Posts

Showing posts from December, 2017

വഴി തെളിച്ചവന്‍

Image
ഇരുളിനെ തുളയ്ക്കുന്ന രണ്ടു ദ്യുതിമുനയുള്ള കുന്തങ്ങള്‍ മുന്നില്‍ പിടിപ്പിച്ച കുതിരയെ പോലെ ആ നാലുചക്ര വാഹനം, ഇരവിഴുങ്ങി അലസമായി ഉറങ്ങുന്ന കരിനാഗത്തെ പോലെ പുളഞ്ഞു കിടക്കുന്ന ആ പാതയിലൂടെ മുന്നോട്ടു കുതിച്ചു. വാഹനത്തിനുള്ളിൽ മദ്യത്തിന്റെ മണമുള്ള വാക്കുകള്‍ കൊണ്ട് റെജി മറ്റു മൂന്നുപേരുടെയും നിർബന്ധങ്ങളെ മുറിച്ചു വീഴ്ത്തുകയാണ്. യാത്രയില്‍ ഉടനീളം വലയം കയ്യിലുള്ള അവന്റെ വാശിക്ക് അനുസരിച്ചാണ് എല്ലാവരും എണ്ണയിട്ടു കറങ്ങുന്ന പൽച്ചചക്രങ്ങളെ പോലെ കറങ്ങിക്കൊണ്ടിരിക്കുന്നത്. എന്നാല്‍ ഇതല്പം കൂടിപ്പോയി എന്നുപറയാന്‍ കൂടെയുള്ള ഒരുത്തന്‍റെ നാവുപോങ്ങി. “വയനാട് ചുരം കയറുമ്പോള്‍ എല്ലാവരും ചെയ്യണതാ.. കാണിക്ക ഞാന്‍ ഇടുമായിരുന്നല്ലോ. നിനക്ക് വണ്ടി ഒന്ന് നിർതാന്‍ മേലായിരുന്നോ.?" ഈ സങ്കട ഹർജിക്ക് റെജിയുടെ മറുപടി കനത്തില്‍ ആയിരുന്നു. “അവടെ കാശ് ഇട്ടില്ലെങ്കില്‍ അയാള് വന്നു വണ്ടി മറിക്കുമോ.? പോകാന്‍ പറ. ഓരോ ഉടായിപ്പ്.. ഒരു ചങ്ങലയും, മരവും, കാണിക്കയും..” പിന്നെയും വാക്കുകള്‍ കൊണ്ടുള്ള ധ്വന്തയുദ്ധങ്ങള്‍. പുച്ഛത്തില്‍ കാച്ചിയെടുത്ത അഹങ്കാരത്തിന്റെ പരിചകൊണ്ട് റെജി എല്ലാത്തിനെയും നേരിട്ടു. അവന്റ