Posts

Showing posts from October, 2013

പ്രാണൻ (story)

Image
give me one reason to live ആഴങ്ങളിൽ കാഴ്ച തുച്ഛമാണ് . പ്രാണൻ ഉള്ളിൽ ഓടി നടക്കുന്നു. ആഴങ്ങളിൽ എവിടെനിന്നോ വന്ന വായു കുമിളകൾ അവനെ കടന്നു പോയി. ജലം, ചുറ്റും അതാണ്‌ . ഒരു തണുത്ത ആലിംഗനം . നനവുള്ള ആലിംഗനം എന്ന് പറയാനാവുന്നില്ല. കാരണം എല്ലാം ജലമയമാണ്. നനവില്ലാത്ത അടുത്തു നിന്നാലെ നാം നമ്മുടെ നനവ്‌ തിരിച്ചറിയൂ. അവസാന ശ്വാസം ഉള്ളിൽ എവിടെയോ ഭയപ്പാടോടെ ഓടി നടക്കുന്നുണ്ടാവം . പെട്ടന്ന് ഒരു മിടിപ്പോടെ , വേദനയോടെ അത് പുറത്തു പോകും . അവസാന നിമിഷങ്ങൾ , മനസ് അതിവേഗം സഞ്ചരിക്കുന്നു . അതിവേഗമെന്നാൽ ,അപ്രാപ്യം എന്ന് ജീവിച്ചിരികുമ്പോൾ കരുതിയിരുന്ന വേഗത്തിൽ. മനസ് തിരയുകയാണ് . ജീവിക്കാൻ ഒരു കാരണം .എന്തെങ്ങിലും ഒരു കാരണം. ഇവിടന്നു എഴുനേറ്റു വരാൻ ഒരു കാരണം. ഒരു സെക്കന്റ് കൊണ്ട് 10 വർഷം .മനസിലേക് ഓടി എത്തി , എല്ലാം വിശദമായി തന്നെ. അതിനുള്ളിൽ വിശകലനവും അപഗ്രഥനവും നടന്നു. വിധിയും വന്നു.  ഓർമയിൽ ആദ്യം വരുന്നത് അവളുടെ മുഖമാണ്.നല്ല സുന്ദരമായ മുഖം. പിന്നെ ഒടുവിൽ പേടിച്ചു കരയുന്ന അവളുടെ മുഖം. യാചനയുടെ മുഖം. അതോർക്കുമ്പോൾ നെഞ്ചിൽ രക്തം പൊടിയുന്നു. മനസാക്ഷി വെറുപ്പോടെ മുഖത്തോട് മുഖം നോക്കി നില്കുന്നു.