Posts

Showing posts from April, 2011

നിറം

Image
ഞാന്‍ പ്രണയത്തെ കുറിച്ച് എഴുതാന്‍ ആഗ്രഹിച്ചു .. പക്ഷെ വാക്കുകള്‍ കിട്ടുന്നില്ല..അതുകൊണ്ട് ,  ഞാന്‍ ഒരു ചിത്രം വരയ്ക്കാന്‍ തീരുമാനിച്ചു. കടലാസ് മതിയാവില്ല ,അതിനായ്     ഞാന്‍ ആകാശത്തെ തിരഞ്ഞെടുത്തു. ഇനി നിറങ്ങള്‍ വേണം.. മഴവില്ലിന്റെ അറ്റം തേടി ഞാന്‍ നടന്നു  . അതില്‍ നിന്ന് നിറങ്ങള്‍ പൊട്ടിച്ചെടുത്തു.. നിറങ്ങളെ ഞാന്‍ സമുദ്രങ്ങളില്‍ ചാലിച്ചു. ഇനി ചിത്രം ആകാശത്ത് കോറി ഇടണം .. അതിനു നിന്‍ വിരല്‍തുമ്പു വേണം.  

നായകന്‍ (story)

Image
  ഭാഗം ഒന്ന്  -ആരംഭം       ലോകം വിജയിക്കുന്നവന്റെ കൂടെ ആണ് . പരാജിതനെ ചരിത്രം ഒര്‍ത്തുവെയ്ക്കില്ല. അവന്റെ നാമം എവിടെയും എഴുതപ്പെടില്ല . അത് അവനു അറിയാം. അവന്‍ രാഘവന്‍ . യുദ്ധവും മരണവും തൊട്ടു മുന്‍പില്‍ നില്‍ക്കുന്നു. കയ്യെത്തും ദൂരത്തു. ഇന്നലെ വരെ അവന്‍ ഒരു സാധാരണ പോരാളി ആയിരുന്നു. ഇരുമ്പ് പോര്ച്ചട്ടക്കുള്ളില്‍ ജീവന്‍ ഒളിപ്പിച്ചു വേട്ടയാടുന്നവന്‍. നരനായട്ടുകാരന്‍ . ആകാശം മേഘാവൃതമാണ് .ചന്ദ്രന്റെ പ്രഭയെ അത് മറക്കുന്നു. അവന്റെ ചുറ്റും പോരാളികളാണ്. മുറിവ് വെച്ച് കെട്ടുന്നവര്‍ അടക്കം 23 പേര്‍ മാത്രം . യുദ്ധം രാജാവിനു വേണ്ടിയാണു. മണ്ണ് പിടിച്ചെടുക്കാന്‍. അസ്ഥിരമായ ,അനിശ്ചിതമായ ജീവിതത്തില്‍ അവന്‍റെ ആഗ്രഹങ്ങള്‍ അവസാനിക്കുന്നില്ല. ഒന്നും കൂടെ കൊണ്ടുപോകനകാത്ത മരണത്തിന്റെ വാതില്‍ ഏതുനിമിഷവും അവന്‍റെയും മുന്നില്‍ തുറക്കപ്പെടും. അതെക്കുറിച്ച് ചിന്തികാതെ മണ്ണിനോടുള്ള ആര്‍ത്തിയുമായി ജീവിതം തള്ളി നീക്കുന്നു.. മണ്ടത്തരം. ഇവര്‍ യുദ്ധം ചെയ്യാന്‍ വന്നവരാണ്,യുദ്ധം അനുകൂലം ആയിരുന്നില്ല . സേനാനായകന്‍ കൊല്ലപ്പെട്ടു.എല്ലാവരും ചിതറി ഓടി.ശത്രുക്കള്‍ പിന്തുടര്‍ന്ന് ആക്രമിച്ചു.അവസാനം 23 പേര്