ഒരു സൂര്യകാന്തി പൂവിന്റെ കഥ (story)
പിന്നക്കങ്ങളും പരിഭവങ്ങളും മാറ്റിവെച്ച് പ്രണയാര്‍ദ്രമായ ഒരു ദിനം ഞാന്‍ തുടങ്ങട്ടെ....പ്രണയം- അതൊരു വല്ലാത്ത വികാരമാണ്..ഇഷ്ടം കൂടുമ്പോള്‍ വാക്കുകള്‍ കിട്ടാതാകും... ദേഷ്യം വരുമ്പോള്‍ ഒരുപാടു സംസാരിപ്പിക്കും ,, കാത്തിരിക്കുമ്പോള്‍ ശ്വാസം മുട്ടിക്കും....
പ്രണയിക്കുന്നവര്‍ക്ക് പ്രണയിച്ചാല്‍ മാത്രം പോരെ.. സ്നേഹം കൊടുക്കുക... സ്നേഹിക്കാം അനുഭവിക്കുക.. അത് മാത്രം...എന്തിനാണ് വഴാക്കുകളും പിണക്കങ്ങളും എന്ന് തോന്നാം .. എനിക്കും തോനിയിട്ടുണ്ട്.. അന്ന് ഞാന്‍ പ്രണയിചിരുന്നില്ല... താന്‍ എന്നെ ഭാവത്തിന്റെ ശിഥിലീകരണം ആണ് പ്രണയം.. സ്വാര്‍ത്ഥമായ ആഗ്രഹവും ആണ്..
അവള്‍ അന്നും ഉദിച്ചിരുന്നു.. ഒരു പകല്‍ മുഴുവനും എന്റെ മുകളില്‍ തന്നെ ഉണ്ടായിരുന്നു.. എന്നെ നോക്കുന്നുണ്ടായിരിക്കാം.. ഇല്ലായിരിക്കാം.. എല്ലാ സൂര്യകാന്തി പൂക്കളെയും പോലെ ഞാന്‍ അവളെ മാത്രം നോക്കിയില്ല .. സൂര്യനെ ശ്രദ്ധിക്കാത്ത സൂര്യകാന്തി പൂവ്.. പക്ഷെ അവള്‍ എന്നെ നോക്കി ..
പെട്ടന്ന് ഒരു ദിവസം എല്ലാം പുതിയതായി തോന്നി.. എന്നുള്ളില്‍ പ്രണയം മുളച്ചിരിക്കുന്നു.. ആ രാത്രി മുഴുവന്‍ അത് എന്നെ കാര്‍ന്നു തിന്നു.. കുത്തി നോവിച്ചു ..ഒടുവില്‍ പുലരിയായി പുലരിയായിദിച്ചുയര്‍ന്നു ... വാക്കുകള്‍ ഇല്ലാതെ ഞങ്ങള്‍ കാര്യം പറഞ്ഞു ... അവള്‍ പ്രണയിച്ചു...എന്നില്‍ പ്രണയം ചൊരിഞ്ഞു ..
അവള്‍ എന്നെ പ്രണയിച്ചു കൊണ്ടേ ഇരുന്നു.. പക്ഷേ അവള്‍ ഉദിക്കുന്നത് എനിക്ക് വേണ്ടി മാത്രം അല്ല... എല്ലാരിലും പ്രകാശം എത്തിക്കാന്‍ ആണ് .. അവള എന്റേത് മാത്രം ആക്കാന്‍ ഞാന്‍ ആഗ്രഹിച്ചു ... സൂര്യനെ സ്വന്തമാക്കാന്‍ കൊതിച്ച സൂര്യകാന്തി പൂവിനെ എല്ലാവരും പരിഹസിച്ചു ..
പകല്‍ മുഴുവന്‍ എനിക്കവളെ കണ്ടുകൊണ്ടേ ഇരിക്കണമായിരിന്നു .. പക്ഷെ ഇടയ്ക്കു മേഘങ്ങള്‍ കാഴ്ച മറക്കും..അത് എന്നെ ശ്വാസം മുട്ടിക്കും.. അതുകൊണ്ട് തന്നെ അവളുടെ സഖിമാരായ മേഘങ്ങളേ ഞാന്‍ വെറുത്തു..
വാനം അവളെ പ്രണയിച്ചു.. ഒരു പകല്‍ മുഴുവന്‍ അവന്റെ മുന്നില്‍ ആണെങ്കിലും അവള്‍ ആ പ്രണയത്തെ കണ്ടില്ലെന്നു നടിച്ചു ,, ഞാന്‍ ഒരുപാടു അഹങ്ങരിച്ചു .. അവള്‍ എന്നെ മാത്രം പ്രണയിച്ചു..
ഒടുവില്‍ വര്‍ഷകാലം വന്നു.. മേഘങ്ങള്‍ ഇപ്പോഴും കാഴ്ച മരച്ചുകൊണ്ടേ ഇരുന്നു.. അവളുടെ പ്രണയ രശ്മികള്‍ എന്തിലോക്കെയോ തട്ടി തടഞ്ഞു .. എന്നില്‍ ഏതാതായി.. ഞാന്‍ ഭ്രാന്ധനായി..
പിന്നീട് മേഘങ്ങള്‍ ഒഴിഞ്ഞപ്പോള്‍ എനിക്കവളെ നോക്കാന്‍ തോന്നിയില്ല.. അവളുടെ മുഖം ഞാന്‍ നോക്കിയില്ല..
രാത്രി.. മരം മഞ്ഞിനെ പ്രണയിച്ചിരുന്നു.. അവരുടെ പ്രണയ സല്ലാപങ്ങള്‍ എന്നെ വട്ടു പിടിപ്പിച്ചു.. എനിക്ക് പ്രണയിക്കാന്‍ അവള്‍ ഇല്ല.. ഞാന്‍ ഏകനായി കാത്തിരുന്നു.. എന്നെ തഴുകുന്ന ഇളം കാറ്റിന്റെ സ്നേഹം ഞാന്‍ കാണില്ലെന്ന് നടിച്ചു..
പിന്നീടൊരു പുലരിയില്‍... അവള്‍ വളരെ സുന്ദരിയായിരുന്നു.. ഞാന്‍ അവളെ കാണാന്‍ ആഗ്രഹിച്ചു.. പക്ഷെ. ഞാന്‍ തല ഉയര്തിയപ്പോഴേക്കും മേഘങ്ങള്‍ കാഴ്ച മറച്ചു .. അപ്പോഴും വാനം അവളെ കാണുന്നുണ്ടായിരുന്നു ... പ്രണയം പലപ്പോഴും സ്വാര്തമാണ്...പല ചിന്തകളും എന്നെ അലോസരപ്പെടുത്തി.. പിന്നീട് ഞങ്ങള്‍ സംസാരിച്ചു.. എന്റെ വാക്കുകള്‍ അവളെ നോവിച്ചു.. ഞാന്‍ ഒരുപാടു പ്രണയം കൊതിക്കുന്നു എന്ന് ഞാന്‍ പറഞ്ഞു.. അതെനിക്ക് കിട്ടുന്നില്ലെനും ഞാന്‍ പരാതി പറഞ്ഞു.. അവള്‍ സ്വയം ന്യായീകരിക്കാന്‍ ശ്രമിച്ചപ്പോള്‍ എനിക്ക് കേട്ട് നില്ക്കാന്‍ തോന്നിയില്ല.. അങ്ങനെ ആ പ്രണയത്തില്‍ വിള്ളലുകള്‍ വീണു..
പ്രണയം വല്ലാത്തൊരു വികാരമാണ്.. എന്റെ സുഗന്ധം നശിച്ചു .. ചുറ്റും ഉള്ളവര്‍ കളിയാക്കി .. എന്നെ ഉപദേശിച്ചു .. സൂര്യനെ പ്രണയിക്കാന്‍ സൂര്യകാന്തിക്ക് അര്‍ഹതയില്ലെന്ന് പറഞ്ഞു..
പിന്നീടും പുലരികള്‍ ഉണ്ടായി ... അവള്‍ നിശബ്ധയയിരുന്നു.. അതുകൊണ്ട് ഞാനും..
ഒടുവില്‍ ഇന്നലെ അവള്‍ പറഞ്ഞു.. ഞാന്‍ നിന്നെ പ്രണയിക്കുന്നു.. നിന്റെതാകാന്‍ കൊതിക്കുന്നു.. രാത്രിയില്‍ ഞാന്‍ വിലക്കപ്പെട്ടവല്‍ ആണ്.. നിന്നെ കാണാതെ എനിക്ക് ശ്വാസം മുട്ടും.. ഒന്ന് നേരം വെളുക്കാന്‍ കാത്തിരിക്കും. മേഘങ്ങള്‍ കാഴ്ച മരകുമ്പോഴും നിന്നില്‍ എന്റ എപ്രഭ എത്തിക്കാന്‍ ഞാന്‍ ശ്രമിക്കാറുണ്ട്.. നീ കണ്ടില്ലെന്നു നടിക്കരുത്.. അവളുടെ വാക്കുകള്‍ എന്റെ കണ്ണ് തുരപിച്ചു.. പക്ഷെ താന്‍ എന്നെ ഭാവവും കുറ്റബോധവും എന്നെ തല ഉയര്‍ത്താന്‍ അനുവദിച്ചില്ല .. ഉച്ചയില്‍ അവളുടെ പ്രണയം കത്തി ജ്വലിച്ചു.. ഞാന്‍ കണ്ടില്ലെന്നു നടിച്ചു.. ഒടുവില മെല്ലെ മെല്ലെ അവള്‍ കടലില്‍ താന്.. കണ്ണില്‍ നിന്ന് മറഞ്ഞിട്ടും അവളുടെ പ്രണയ രശ്മികള്‍ എന്നില്‍ വന്നു പതിക്കുന്നുണ്ടായിരുന്നു..
രാത്രിയില്‍ ഞാന്‍ ചിന്തിച്ചു.. താന്‍ എന്നെ ഭാവം പ്രണയത്തെ നശിപ്പിക്കും.. അവളോട് മത്സരിച്ചു ജയിക്കുമ്പോള്‍ പരാജയപ്പെടുന്നത് ഞാന്‍ തന്നെ ആണ്.. കൂടെയുള്ള വനത്തെ പ്രണയിക്കാതെ അവള്‍ പ്രണയിക്കുന്നത് എന്നെയാണ് .. ഈ സൂര്യകാന്തി പൂവിനെ..
പിന്നക്കങ്ങളും പരിഭവങ്ങളും മാറ്റിവെച്ച് പ്രണയാര്‍ദ്രമായ ഒരു ദിനം ഞാന്‍ തുടങ്ങട്ടെ....പ്രണയം- അതൊരു വല്ലാത്ത വികാരമാണ്..ഇഷ്ടം കൂടുമ്പോള്‍ വാക്കുകള്‍ കിട്ടാതാകും... ദേഷ്യം വരുമ്പോള്‍ ഒരുപാടു സംസാരിപ്പിക്കും ,, കാത്തിരിക്കുമ്പോള്‍ ശ്വാസം മുട്ടിക്കും....
ഒരു നല്ല പുലരിക്കായി കാത്തിരിക്കുന്നു
Excellent article dude.....
ReplyDeletenice words .... well said frnd...
ReplyDeletegoooooooood
ReplyDeletenice....!!!!!!!
ReplyDeleteപ്രണയത്തിന്റെ ഇളം വെയിലില്‍ നനയാന്‍ സുര്യകന്തി പൂവ് കാത്തിരിക്കുന്നു...
ReplyDeleteനല്ല സൃഷ്ടികള്‍. നിന്നിലിത്രത്തോളം സാഹിത്യമൊളിച്ചുകിടക്കുന്നുണ്ടെന്ന് ഇപ്പോളാ മനസ്സിലായത്.
ReplyDelete