Posts

Showing posts from 2016

പ്രണയം കൊണ്ടുള്ള മുറിവുകള്‍

Image
ഞാന്‍ പ്രണയം കൊണ്ട് മുറിവേറ്റവനാണ്. ശില്‍പ്പി ഉണ്ടാക്കുന്ന മുറിവുകള്‍ ഒരു പറകല്ലിനെ ശില്‍പം ആക്കി മാറ്റുന്നു. അതുപോലെ പ്രണയം കൊണ്ടുള്ള മുറിവുകള്‍ എന്നെ കൂടുതല്‍ സുന്ദരനക്കിയിട്ടെ ഉള്ളു 

ആണ്മ

പെണ്മയെ മാറിലണിഞ്ഞവള്‍ അധരത്തില്‍ അമൃതം പകര്‍ന്നു വിശപ്പ്‌ അടക്കിക്കൊടുത്ത്  അക്ഷരം ചൊല്ലിക്കൊടു ത്ത് വിളയിച് പാകമാക്കി അവനെ. ആണ്മയാണ് വാഴുന്നതെന്ന കപടം നുണയെന്നു ചൊല്ലിക്കൊടുക്കാതെ അവനെ ആളാക്കി, അധികാരിയാക്കി പെണ്ണിന്‍റെയും മണ്ണി ന്‍റെ യും  മറ്റു പലതി ന്‍റെ യും. പെണ്ണിനെ കൂട്ടിലാക്കി ഭയം മാത്രം ഊട്ടി വളര്‍ത്തി. കനവുകളെ മറക്കാന്‍ പഠിപ്പിച്ച് ഉറക്കെ പറയാന്‍ പേടിപ്പിച്ച് ഇരയാണെന്ന്  പഠിപ്പിച്ചു. പ്രണയാന്ത്യം നാരിതന്‍ നിവര്‍ത്തികേടിനെ  ചതിയെന്ന് വരുത്തിച്ചു  നരന്‍ ആശ്വസിച്ചു , അധിക്ഷേപിച്ചു. ആദ്യമായ് ഉയിരേകിയ ഉണര്‍വില്ലാത്ത കാലം ഊര്‍ജമേകിയ പൊക്കിള്‍ കൊടിയെ അവന്‍ മറക്കുന്നു. പിറന്നപ്പോള്‍ ഉണര്‍ന്നു നിലവിളിച്ചപ്പോള്‍ വിശപ്പിനെ കവര്‍ന്നു കൊണ്ടുപോയത് പെണ്ണിന്‍റെ മാറാണെന്ന് മറക്കുന്നു. ഒടുവില്‍ ഒരു തെന്നലാല്‍ പെണ്ണിന്‍റെ ഉടയാട ഉലഞ്ഞാല്‍ ആണ്മയെ കണ്ണിലനഞ്ഞവന്‍ ആദ്യം തൊടുക്കുന്ന ബാണങ്ങള്‍ പെണ്ണില്‍ തിരയുന്നത് ഇവരണ്ടുമായി ... 

തർക്കം

Image
ദൈവവും മനുഷ്യനും തമ്മിൽ തർക്കം. എന്തിനാ ? മതങ്ങളുടെ ഉടമസ്ഥാവകാശത്തിൻ്റെ  പേരിൽ . അതിൽ മനുഷ്യൻ ജയിച്ചു. പിന്നീട് മനുഷ്യർ തമ്മിൽ  ദൈവത്തിൻ്റെ ഉടമസ്ഥാവകാശത്തെ ചൊല്ലിയായി തർക്കം. അധികം ഇവിടെ നിന്നാൽ അസ്തിത്വം തന്നെ നഷ്ടപ്പെടും എന്നറിഞ്ഞ ദൈവം സ്ഥലം വിട്ടു. 

പ്രണയ ഹരിതം

Image
മഴപെയ്തൊഴിഞ്ഞ , മേഘം വറ്റിയ വാനിന്‍റെ മാറില്‍ സിന്ദൂരം ഒലിച്ചിറങ്ങുന്ന സന്ധ്യയില്‍ അവന്‍ ഒരു പുഴു ആയിരുന്നു. അവള്‍ ഒരു ചെടിയും. പ്രണയം... പ്രണയമായിരുന്നു അവര്‍ക്ക്.. മറ്റാരെക്കാളുമേറെ അവന്‍ അവളെ പ്രണയിച്ചു. മറ്റെന്തിനെക്കാളുമേറെ അവള്‍ അവനെ ആഗ്രഹിച്ചു.. അവള്‍ പറഞ്ഞു " ഞാന്‍ നിനക്കായ്‌ പ്രണയപുഷ്പങ്ങളെ പൂവിടും.. പ്രണയമധു നിറച്ച പൂക്കള്‍ അണിഞ്ഞു നിനക്കായ്‌ കാത്തിരിക്കും.. " കാലാന്തരെ ഒരു യവനികക്കുള്ളില്‍ മറയുന്നത് വരെ, വിണ്ണിന്‍റെ അധിപനായ് ജ്വലിക്കുന്ന സൂര്യനെയും ഇരുള്‍ കയത്തില്‍ മെല്ലെ വഞ്ചി പോലെ നീങ്ങുന്ന ചന്ദ്രനേയും സാക്ഷി നിര്‍ത്തി അവന്‍ അവളെ പ്രണയിച്ചുകൊണ്ടേ ഇരുന്നു. ആ അടഞ്ഞ കൂടിനുള്ളില്‍ അവനു ഭയംതോന്നിയില്ല. അവള്‍ പുറമേ അവനു വേണ്ടി കാത്തിരിക്കും എന്ന് അവനു അറിയാമായിരുന്നു... ഏകാന്തതയില്‍ അവളുടെ ഓര്‍മ്മകള്‍ അവനു കൂട്ടായി.. ഇരുളിനെയും നിശബ്ധതയെയും വകവെക്കാതെ അവന്‍ പ്രണയിച്ചുകൊണ്ടേ ഇരുന്നു.. ഒടുവില്‍ ഒരുനാള്‍ അവന്‍ ആ കൂട് പൊളിച്ചു പുറത്തു വന്നു... ഒരു ശലഭമായ്... സ്വാതന്ത്ര്യത്തെ ചിറകു വിരിച്ചു അനുഭവിച്ചു അവന്‍ അവളെ തേടി പറന്നു.. അവന്‍ അവളുടെ മുന്നില്‍ എത്ത

ഒരു അസുന്ദരിയുടെ കഥ

പുരുഷന്‍റെ സൗന്ദര്യസങ്ങല്‍പ്പങ്ങള്‍ പ്രകാരം അവളെ ആരും സുന്ദരി എന്ന് വിളിക്കില്ല. തന്‍റെ അറിവോ സമ്മതമോ കൂടാതെ കിട്ടിയ ഈ മനുഷ്യ ജന്മത്തില്‍ , തന്‍റെ നിയന്ത്രണത്തില്‍ അല്ലാത്ത സ്വന്തം രൂപം കാരണം അവള്‍ കുറെ പഴി കേട്ടു. കൂട്ടത്തില്‍ നില്‍കുമ്പോഴോ ഒറ്റയ്ക്ക് നടകുമ്പോഴോ സൗന്ദര്യം തേടുന്നവരുടെ നോട്ടങ്ങള്‍ അവളെ തീണ്ടാതെ കടന്നു പോയി. പക്ഷെ പകല്‍മായുവോളം മാത്രം സതാചാരം വിളങ്ങുന്ന നാട്ടില്‍ ഇരുള്‍ മായുമ്പോള്‍ അവളെ നോക്കി വെള്ളമിറക്കാന്‍ ചിലര്‍ ഉണ്ടായിരുന്നു. കാലാന്തരത്തില്‍ അവള്‍ നടകാഭിനയം തിരഞ്ഞെടുത്തു. കുത്തിനോവിക്കുന്ന യാഥാര്‍ത്ഥ്യത്തെ മറന്നു മറ്റു വേഷങ്ങള്‍ അവള്‍ കെട്ടിയാടി. സ്വം വെടിഞ്ഞു മറ്റൊരാളായി മാറാന്‍ വെമ്പല്‍ കൊണ്ടു. ഒടുവില്‍ ഒരുനാള്‍ അവള്‍ ഒരു ചലച്ചിത്രത്തിന്റെ ഭാഗമാവാന്‍ നിയോഗിക്കപ്പെട്ടു. ഒരു സുന്ദരിയെ പ്രതീക്ഷിച്ചു പോകുന്ന നായകന്‍ ഭംഗിയില്ലാത്ത ഒരുവളെ കണ്ടു ചമ്മുന്ന ഒരു ക്ലീഷെ സീന്‍. ആത്മാഭിമാനത്തില്‍ മുറിവ് പറ്റാവുന്ന അവസ്ഥയില്‍ പക്ഷെ അതുവരെ സ്വന്തം രൂപത്തെ വെറുത്ത അവള്‍ അന്ന് അതിനെ ഓര്‍ത്തു അഭിമാനിച്ചു, സന്തോഷിച്ചു. നിമിഷനേരം കൊണ്ട് വന്നു പോകുന്ന ആ വേഷമായി അവള

സ്വര്‍ഗം

ഉയരത്തില്‍ നിന്നുള്ള വീഴ്ച ആയിരുന്നു. ശരീരം ആകെ വേദന. കൃത്യമായ ഒരിടം കണ്ടു പിടിക്കാന്‍ കഴിയാത്ത പോലുള്ള വേദന. കണ്ണില്‍ എന്തോ ഒലിച്ചിറങ്ങി. ചുടുചോര ആണെന്ന് പിന്നീട് അറിഞ്ഞു... ബോധം നശികുന്നത് പോലെ.. മെല്ലെ മെല്ല അവന്‍ വേദനയെ മറന്നു..വീണ സ്ഥലത്ത് തന്നെ അവന്‍ നിവര്‍ന്നു കിടന്നു. വല്ലാത്ത ആശ്വാസം. വേദന ഇല്ല. ഇന്ദ്രിയങ്ങള്‍ എല്ലാം പണി നിര്‍ത്തിവെച്ച പോലെ. ഞാന്‍ മരിച്ചോ? അവന്‍ ചിന്തിച്ചു. അതെ മരിച്ചു. ഇത്രയും നേരം ശരീരത്തെ വലച്ച വേദന അറിയാന്‍ ഇല്ല.. ഹൃദയമിടിപ്പും ശ്വാസവും അറിയാന്‍ ഇല്ല.. സമ്പൂര്‍ണമായ ശാന്തത. അവന്‍ കുറെ നേരം അങ്ങനെ കിടന്നു. എല്ലാവരും പറയുന്ന പോലെ ജീവിതം മുഴുവന്‍ ഒരു ഫ്ലാഷ് ബാക്ക് ആയി മനസ്സില്‍ വന്നില്ല. കുറച്ചു കഴിഞ്ഞു അവന്‍ മെല്ലെ അവിടെ നിന്ന് ഉറന്നു പൊങ്ങി. ശരീരം ഭാരം ഇല്ലാതെ ഒരു അപൂപ്പന്‍ താടി പോലെ പാറി പറക്കുനതായി അവനു തോന്നി. ഇരുളില്‍ അവന്റെ മുന്നില്‍ ഒരു കൊട്ടാരം പ്രത്യക്ഷപ്പെട്ടു. അത് പ്രകാശം ചൊരിഞ്ഞു തല ഉയര്‍ത്തി നിന്നു . അതിന്റെ ചാരിക്കിടന്ന വാതിലിലൂടെ അവന്‍ ഉള്ളിലേക്ക് ഒഴുകി നീങ്ങി. അവിടെ സുന്ദരികള്‍ അവനെ വരവേറ്റു. ഇത്രയും സുന്ദരികളെ ഒരുമിച്ചു കണ്ടപ്പോള്‍