Posts

Showing posts from 2017

വഴി തെളിച്ചവന്‍

Image
ഇരുളിനെ തുളയ്ക്കുന്ന രണ്ടു ദ്യുതിമുനയുള്ള കുന്തങ്ങള്‍ മുന്നില്‍ പിടിപ്പിച്ച കുതിരയെ പോലെ ആ നാലുചക്ര വാഹനം, ഇരവിഴുങ്ങി അലസമായി ഉറങ്ങുന്ന കരിനാഗത്തെ പോലെ പുളഞ്ഞു കിടക്കുന്ന ആ പാതയിലൂടെ മുന്നോട്ടു കുതിച്ചു. വാഹനത്തിനുള്ളിൽ മദ്യത്തിന്റെ മണമുള്ള വാക്കുകള്‍ കൊണ്ട് റെജി മറ്റു മൂന്നുപേരുടെയും നിർബന്ധങ്ങളെ മുറിച്ചു വീഴ്ത്തുകയാണ്. യാത്രയില്‍ ഉടനീളം വലയം കയ്യിലുള്ള അവന്റെ വാശിക്ക് അനുസരിച്ചാണ് എല്ലാവരും എണ്ണയിട്ടു കറങ്ങുന്ന പൽച്ചചക്രങ്ങളെ പോലെ കറങ്ങിക്കൊണ്ടിരിക്കുന്നത്. എന്നാല്‍ ഇതല്പം കൂടിപ്പോയി എന്നുപറയാന്‍ കൂടെയുള്ള ഒരുത്തന്‍റെ നാവുപോങ്ങി. “വയനാട് ചുരം കയറുമ്പോള്‍ എല്ലാവരും ചെയ്യണതാ.. കാണിക്ക ഞാന്‍ ഇടുമായിരുന്നല്ലോ. നിനക്ക് വണ്ടി ഒന്ന് നിർതാന്‍ മേലായിരുന്നോ.?" ഈ സങ്കട ഹർജിക്ക് റെജിയുടെ മറുപടി കനത്തില്‍ ആയിരുന്നു. “അവടെ കാശ് ഇട്ടില്ലെങ്കില്‍ അയാള് വന്നു വണ്ടി മറിക്കുമോ.? പോകാന്‍ പറ. ഓരോ ഉടായിപ്പ്.. ഒരു ചങ്ങലയും, മരവും, കാണിക്കയും..” പിന്നെയും വാക്കുകള്‍ കൊണ്ടുള്ള ധ്വന്തയുദ്ധങ്ങള്‍. പുച്ഛത്തില്‍ കാച്ചിയെടുത്ത അഹങ്കാരത്തിന്റെ പരിചകൊണ്ട് റെജി എല്ലാത്തിനെയും നേരിട്ടു. അവന്റ

സദാചാരം

Image
        മാധുരി.. ആ പേര് ഇപ്പോള്‍ അവളെ ആരും വിളിക്കാറില്ല. മധു, അല്ലെങ്കില്‍ ഹണി . അതാണിപ്പോള്‍ അവളുടെ വിളിപ്പേര്. ആ രാത്രി ആ വഴി അവള്‍ തിരിച്ചു വീട്ടിലേക്കുള്ള ഓട്ടത്തിലാണ്. പ്രായം നേരത്തെ എത്തിയ ശരീരത്തില്‍ ഇന്നൊരുത്തനെ മേയാന്‍ വിട്ടതിന്‍റെ കൂലിയും കയ്യില്‍ പിടിച്ചു പാഞ്ഞു പോവുകയാണ് അവള്‍.        രാവന്തിയോളം അലഞ്ഞിട്ടും ഏതെങ്കിലും ലോറിക്കാരോ, കാമുകിയോ അവിഹിതമോ കനിയാത്ത പയ്യന്മാരോ ആരും തടഞ്ഞില്ല. വന്നത് ഒരു കുടിയന്‍. അവന്‍റെ കയ്യില്‍ ആകെ ഉണ്ടായിരുന്നത് 150 രൂപയാണ്. അതെങ്ങില്‍ അത് എന്നോര്‍ത്ത് സമ്മതം പറഞ്ഞത് ഗതികെടുകൊണ്ടാണ്. അതേസമയം മറ്റൊരിടത്ത് യു.പി രാഷ്ട്രീയത്തിന്റെ ഗതിവിഗതികള്‍ നിര്‍ണയിക്കപ്പെടുന്ന രാത്രി. ആ രാത്രി മത്രിസഭയ്ക്കുള്ള പിന്തുണ പിന്‍വലിക്കാന്‍ സമ്മതിച്ച യുവ നേതാവിനുള്ള കാഴ്ച ദ്രവ്യങ്ങളുമായി പോലിസ് വാഹനത്തില്‍ ഹീരാ ലാല്‍ യാദവ് ഇരുളിന്‍റെ മറവില്‍ അതിവേഗം മുന്നോട്ടു നീങ്ങുകയാണ്. ദ്രവ്യങ്ങളില്‍ ഒന്നായ പണപ്പെട്ടി നേതാവിന്‍റെ നിര്‍ദേശാനുസരണം ഒരു പാന്‍ വില്‍പ്പനക്കാരനെ ഏല്‍പ്പിച്ചിട്ടുണ്ട്. ഇരുപതു വയസു പ്രായം വരുന്ന ചുണ്ട് ചുവപ്പിച്ച മറ്റൊരു കാഴ്ച ദ്രവ്യം ജീപ്പി

ഇല്ലത്തമ്മ

Image
പുലപ്പേടി ഉള്ള കര്‍ക്കിടകത്തിലെ ഒരു രാത്രി ഇല്ലത്തമ്മ പുറത്തിറങ്ങി നില്‍ക്കുകയാണ്. നല്ല കുടുംബത്തില്‍ പിറന്ന ഒരു പെണ്ണും അന്ന് പുറത്തിറങ്ങില്ല. ഇരുളില്‍ അവളെ തൊടാനും കല്ലെടുത്തെറിയാനും പതിയിരിക്കുന്ന പുലയന്മ്മാരെ പേടിച്ച്. അങ്ങനെ തൊട്ടാല്‍, ആ കല്ല്‌ ദേഹത്ത് കൊണ്ടാല്‍....തീര്‍ന്നു . ഒന്നുകില്‍ തറവാട്ടുകാരുടെ കൊലക്കത്തിക്ക് ഇരയാവാം, അല്ലെങ്കില്‍ ആ പുലയക്കൊടിയില്‍ പോയി അവന്‍റെ കൂടെ പൊറുക്കാം. പണ്ടൊരിക്കല്‍ ഇങ്ങനെ ഒരു രാത്രി ആശുദ്ധയാക്കപ്പെട്ട സാവിത്രി, ഒരു പുലയന്‍റെ ഭാര്യയായി കഴിയാനുള്ള മടികൊണ്ട് കുളത്തില്‍ ചാടി പ്രാണാഹുതി ചെയ്തത് അവള്‍ ഓര്‍ത്തു. അവളുടെ നേര്‍ക്കും ഒരിക്കല്‍ അങ്ങനെ ഒരു താണജാതിക്കാരന്‍റെ കരങ്ങള്‍ നീണ്ടിരുന്നു. അന്നൊരു കര്‍ക്കിടക രാത്രി, എന്തോ അവള്‍ക്കു പുറത്തിറങ്ങി നടക്കാന്‍ തോന്നി. തീരെ പ്രതീക്ഷിക്കാതെ ഇരുളിന്‍റെ മറവില്‍ നിന്ന് അവന്‍ അവളെ തൊടാന്‍ ഓടിവന്നു. അവന്‍റെ ദൃഡപേശികള്‍ ഇപ്പോഴും അവള്‍ക്കു ഓര്‍മയുണ്ട് . അവള്‍ കണ്ട ആണ്‍ ശരീരങ്ങള്‍ അങ്ങനെ ആയിരുന്നില്ല. ഒരു നിമിഷം അവള്‍ അവനെ ആസ്വദിച്ചു. പക്ഷെ അടുത്ത നിമിഷം അവള്‍ സ്വബോധം വീണ്ടെടുത്തു. അവള്‍ അവനെ രൂക്ഷമായി നോ

ജന്മം

Image
ജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ചു. അതിന്റെ കാര്യം ഇനി ഞാൻ വിവരിക്കുന്നില്ല. എനിക്ക് വീണ്ടും സ്വയം വെറുപ്പ് തോന്നും. സിനിമയിൽ കാണുന്നതുപോലെ "വിഷം" എന്നെഴുതിയ കുപ്പി കടയിൽ വാങ്ങാൻ കിട്ടില്ല. അതുകൊണ്ട് മുണ്ടിൽ കുരുക്കിട്ട് തൂങ്ങി ചാവാൻ തീരുമാനിച്ചു. വീട്ടിൽ മുറിയിൽ വന്ന് ഇരിക്കുന്നു. എല്ലാം യാന്ത്രികമാണ്. ചിന്തകൾ മനസിനെ ഉഴുതു മറിക്കുന്നുണ്ട്. എല്ലാവരും ഉറങ്ങി കഴിഞ്ഞാൽ എല്ലാം അവസാനിപ്പിക്കാം. മുറിയിൽ മൊബൈലിലും പിടിച്ച് ഇരുന്നു. എന്നും അങ്ങനെ ആണ് ഇരികാറുള്ളത്. അച്ഛനും അമ്മയും ഹാളിൽ TV കണ്ട് ഇരിക്കുന്നുണ്ടാവും. അവരെങ്ങാൻ മുറിയിൽ കയറി വന്നാൽ പോകുന്നതു വരെ എന്തോ ഒരു അസ്വസ്ഥതയാണ്. എന്തോ ഇന്ന് അമ്മ മുറിയിൽ കയറി വന്നു. ആരുടെയോ കോൾ വന്നതാണ്. കയ്യിൽ മൊബൈലും പിടിച്ച് എന്റെ കട്ടിലിൽ വന്നിരുന്നു. അൽപ്പം വിഷമം ഉണ്ട് മുഖത്ത്. ഞാൻ ശ്രദ്ധിച്ചില്ല. എനിക്ക് തന്നെ വിഷമിക്കാൻ കുറെ ഉണ്ട്. "സത്യമാമൻ ആണ് വിളിച്ചത്. സന്ധ്യയുടെ(മാമന്റെ മകൾ) കുട്ടി അബോർഷനായി പോയി." ഞാൻ ഒന്ന് ഞെട്ടി. അവളുടെ വയറു കാണൽ ഒക്കെ കഴിഞ്ഞതാണ്. പ്രസവ ദിവസം അടുത്തസമയം ആണ്. അമ്മയുടെ കണ്ണ് നിറഞ്ഞു "ഇ

ആ ദിവസങ്ങളിൽ

Image
ആ ദിവസങ്ങളിൽ രണ്ടാമത്തെ ദിവസം. ഭർത്താവും അമ്മയും TV കാണുന്നു. ഞാൻ അവിടെ ഇരുന്ന് ഇതൊക്കെ ആലോചിച്ചു കൂട്ടുന്നു. ഞാൻ ഭർത്താവിനെ നോക്കി. എന്നെ നോക്കുന്നില്ല. എനിക്കാണെങ്കിൽ വയറും കാലും വേദനിച്ചിട്ടു വയ്യ. ഒന്ന് മസ്സാജ് ചെയ്തു തന്നാൽ നല്ല ആശ്വാസം കിട്ടും. ഞാൻ വീണ്ടും നോക്കി അപ്പോൾ എന്നെയും നോക്കി. ഞങ്ങൾ പിന്നെ ആംഗ്യ ഭാഷയിൽ സംസാരിച്ചു. ഞാൻ : എന്റെ കാൽ ഒന്ന് മസ്സാജ് ചെയ്ത് താ.. എന്നെ കൊണ്ട് പറ്റാവുന്നതിൽ ഏറ്റവും ഓമനത്തം തോന്നിക്കുന്ന ഭാവത്തോടെ ആണ് ഞാൻ അത് ചോദിച്ചത്. ഭർത്താവ് മറുപടി ഒരു നോട്ടത്തിലൂടെ പറഞ്ഞു "അമ്മ കാണും " അമ്മ എന്നാൽ അങ്ങേരുടെ അമ്മ. സ്വന്തം മകൻ ഭാര്യയെ പരിചരിക്കുന്നത് അമ്മ കണ്ടാൽ എന്താ ? കുറച്ചു കഴിഞ്ഞു അമ്മ എണീറ്റ് പോയി. കിടക്കാൻ ആണോ? മുറിയിൽ കയറി വാതിൽ അടക്കുന്നത് വരെ ഞാൻ നോക്കി നിന്നു. ഭാഗ്യം ഇനി വരില്ല. ഞാൻ ഭർത്താവിനെ സ്നേഹത്തോടെ വിളിച്ചു. അപ്പോൾ TV യിൽ പരസ്യം. ആ ദിവസങ്ങളിൽ പെൺകുട്ടികൾ ഫുട്ബോൾ കളിക്കുന്നു ഡാൻസ് കളിക്കുന്നു മല കയറുന്നു.. ഇത് കണ്ട ഭർത്താവ് എന്നെ ഒന്ന് നോക്കി. "ഇത് കണ്ടോ" എന്ന അർത്ഥത്തിൽ. എനിക്ക് ദേഷ്യം വന്നു. "ഓര

അച്ഛന്‍ കഥ

മോള്‍ക്ക് രാത്രി കഥ കേട്ട് ഉറങ്ങണം. മുത്തശ്ശി കഥ കേള്‍ക്കാന്‍ ആഗ്രഹം ഒക്കെ ഉണ്ടെങ്ങിലും എന്‍റെഅമ്മ - അവളുടെ മുത്തശ്ശി, സീരിയല്‍ കഥകളില്‍ വ്യത്യാസം കണ്ടത്താന്‍ മിനക്കെടാതെ എല്ലാം കണ്ടിരിക്കുന്ന കൂട്ടത്തില്‍ ആയതിനാല്‍ അവിടെ നിന്ന് കഥകള്‍ ഒന്നും പ്രതീക്ഷിക്കണ്ട. അച്ഛന്‍ നന്നായി കഥ പറയും. എന്നാല്‍ മുത്തശ്ശന്‍ കഥകള്‍ എല്ലാം അവള്‍ കേട്ട് മടുത്തിരിക്കുന്നു. ഇന്ന് ഞാനാണ് ഇര. അച്ഛന്‍ പറഞ്ഞു, പുരാണത്തിലെ വല്ല കഥയും പറഞ്ഞു കൊടുക്ക്‌. അവളെങ്കിലും അത് അറിഞ്ഞിരിക്കട്ടെ എന്ന്. രാമായണവും മഹാഭാരതവും തമ്മില്‍ തെറ്റിപോകുന്ന എന്റെ ഭാര്യയെ പോലെ ആകണ്ട എന്നാണ് അച്ഛന്‍ ഉദേശിച്ചത്. അങ്ങനെ കഥ കേള്‍ക്കാന്‍ അവള്‍ എന്‍റെ മുന്നില്‍ വന്നിരുന്നു. ആ വിടര്‍ന്ന കണ്ണുകളില്‍ തിളക്കം കാണാം. ആകാംഷയുടെ തിളക്കം, പുതിയതായി എന്തോ കേള്‍ക്കാന്‍ പോകുന്നതിന്‍റെ ജിജ്ഞാസ. ജീവിതയാത്രയില്‍ എനിക്കെപ്പോഴോ കൈമോശം വന്നുപോയി അത്. മഹാഭാരതം പറയാം എന്ന് ആലോചിച്ചു. കസിന്‍സ് തമ്മിലുള്ള പിണക്കവും യുദ്ധവും... വേണ്ട. അനിയത്തിയുടെ പിള്ളേരുമായി മോള് നല്ലരീതിയില്‍ ആണ് ഇപ്പോള്‍. അത് പൊളിക്കണ്ട. പിന്നെ മനസ്സില്‍ വന്നത് ദ്രൗപതിയാണ്. അഞ്ചുപേരെ ഒ

താരതമ്യം

കാര്‍പോര്‍ച്ചില്‍ കാര്‍ നിര്‍ത്തി മഴയത്ത് കുടയെടുക്കാന്‍ നില്‍ക്കാതെ വിനീത് പോയി ഗേറ്റ് അടച്ചു. അമ്മയും അനിയത്തിയും ചില ബന്ധുക്കളും ചാരുപടിയില്‍ ഇരിപ്പുണ്ട്. കാറില്‍ നിന്ന് ഇറങ്ങി അവിടെ എത്തിയ അച്ഛനോട് അവര്‍ ചോദിക്കുന്നുണ്ട് 'എന്തായി പോയിട്ട്' എന്ന് ? "അവര് ഒപ്പിട്ടു തന്നു" എന്ന് അച്ഛന്‍ പറഞ്ഞു.. വിനീത് അപ്പോള്‍ ഉമ്മറത്തേക്ക് വന്നു കയറി, കാലില്‍ ചെളിയുണ്ട്. അവന്‍ അത് ചവിട്ടിയില്‍ തുടയ്ക്കുമ്പോള്‍ അമ്മ ഒരു നെടുവീര്‍പ്പോടെ പറഞ്ഞു "അങ്ങനെ അത് കഴിഞ്ഞു അല്ലെ?.. ഹാ.. ഇതാവും ഈശ്വര നിശ്ചയം" വിനീത് മറുപടിയൊന്നും പറയാതെ ഉള്ളിലേക്ക് കയറിപ്പോയി. ചവിട്ടു പടിയിലെ വെളുത്ത ടൈല്‍സില്‍ അവന്‍റെ ചളിപുരണ്ട കാല്‍പാദം പാദമുദ്ര പതിപ്പിച്ചിരുന്നു.. ചാറ്റല്‍ മഴ കൊണ്ട് അത് അവിടെ പരക്കുന്നു.. വിനീത് മുറിയില്‍ എത്തി.. എന്തോ ഒരു മഴ പെയ്തു തോര്‍ന്നത് പോലെ ഉള്ള അവസ്ഥ. നിര്‍വികാരമായ അവസ്ഥ. ദേഷ്യമോ, സങ്കടമോ, ആശ്വാസമോ എന്താണ് തനിക്ക് സത്യത്തില്‍ തോന്നേണ്ടത് എന്ന് തന്നെ അവനു നിശ്ചയം ഇല്ലായിരുന്നു. പുറത്തു സംസാരം കേള്‍ക്കാം. അമ്മാവന്‍ ഒക്കെ വന്നിട്ടുണ്ട്. കല്യാണത്തിന് വന്നു ഇങ്ങനെ അഭിപ്രായം

നോട്ടം

Image
ചില നോട്ടങ്ങള്‍ അങ്ങനെയാണ്. കോളേജില്‍ ചേര്‍ന്ന നാള്‍ മുതല്‍ അവള്‍ എന്‍റെ കണ്ണിന് മുന്നില്‍ വന്നു പെട്ട നാള്‍ വരെ എനിക്കറിയില്ലായിരുന്നു പ്രണയം എന്താണെന്ന്. അവളെ നോക്കി തുടങ്ങിയപ്പോള്‍ മുതല്‍ ഞാന്‍ ഒരു സുഖം അനുഭവിച്ചു തുടങ്ങി. എന്‍റെ നോട്ടങ്ങളെല്ലാം അവളില്‍ കുരുങ്ങി കിടന്നു. എന്‍റെ ചിന്തകളെല്ലാം അവളിലേക്ക്‌ ചെന്ന് ചെരുന്നവയായിരുന്നു. ഞാന്‍ അവളെ നോക്കിക്കൊണ്ടേയിരുന്നു. അവള്‍ പഠിക്കുന്നത്, സംസാരിക്കുന്നത്, വഴക്കിടുന്നത്, മഴയത്ത് നടക്കുന്നത്. എന്നാല്‍ ഒരിക്കൽ പോലും ഞാന്‍ അവളോട്‌ പോയി സംസാരിച്ചില്ല. എന്റെ കൂട്ടുകാര്‍ എല്ലാവരും എന്നെ നിര്‍ബന്ധിച്ചു. ഞാന്‍ പോയില്ല. ഒടുവില്‍ അവളുടെ നോട്ടത്തിന്‍റെ മൂര്‍ച്ച കുറഞ്ഞപ്പോള്‍ അവര്‍ ചെന്ന് എനിക്ക് വേണ്ടി സംസാരിക്കാം എന്ന് പറഞ്ഞു. ഞാന്‍ സമ്മതിച്ചില്ല. എനിക്ക് അവളുടെ ആ നോട്ടങ്ങള്‍ മതിയായിരുന്നു. എനിക്കവളെ കണ്ടുകൊണ്ടിരുന്നാൽ മതിയായിരുന്നു. എന്‍റെ നോട്ടങ്ങള്‍ അവള്‍ ശ്രധിക്കുനുണ്ടായിരുന്നു. എന്നെ കാണിക്കാന്‍ വേണ്ടി അവള്‍ ഒന്നും ചെയ്തില്ല. പക്ഷെ എല്ലാം ഞാന്‍ കാണുന്നുണ്ടെന്ന് അവള്‍ക്ക് അറിയാമായിരുന്നു. അവളുടെ ചുണ്ടിന്‍റെ കോണില്‍ ഒളിപ്പിച്ച പുഞ്

മോഷണം & സ്റ്റഫ്‌

ദാരിദ്ര്യം ആയിരുന്നു. പണത്തിന് ഇത്രക്കും ബുദ്ധിമുട്ട് മുൻപ് ഉണ്ടായിട്ടില്ല. വേറെ ഒരു വഴിയും കാണാത്തത് കൊണ്ടാണ് മോഷ്ടിക്കാൻ തീരുമാനിച്ചത്. ജീവൻ പണയം വെച്ച് അച്ഛന്റെ പേഴ്‌സ് എടുത്തു. അതിൽ നിന്ന് ക്യാഷ് എടുക്കാൻ തുടങ്ങിയപ്പോൾ പിന്നിൽ അനിയത്തി.. പെട്ടു.. അവൾ എന്തോ നിധി കിട്ടിയതു പോലെ എന്നെ നോക്കുന്നു. എന്‍റെ അന്ത്യം ഉറപ്പായി. എന്‍റെ ജീവിതം തുലയ്ക്കാന്‍ ഉള്ള നല്ലൊരു ചാന്‍സ് ആണ് ഞാനായിട്ട് അവള്‍ക്കു ഉണ്ടാക്കി കൊടുത്തത്. അവളുടെ മുഖം കണ്ടാൽ അറിയാം , സന്തോഷംകൊണ്ട് വല്ല ഹാര്‍ട്ട്‌ അറ്റാക്കും വരുമോ ആവൊ സാധനം.. ഞാന്‍ ഡിഗ്രി കഴിഞ്ഞവനും അവള്‍ പ്ലസ്‌ ടു കാരിയും ആണെങ്കിലും സ്വഭാവത്തില്‍ എന്നേക്കാള്‍ മൂത്തതാ. എന്‍റെ അനിയത്തി ആയതുകൊണ്ട് പറയുകയല്ല. ഒരു ദയയും പ്രതീക്ഷിക്കണ്ട. എന്നാലും ഒന്ന് കാലുപിടിക്കാൻ ഞാൻ തീരുമാനിച്ചു. “ഒരു മിനിറ്റ് നീ ഒന്ന് ഞാൻ പറയുന്നത് കേൾക്ക്. എന്നിട്ട് എന്ത് വേണമെങ്കിലും ചെയ്‌തോ.” സാധാരണ അവൾ വഴങ്ങാറില്ലെങ്കിലും അന്ന് അവൾ കേൾക്കാൻ തയ്യാറായി.. ഞാൻ എന്റെ അവസ്ഥ പറഞ്ഞു.." ഒരു അബദ്ധം പറ്റിപ്പോയി. ഒരു ടീമിന് കാശ് കൊടുക്കാന്‍ ഉണ്ട്. അത് കൊടുത്തില്ലെങ്ങില്‍ അവര് എന്നെ ഉപ

ബ്രഹ്മം

Image
ഇത് ഞാന്‍ ആണ്.. ഞാന്‍..  നിങ്ങള്‍ പല പേരിട്ടു വിളിക്കുന്ന ഞാൻ.  ഞാന്‍ ഇതുവരെ നിങ്ങളോട് സംസാരിച്ചിട്ടില്ല.  ഇന്ന് സംസാരിക്കാം എന്ന് കരുതി. ഇത് കേള്‍ക്കുമ്പോള്‍ നിങ്ങൾക്ക് സംശയം തോന്നാം. അപ്പോള്‍ രണ്ടായിരം വർഷങ്ങൾക്ക് മുൻപ് ഞാന്‍ നിങ്ങളോട് സംസാരിച്ചില്ലേ? രണ്ടായിരം വർഷങ്ങൾക്ക് മരുഭൂമിയിലെ പ്രവാചകന്മാര്‍ ജനങ്ങളോട് സംവദിച്ചു, അവര്‍ക്ക്  ഉപദേശങ്ങള്‍ കൊടുത്തു. പിൽക്കാലത്ത് അവരുടെ മരണശേഷം അന്ന് അവര്‍ പറഞ്ഞതെല്ലാം ദൈവ വചനങ്ങള്‍ ആയി ചിലർ വ്യാഖ്യാനിച്ചു. പിന്നെ ദൈവം മനുഷ്യർക്ക് കൊടുത്ത സന്ദേശം എന്ന പേരില്‍ അവരുടെ പിന്തുടര്‍ച്ചക്കാര്‍ അതൊക്കെ  പുസ്തകങ്ങള്‍ ആക്കി.  ഒന്ന് ഹിബ്രൂ ഭാഷയിലും മറ്റൊന്ന് അറബിയിലും. അല്ല ? ഈ രണ്ടു ഭാഷയും അറിയാവുന്ന മനുഷ്യര്‍ മാത്രമല്ലലോ ഭൂമിയില്‍ ഉള്ളത്. അപ്പോള്‍  അവര്‍ക്കൊന്നും സന്ദേശം കൊടുക്കാതെ നിങ്ങള്ക്ക് മാത്രം ഞാന്‍ സന്ദേശം തന്നോ.?? അങ്ങനെ പക്ഷപാതം കാണിക്കുന്ന എന്നെ നിങ്ങള്‍ എങ്ങനെ ദൈവം എന്ന് വിളിച്ചു? വേറെയും മനുഷ്യര്‍ ഉണ്ടായിരുന്നു. അവിടെ ദൈവം ഒന്നല്ല.. പലരാണ്. ആ പലരില്‍ ചിലർക്ക് അവതാരങ്ങളും ഉണ്ട്. അതില്‍ ഒരു അവതാരം പറഞ്ഞതെന്ന പേരില്‍