Posts

Showing posts from April, 2013

HIV (story)

Image
ചിലർക്ക് എല്ലാം ഇഷ്ട്ടപ്പെടും .  പക്ഷെ ആ ഇഷ്ട്ടത്തിന്റെ  കാലാവധി വളരെ  ചെറുതായിരിക്കും . മറ്റുചിലർക്ക് വളരെ കുറച്ചു ഇഷ്ടങ്ങളെ കാണൂ ,പക്ഷെ ആ ഇഷ്ടങ്ങൾ ആഴം ഉള്ളതായിരിക്കും .  ഒരു വേനൽകാലം . ജോലി തിരക്കിൽ നിന്ന് നഗരത്തിരക്കിലേക്ക് അവൻ ഇറങ്ങി . അവനു ഒരു പേര് വേണം .ആണുങ്ങൾ  നിങ്ങളുടെ പേരോ പെണ്ണുങ്ങൾ  ഇഷ്ടമുള്ള ഒരു ആണിന്റെ പേരോ അവനെ വിളിച്ചോളൂ .  അവൻ വീട്ടിലേക്കുള്ള യാത്രയിൽ ആണ് . സുന്ദരികളിൽ നിന്ന് സുന്ദരികളിലേക്ക് ഉള്ള കണ്ണുകൾ  കൊണ്ടുള്ള യാത്രയാണ് വായനൊട്ടം. പക്ഷെ അവനിലെ സാഹിത്യകാരൻ  പറയും ഇതാണ്  'സൗന്ദര്യ ആസ്വാദനം ' എന്ന് . ദൈവം ഒക്സിജൻ സൃഷ്ടിച്ചത് ശ്വസിക്കാനും സൗന്ദര്യം സൃഷ്ടിച്ചത് ആസ്വദിക്കാനും ആണ് . ആ സൗന്ദര്യം ശില്പങ്ങളിൽ ആണെങ്കിലും പ്രകൃതിയിൽ ആണെങ്കിലും  പെണ്ണിന്റെ ശരീരത്തിൽ  ആണെങ്കിലും ആസ്വദിക്കണം .  വാഹനം മുന്നോട്ടു നീങ്ങി തുടങ്ങി . റോഡിലെ തിരക്ക് ഒഴിഞ്ഞു . ഇനി സൗന്ദര്യം ആസ്വദിക്കാൻ നിന്നാൽ ചിലപ്പോൾ പാണ്ടി ലോറിയോ ടിപ്പറോ ബസ്സോ അവന്റെ കാറിനു മുകളില പാർക്ക്‌ ചെയ്തേക്കും . വഴിയരികിൽ ഇരപിടിക്കാനായി മരത്തിന്റെ   മറവിൽ പോലീസ് ഏമാന്മാർ ,അവനെ സൂക്ഷിച്ചു നോക്കി . കണ്ണാടിയിൽ സണ്‍

ചോദ്യങ്ങളും ഉത്തരങ്ങളും (കഥ )

Image
ചോദ്യങ്ങൾ  ചോദ്യം: ഏറ്റവും ഇഷ്ടമുള്ള വ്യക്തി  ചോദ്യം: ഇഷ്ടം ഇല്ലാത്ത വ്യക്തി  ചോദ്യം:  ഏറ്റവും  സങ്ങടം തോന്നിയ നിമിഷം  ചോദ്യം:  ഏറ്റവും സന്തോഷം  തോന്നിയ നിമിഷം  ചോദ്യം:  ഒഴിവു സമയം എങ്ങനെ ചിലവഴിക്കാൻ ആഗ്രഹിക്കുന്നു  ചോദ്യം:  ഏറ്റവും വലിയ സ്വപ്നം  ചോദ്യം:   ഏറ്റവും വലിയ   ഭയം  ഉത്തരങ്ങൾ  പ്രായം :    10  വയസ് ചോദ്യം: ഏറ്റവും ഇഷ്ടമുള്ള വ്യക്തി                                                       ഉത്തരം : അച്ഛനും അമ്മയും  ചോദ്യം: ഇഷ്ടം ഇല്ലാത്ത വ്യക്തി                                                               ഉത്തരം   : കണക്കു ടീച്ചർ  ചോദ്യം:  ഏറ്റവും  സങ്ങടം തോന്നിയ നിമിഷം                                   ഉത്തരം  : പരീക്ഷ  തുടങ്ങിയപ്പോ  ചോദ്യം:  ഏറ്റവും സന്തോഷം  തോന്നിയ നിമിഷം                               ഉത്തരം  : സ്കൂൾ അടച്ചപ്പോ  ചോദ്യം:  ഒഴിവു സമയം എങ്ങനെ ചിലവഴിക്കാൻ ആഗ്രഹിക്കുന്നു      ഉത്തരം  : കളിക്കാൻ  ചോദ്യം:  ഏറ്റവും വലിയ സ്വപ്നം                                                             ഉത്തരം  : പെട്ടന്ന് വലുതാവണം  ചോദ്യം:   ഏ