Posts

Showing posts from 2014

സതാചാര മൂകന്‍

Image
ഞാന്‍ ഇനി സതാ'ചാര'ത്തെ കുറിച്ചോ പ്രണയത്തെ കുറിച്ചോ വ്യക്തി സ്വതന്ത്ര്യതെകുരിച്ചോ സംസാരിക്കില്ല എന്ന് തീരുമാനിച്ചു. കാരണം എന്റെ മനസിലെ സതാചാര ബോധം അനുവാദം ഇല്ലാതെ ഒരു പെണ്ണിനേയും സ്പര്‍ശിക്കാന്‍ പാടില്ല എന്നതും , വ്യക്തി സ്വാതന്ത്ര്യത്തെ മാനിക്കണമെന്നും , അന്യന്റെ സ്വകാര്യതയിലേക്ക് ഒളിഞ്ഞു നോക്കാന്‍ തോനുന്നത് ഒരു ഞെരമ്പ് രോഗം ആണെന്നും അതില്‍ സ്വയം ലജ്ജിക്കണം എന്നും ആണ്.  ഞാന്‍ കണ്മുന്നില്‍ കാണുന്ന സതാചാരം അല്ലെങ്ങില്‍ സംസ്കാരം എന്നത് വിലങ്ങന്‍ കുന്നില്‍ പുല്ലിനും കുട്ടിചെടികള് ‍ക്കും ഇടയില്‍ ഷര്‍ട്ട്‌ ഇടാതെ മറഞ്ഞു നിന്ന് ഒന്നിച്ചിരിക്കുന്ന കമിതാക്കളെ വീഡിയോ എടുക്കുന്നവനെയും , ഹൈദരാബാദില്‍ NTR ഗാര്‍ഡനില്‍ കമിതാക്കള്‍ ചുംബിക്കുമ്പോള്‍ മലയാളികള്‍ മാത്രം നോക്കി നിന്നതും , ഒന്നിച്ചിരിക്കുന്ന ഇതൊരു ആണിനും പെണ്ണിനും കാമമോ പ്രണയമോ ആണ് തമ്മില്‍ എന്ന് മുദ്രകുത്തി പാടിനടക്കുന്ന നാട്ടിലെ ആണ്‍-പെണ്‍ ഭേദമില്ലാത്ത മാന്യ വ്യക്തികളെയും , ഒന്ന് ഇരുട്ടിയാല്‍ ഒറ്റക്കൊരു പെണ്ണിന് ധൈര്യമായി യാത്ര ചെയ്യാന്‍ പറ്റാത്ത നാട്ടിലെ അവസ്ഥയും ഒക്കെ ആണ്. അതിനാല്‍ വിദ്യാഭ്യാസ സംസ്കാര സമ്പന്നരായ മലയാളികളുടെ കപട

പച്ചക്കറിയും പെട്രോളും

Image
പച്ചക്കറി മുഴുവന്‍ വിഷമാണ് . അതുകൊണ്ട് എല്ലാ വീട്ടിലും ഓരോ അടുക്കളത്തോട്ടം ഉണ്ടാക്കുക. നല്ല ബെസ്റ്റ് ഐഡിയ. അപ്പൊ പെട്രോളില്‍ മായം ചേര്‍ത്താണ് വില്കുന്നതെങ്ങില്‍ എല്ലാരും സ്വയം പെട്രോളിയും കുഴിച്ചെടുത്തു ശുദ്ധീകരിച്ചു പെട്രോള്‍  ഉണ്ടാക്കി ഉപയോഗിക്കാന്‍ പറയുമോ ? ആഹാരമാണ് , വിശപ്പ്‌ മാറ്റാനും ജീവന്‍ നിലനിര്‍ത്താനും ഉള്ള ആഹാരം. അതില്‍ വിഷം ചേര്‍ത്ത് വില്‍കുന്നവര്‍ മൃഗങ്ങളെകാള്‍ ശ്രെഷ്ടരാണ്. നമ്മള്‍ ദാനം കൊടുക്കുന്ന അന്നത്തില്‍ പോലും വിഷം കലര്‍ത്തി കൊടുക്കാമോ ? അപ്പോള്‍ പിന്നെ വില്‍ കൊടുത്തു വാങ്ങുന്നവനെ വിഷം തീറ്റിക്കുന്നതില്‍ എന്ത് ന്യായം ആണ് ഉള്ളത് ?  ഈ നാട്ടില്‍ ജീവിക്കുന്ന ജനങ്ങള്‍ക്ക്‌ ശുദ്ധമായ വെള്ളവും ഭക്ഷണവും എങ്കിലും ലഭിക്കുന്നു എന്ന്ത ഉറപ്പുവരുത്തേണ്ട ചുമതല അധികരികള്‍ക്കുണ്ട് . മെച്ചപ്പെട്ട ഗതാഗത സൌകര്യവും,  ചെലവ് കുറഞ്ഞ വിദ്യാഭ്യാസവും ആരോഗ്യ പരിരക്ഷയും , ക്രമസമാധാന പാലനവും ഒക്കെ ഈ അധികാരികള്‍ ജനങ്ങള്‍ക്ക്‌ കൊടുക്കേണ്ട അടിസ്ഥാന  സൌകര്യങ്ങള്‍ ആണ് . അതൊക്കെ അവിടെ നില്ല്ക്കട്ടെ. തല്‍ക്കാലം ഭക്ഷണവും വെള്ളവും എങ്കിലും നല്ലത് ലഭ്യമാക്കാന്‍ ഉള്ള നടപടി എടുക്കണം . വിഷം ഇവിടെ

സതാചാര ചിന്തകള്‍

കേരളത്തില്‍ ഒരാളെ ഏറ്റവും അദികം അലോസരപ്പെടുത്തുന്ന വികാരം ഇതാണ് ? സ്നേഹം ആണോ വെറുപ്പ്‌ ആണോ ? ഒരു പെണ്ണിനോട് അവളെ വെറുക്കുന്നു, കണുന്നതേ ഇഷ്ടമല്ല എന്നൊക്കെ പറഞ്ഞാല്‍ ചിലപ്പോള്‍ പ്രതികരിക്കില്ല. എന്നാല്‍ ഇഷ്ടമാണെന്ന് പറഞ്ഞാലോ? പറഞ്ഞവനെ മാത്രമല്ലവീട്ടിലിരിക്കുന്ന അമ്മയെയും പെങ്ങളെയും അടക്കം ചീത്ത വിളിക്കും. രണ്ട് പേര്‍ വഴക്കിടുന്നത് കണ്ടാല്‍ ആരും പിടിച്ച് മാറ്റില്ല.അത്  കണ്ടു നില്‍ക്കും.പറ്റിയാല്‍ വീഡിയോ എടുക്കും. ഒരു ആണും പെണ്ണും ഒരുമിച്ചിരിക്കുന്നത് കണ്ടാല്‍ ഇടപെടും.പെണ്ണിന്‍റെ വീട്ടിലേക്ക് വിളിക്കും.അവര്‍ സുഹൃത്തുക്കള്‍ ആണെങ്കിലും സമ്മതിക്കില്ല. അവരെ കാമിതാക്കള്‍ ആക്കിയെ   അടങ്ങൂ. അഥവാ കമിതാക്കള്‍ ആണെങ്കില്‍ അവര്‍ സ്നേഹത്തോടെ ചെയ്യുന്നത് ഒളിഞ്ഞ് നോക്കി കണ്ട് പിടിക്കും. പിന്നെ തീവ്രവാദികള്‍ക്ക് കൊടുക്കുന്ന പരിഗണനയാണ്. ഇവിടെ വെറുപ്പിനെക്കാള്‍ അലോസരപ്പെടുത്തുന്നത് സ്നേഹം എന്ന വികാരമാണ്. രണ്ട് പേര്‍ സ്നേഹിക്കുന്നതും അടുത്ത് ഇടപഴകുന്നതും വര്‍ത്തമാനകാല കേരളത്തിലെ ഏറ്റവും വലിയ ക്രെെമാണ്. ഇവിടെ ആണുങ്ങള്‍ എല്ലാവരും കള്ളന്‍മാരും പെണ്ണുങ്ങളെ വഴിതെറ്റിക്കാന്‍ വേണ്ടി നടക്കുന്നവരുമാണ്‌.പെണ്

പൊരുത്തവും പോരുത്തപെടലും

( ചില മലയാളി വിവാഹ ചിന്തകള്‍ ) എല്ലാത്തിനോടും പിന്നെ അവനവനോടും ഉള്ള വിശ്വാസം നഷ്ട്പെടുമ്പോള്‍ മനുഷ്യന്‍ വിശ്വസിക്കാന്‍ ഇഷ്ടപ്പെടുന്ന ഒന്നാണ് ജാതകദോഷം. ഒരു വിശ്വാസം എന്നതിലുപരി അതൊരു ഒഴിവു പറച്ചില്‍ ആണ്. സ്വന്തം കഴിവില്ലായ്മക്കോ, മടിക്കോ മനുഷ്യന്‍ കൊടുക്കുന്ന വിളിപ്പേരാണ് ജാതക ദോഷം. ജിജ്ഞാസ . അതാണ് മനുഷ്യനെ ഇന്ന് കാണുന്ന പരിഷ്ക്രിതന്‍ ആക്കി മാറ്റിയത്. കാണുന്ന എല്ലാത്തിനോടും ആകാംഷ. അതു എന്തുകൊണ്ട് സംഭവിക്കുന്നു എന്ന് കണ്ടെത്താന്‍ ഉള്ള ജിജ്ഞാസ.അതാണ് ഇന്ന് കാണുന്ന എല്ലാ ശാസ്ത്ര വിജ്ഞാങ്ങളുടെയും അടിത്തറ. അതെ ജിജ്ഞാസ തന്നെ ആണ് മനുഷ്യനെ ഭാവി പറയുന്നവരുടെ അടുക്കല്‍ എത്തിച്ചത്. പക്ഷെ ശാസ്ത്രം അതിവേഗം പുരോഗമികുമ്പോഴും ചുറ്റും നടക്കുന്ന എല്ലാത്തിനും ശാസ്ത്രം ഉത്തരം കൊടുകുമ്പോഴും അതിനു ചെവി കൊടുക്കാതെ അന്ധവിശ്വാസങ്ങള്‍ക്ക് കീഴ്പെടാന്‍ ആണ് പലര്‍ക്കും താല്പര്യം. ഇതൊന്നുമല്ല പ്രധാനം. വിവാഹ നിശ്ചയം നടത്തുന്ന ജാതക പൊരുത്തം. പുരാണങ്ങളില്‍ എല്ലാം സ്വയം വരം ആയിരുന്നു. അതും പെണ്ണിന് ആണ് ജീവിത പങ്ങാളിയെ തിരഞ്ഞെടുക്കാന്‍ അധികാരം. രാജാക്കന്മാര്‍ വന്നു വരി നില്കും. ഇന്നോ ? ഉടുത്തൊരുങ്ങി നില്കുന്നത് പെ

ദൈവ നിന്ദ

വഴിപാടു കഴിച്ചു,ആവശ്യം പറഞ്ഞു. ദൈവം ചോദിച്ചു. എന്നെ പരിചയം ഉണ്ടോ.? ഇല്ല നേരിട്ട് കണ്ടിട്ടുണ്ടോ.? ഇല്ല എങ്കില്‍ ആ കാശ് പോയി 

PERFECT MISTAKE

Image
When I was leading a fucked up life, everyone else said I am having a perfect life. When I started living a life that I dreamed of, everyone else said this guy’s life has fucked up. Actually who is making the mistake? Is it my mistake that I wasn't able to get satisfied with the perfect life, or their mistake to allow me to be perfect in my own way. 

Am I Mad ?

Image

കൂട്ട്കാരൻ

അവൻ എന്തെങ്ങിലും ഒപ്പിച്ച ദിവസം എനിക്ക് രാജയോഗമാണ് . എന്തും വാങ്ങിത്തരും , എവിടെയും കൊണ്ടുപോകും. അകെ ഒരു നിര്ബന്ധമേ ഉള്ളു . അവന്റെ കൂടെ അവന്റെ വീട്ടില് പോണം . പിന്നെ ഞാൻ ഒരു പരിചയാണ് . മാതാപിതാക്കളുടെ ആരോപണ ശരങ്ങളില്നിന്നു അവനെ സംരക്ഷിക്കുന്ന പരിച . ചില പ്രത്യേക അവസരങ്ങളിൽ പരിചയുടെ രൂപം മാരും.പിന്നെ   ബലിയാട് ആണ് . അപ്പോൾ അവനു കാഴ്ചക്കാരന്റെ റോൾ മാത്രം . ഞാൻ പറയുന്ന സിനിമയ്ക്കു അവൻ വന്നാൽ , ആ പടം മോശമായാൽ ഉത്തരവാദി ഞാൻ ആണ് . അവനു പ്രേമം വന്നാൽ അവനിലെ കവി ഉണരും . അത് ഞാൻ തന്നെ കേൾക്കണം  അവളോട്‌ വഴക്കിട്ടാൽ സ്വന്തം ഭാഗം ന്യായീകരിക്കുന്ന ഉഗ്രൻ വക്കീലായി അവൻ മാറും .  പിണക്കം മാറി ഇണക്കം ആവുമ്പോൾ രാഷ്ട്രീയക്കാരേക്കാൾ നന്നായി അവൻ നിറം മാറും , പിന്നെ പ്രേമത്തിന്റെ  ബ്രാൻഡ്‌ അംബാസിഡ ർ  ആയി അവൻ. ചിലപ്പോൾ ഉപദേശി വേഷം. അപ്പൊ അവനെക്കാൾ വല്യ ഫിലോസഫർ ഇല്ല . 2 ദിവസം കഴിഞ്ഞാൽ  കരഞ്ഞു വിളിച്ചു വരും, അപോ അവൻ എന്നോട് പറഞ്ഞ ഫിലോസഫി അവനോടു പറഞ്ഞാൽ പിന്നെ ന്യൂ ജെനെരഷൻ പടത്തിലെ ബീപ്...ബീപ്.... ഡയലോഗ് അവൻ പറയും .  അവൻ എന്തെങ്ങിലും വാങ്ങി പണി കിട്ടിയാൽ പിന്നെ അത് എന്നെകൊണ്ട്‌ വാങ്ങിപിക്കുന്ന വ