ഒരു ശലഭമായ്... സ്വാതന്ത്ര്യത്തെ ചിറകു വിരിച്ചു അനുഭവിച്ചു അവന്‍ അവളെ തേടി പറന്നു.. അവന്‍ അവളുടെ മുന്നില്‍ എത്ത...

ഒരു അസുന്ദരിയുടെ കഥ

പുരുഷന്‍റെ സൗന്ദര്യസങ്ങല്‍പ്പങ്ങള്‍ പ്രകാരം അവളെ ആരും സുന്ദരി എന്ന് വിളിക്കില്ല. തന്‍റെ അറിവോ സമ്മതമോ കൂടാതെ കിട്ടിയ ഈ മനുഷ്യ ജന്മത്തില്‍ , തന്‍റെ നിയന്ത്രണത്തില്‍ അല്ലാത്ത സ്വന്തം രൂപം കാരണം അവള്‍ കുറെ പഴി കേട്ടു. കൂട്ടത്തില്‍ നില്‍കുമ്പോഴോ ഒറ്റയ്ക്ക് നടകുമ്പോഴോ സൗന്ദര്യം തേടുന്നവരുടെ നോട്ടങ്ങള്‍ അവളെ തീണ്ടാതെ കടന്നു പോയി. പക്ഷെ പകല്‍മായുവോളം മാത്രം സതാചാരം വിളങ്ങുന്ന നാട്ടില്‍ ഇരുള്‍ മായുമ്പോള്‍ അവളെ നോക്കി വെള്ളമിറക്കാന്‍ ചിലര്‍ ഉണ്ടായിരുന്നു. കാലാന്തരത്തില്‍ അവള്‍ നടകാഭിനയം തിരഞ്ഞെടുത്തു. കുത്തിനോവിക്കുന്ന യാഥാര്‍ത്ഥ്യത്തെ മറന്നു മറ്റു വേഷങ്ങള്‍ അവള്‍ കെട്ടിയാടി. സ്വം വെടിഞ്ഞു മറ്റൊരാളായി മാറാന്‍ വെമ്പല്‍ കൊണ്ടു. ഒടുവില്‍ ഒരുനാള്‍ അവള്‍ ഒരു ചലച്ചിത്രത്തിന്റെ ഭാഗമാവാന്‍ നിയോഗിക്കപ്പെട്ടു. ഒരു സുന്ദരിയെ പ്രതീക്ഷിച്ചു പോകുന്ന നായകന്‍ ഭംഗിയില്ലാത്ത ഒരുവളെ കണ്ടു ചമ്മുന്ന ഒരു ക്ലീഷെ സീന്‍. ആത്മാഭിമാനത്തില്‍ മുറിവ് പറ്റാവുന്ന അവസ്ഥയില്‍ പക്ഷെ അതുവരെ സ്വന്തം രൂപത്തെ വെറുത്ത അവള്‍ അന്ന് അതിനെ ഓര്‍ത്തു അഭിമാനിച്ചു, സന്തോഷിച്ചു. നിമിഷനേരം കൊണ്ട് വന്നു പോകുന്ന ആ വേഷമായി അവള...

സ്വര്‍ഗം

ഉയരത്തില്‍ നിന്നുള്ള വീഴ്ച ആയിരുന്നു. ശരീരം ആകെ വേദന. കൃത്യമായ ഒരിടം കണ്ടു പിടിക്കാന്‍ കഴിയാത്ത പോലുള്ള വേദന. കണ്ണില്‍ എന്തോ ഒലിച്ചിറങ്ങി. ചുടുചോര ആണെന്ന് പിന്നീട് അറിഞ്ഞു... ബോധം നശികുന്നത് പോലെ.. മെല്ലെ മെല്ല അവന്‍ വേദനയെ മറന്നു..വീണ സ്ഥലത്ത് തന്നെ അവന്‍ നിവര്‍ന്നു കിടന്നു. വല്ലാത്ത ആശ്വാസം. വേദന ഇല്ല. ഇന്ദ്രിയങ്ങള്‍ എല്ലാം പണി നിര്‍ത്തിവെച്ച പോലെ. ഞാന്‍ മരിച്ചോ? അവന്‍ ചിന്തിച്ചു. അതെ മരിച്ചു. ഇത്രയും നേരം ശരീരത്തെ വലച്ച വേദന അറിയാന്‍ ഇല്ല.. ഹൃദയമിടിപ്പും ശ്വാസവും അറിയാന്‍ ഇല്ല.. സമ്പൂര്‍ണമായ ശാന്തത. അവന്‍ കുറെ നേരം അങ്ങനെ കിടന്നു. എല്ലാവരും പറയുന്ന പോലെ ജീവിതം മുഴുവന്‍ ഒരു ഫ്ലാഷ് ബാക്ക് ആയി മനസ്സില്‍ വന്നില്ല. കുറച്ചു കഴിഞ്ഞു അവന്‍ മെല്ലെ അവിടെ നിന്ന് ഉറന്നു പൊങ്ങി. ശരീരം ഭാരം ഇല്ലാതെ ഒരു അപൂപ്പന്‍ താടി പോലെ പാറി പറക്കുനതായി അവനു തോന്നി. ഇരുളില്‍ അവന്റെ മുന്നില്‍ ഒരു കൊട്ടാരം പ്രത്യക്ഷപ്പെട്ടു. അത് പ്രകാശം ചൊരിഞ്ഞു തല ഉയര്‍ത്തി നിന്നു . അതിന്റെ ചാരിക്കിടന്ന വാതിലിലൂടെ അവന്‍ ഉള്ളിലേക്ക് ഒഴുകി നീങ്ങി. അവിടെ സുന്ദരികള്‍ അവനെ വരവേറ്റു. ഇത്രയും സുന്ദരികളെ ഒരുമിച്ചു കണ്ടപ്പോള്‍...

വേദനയെ പ്രണയിച്ചവന്‍

   വേദനയാണ് അയാളെ കവി ആക്കിയത്. ആദ്യമായി തൊലി മുറിഞ്ഞു രക്തം പൊടിഞ്ഞപ്പോള്‍ ആ വേദന അയാള്‍ താളുകളില്‍ കുറിച്ച് വെച്ചു . അങ്ങനെ അയാള്‍ ഒരു കവിയായി പരിണമിച്ചു. കാലം അയാളെ ഒരു കാമുകനാക്കിയപ്പോള്‍ പ്രണയ കവിതകള്‍ എഴുതാന്‍ വാക്കുകള്‍ കിട്ടാതെ അയാള്‍ വലഞ്ഞു. പക്ഷെ പ്രണയം തകര്‍ന്നപ്പോള്‍ മഷിയുണങ്ങിയ അയാളുടെ തൂലികക്ക് പിന്നെയും ജീവന്‍ വെച്ചു.    ജീവിതകാലം മുഴുവന്‍ അയാള്‍ വേദനകളെ തിരഞ്ഞു. പുലരിയില്‍ ഭൂമിയെ വിട്ടുപോകാന്‍ മടിച്ചു നില്‍ക്കുന്ന മൂടല്‍മഞ്ഞില്‍ , ഇലകള്‍ക്കിടയിലൂടെ വഴുതി വീഴുന്ന സൂര്യ കിരണങ്ങള്‍ തീര്‍ക്കുന്ന പ്രകാശ ധാരകല്‍ക്കിടയിലൂടെ നടക്കുമ്പോഴും അയാള്‍ വേദനകളെ പ്രണയിച്ചു.    വേദന തിരഞ്ഞുള്ള യാത്രയില്‍ ഒന്നും കണ്ടെത്താനാകാതെ വന്നപ്പോള്‍ ഇല്ലാത്ത വേദന ഉണ്ടെന്നു സങ്കല്‍പിച്ചു അയാള്‍ എഴുത്ത് തുടര്‍ന്ന്. സങ്കല്‍പ്പങ്ങളുടെ ഇരുളടഞ്ഞ പാതയില്‍ അയാള്‍ ഒറ്റയ്ക്ക് നടന്നു. ഒറ്റപ്പെടലിന്റെ വേദന അയാളിലെ കവിയെ ഒരു മെഴുകുതിരി വെളിച്ചത്തിന്റെ പ്രതീക്ഷ നല്‍കി പ്രലോഭിപ്പിച്ചു. ഇരുളില്‍ മഴ പെയുന്ന ഇടനാഴിയില്‍ അകലെ കണ്ട മെഴുതുതിരി വെളിച്ചതുണ്ട് നോക്കി അയാള്‍ മുന്നോട്ടു ...

ബാധ

Image
ഗായത്രി കുട്ടിക്ക് ബാധ കയറി ഒഴിപ്പിക്കാന്‍ പേരുകേട്ട മന്ത്രവാദി എത്തി. എരിയുന്ന തീയും വളയുന്ന വടിയുമായി അയാള്‍ ഉച്ചാടനം തുടങ്ങി. മഞ്ഞ നിറത്തില്‍ മുങ്ങിയ മുറിയുടെ ചുവരില്‍ അവളുടെ അഴിച്ചിട്ട മുടി നിഴലാട്ടം നടത്തി. ഗംഗയെന്നു പേരുള്ള ബാധ മന്ത്രവാദിയെ നോക്കി ഇരുന്നു. ഉച്ചാടനം തുടങ്ങി. ഗംഗ അലമുറയിട്ടു കരഞ്ഞു , ഒഴിഞ്ഞു പോകില്ലെന്ന് വാശി പിടിച്ചു. ഒടുവില്‍ മന്ത്രവാദി ജയിച്ചു. ഗായത്രി മോഹാലസ്യപ്പെട്ടു വീണു. അല്‍പ്പം കഴിഞ്ഞു ഗായത്രി കണ്ണ് തുറന്നു. മുറിയില്‍ അവളും മന്ത്രവാദിയും മാത്രം. പാതി തുറന്ന കണ്ണുകളുമായി തന്നെ നോക്കുന്ന ഗായത്രിയോടു മന്ത്രവാദി പറഞ്ഞു “ ബാധ ഒഴിഞ്ഞു, കണ്ണ് തുറന്നോളൂ “ ഇത് കേട്ട് ഗായത്രികുട്ടി കരച്ചില്‍ തുടങ്ങി. “ അവളെ ഒഴിപ്പിക്കണ്ടായിരുന്നു” അവള്‍ കരഞ്ഞുകൊണ്ട്‌ പറഞ്ഞു. “അത് പാടില്ല കുട്ടി , നിന്റെ മനസും ശരീരവും മറ്റൊരാള്‍ നിയന്ത്രിക്കാന്‍ പാടില്ല.” മന്ത്രവാദി പ്രതിവചിച്ചു. ഗായത്രി അയാളെ നോക്കി. അവള്‍ വിയര്‍ത്തു കുളിച്ചു അവശയായിരുന്നു. ക്ഷീണിച്ച സ്വരത്തില്‍ അവള്‍ അയാളോട് പറഞ്ഞു “അവള്‍ ആയിരുന്നു എന്റെ സ്വാതന്ത്ര്യം. ഗംഗ കൂടെ ഉണ്ടായിരുന്നപ്പോള്‍ എനിക്ക് മുടി...

images

PS: No wise man ever said when real life sucks, people end up writing philosophy. But this is not it. Look at it. Now look close. Closer, look closer. What you see? You see it’s an image. An image of wafer thin thickness. The image formed of concepts. The concepts which had been derived by idiotic wise men who find out these concepts from their daily life. As this social animals continued to live like they wish, some sort of revelation comes out time to time. Then this image is formed. Look closer that is a feeble image.  The emotions, ego, pride, love, hate everything is included in that image. But that image can be end up as fumes at any time. That is the pseudo hope that drives men till death. Think about it. Think about silence. Sometimes silence will kill you. But sometimes all you need is some silence. Many dogs have barked about money. The rich said “money is not everything; there are many things which money cannot buy”. The poor said “you (put a suitable abuse wo...

A Proposal

Boy: I like you Girl: what? Boy: what?  I mean….. I like you. It doesn't mean I love you or I want to marry you. Just, I like you. That’s it. Girl: but why? Boy: well… I don’t know. May be I like your kind of girls. Girl: no no, I mean why not? Boy: I don’t get you Girl: why you won’t love me or marry me? Boy: (silence) Then there was complete silence.  They were talking . Rest of the world could see their smiling face.