പ്രണയമേ..


ഇല പൊഴിയുന്ന ഇടനാഴിയില്‍ ഒരു മര ബഞ്ചില്‍ അവന്‍ അവളെയും കാത്തിരുന്ന്.. കാണാന്‍ ഏറെ കൊതിച്ച നാളുകള്‍ സമനിച്ച ആ സുഖമുള്ള  വേദന അവസാനിക്കുകയാണ് .. അവര്‍ പരസപരം ഒരുപാടു സ്നേഹിക്കുന്നു.. ആഗ്രഹിക്കുന്നു.. പ്രണയം വിചിത്രമാണ്.. ഒരു വര്ഷം മുന്‍പുള്ള ആളെ അല്ല അവന്‍ ഇപ്പോള്‍. പ്രണയതിലുപരി അവള്‍ ഇപ്പോള്‍ അവന്റെ ജീവിത സഖിയാണ്.. അവനുവേണ്ടി ഈ ഭുമിയില്‍ ജനിച്ചവള്‍ എന്ന് അവന്‍ ഉറച്ചു വിശ്വസിക്കുന്ന, അല്ലെങ്ങില്‍ അവന്‍ മനസിലകിയ അവള്‍..
കുറെ നാളായി അവര്‍ ഒന്ന് സ്വസ്ഥമായി കണ്ടു സംസാരിച്ചിട്ടു.. അവന്‍ കണ്ടിട്ടോ സംസരിചിട്ടോ ഇല്ലാത്ത പലരും അവരുടെ ജീവിതത്തെ  അവരുടെ പ്രണയത്തെ അവര്‍ സങ്ങല്പ്പിക്കാത്ത അത്രയും പ്രശ്നങ്ങളില്‍ കൊണ്ടെത്തിച്ചു.. അവളെ അലട്ടുന്ന ഒരുപാടു പ്രശ്നങ്ങള്‍.. അവളെ ധൂമകേതു പോലെ ചുറ്റുന്ന ചില അസുരജന്മങ്ങള്‍ ..
ഒടുവിഅവള്‍ എത്തി.. ഒരു ഇളം കാറ്റുപോലെ നിര്മലയി അവള്‍ നടന്നടുത്തു.. അവള്‍ വന്നു അടുത്തിരുന്നു.. പുഞ്ചിരിച്ചു.. അവനു പലതും പറയണം എന്നുണ്ടായിരുന്നു.. കുട്ടിച്തം വിട്ടിട്ടില്ലാത്ത അവന്റെ ലോകത്തെ കൊച്ചു കൊച്ചു വിശേഷങ്ങള്‍.. പക്ഷെ അപ്പോഴേക്ക്അവള്‍ പറഞ്ഞു തുടങ്ങി.. അവളുടെ ഇപ്പോഴത്തെ സാഹചര്യം.. ഈ പ്രായത്തില്‍ സഹിക്കവുന്നതിന്റെ, അനുഭവിക്കവുന്നതിന്റെ അങ്ങേ അറ്റം ആണ് ഇത്.. ഒടുവില്‍ അവള്‍ പറഞ്ഞു.. "നമുക്കിത് അവസാനിപ്പിക്കാം" .. 
അവന്‍ ഒരു നിമിഷം ഇല്ലാതായി പോയി.. അവള്‍ പിനീട് പറഞ്ഞതെല്ലാം അവന്‍ പകുതിയേ കേട്ടുള്ളൂ.. അതില്‍ ഒരു ലേശമേ മനസിലാക്കിയുള്ളൂ .. അവളുടെ പ്രശ്നങ്ങള്‍.. വീടുകര്‍, മറ്റു ശല്യങ്ങള്‍.. എല്ലാം വിട്ടു അവള്‍ പോകാന്‍ തീരുമാനിച്ചു.. അവന്റെ പ്രണയത്തെയും അവനെയും.. മറ്റു പലരെയും ഉപേക്ഷിച്ചു അവള്‍ പോകാന്‍ തീരുമാനിച്ചു.. ഒരു യാത്ര ചോദിക്കലിന് അവനു അവള്‍ വന്നത്.. 
കാറ്റു വീശുന്നു, അവന്‍ ചോദിച്ചു " നിനക്കെന്നെ ഇഷ്ടമല്ലേ..?" അവള്‍ അതെ എന്ന് തലയാട്ടി.. "പിന്നെ എന്തിനാ ഇത് അവസാനിപ്പിക്കുന്നത്.?" അവള്‍ക്കു ദേഷ്യം വന്നു.."അപ്പൊ ഇത്രയും പറഞ്ഞതൊന്നും കേട്ടില്ലെ.? നിന്റെ കൂടെ ജീവിക്കാന്‍ പറ്റും എന്ന് എനിക്ക് ഒരു  ഉറപ്പും ഇല്ല.. അതുകൊണ്ട്  ഇത് ഇപ്പൊ അവസാനിപ്പിക്കുന്നത് നല്ലത് "
അവന്‍ കുറെ പറഞ്ഞു, അവര്‍ ഒരുമിച്ചു നൈതെടുത്ത സ്വപ്‌നങ്ങള്‍.. ഭാവി ജീവിതം, കാരിയെര്‍ , വീട് , അവള്‍ ഏറെ  ആഗ്രഹിക്കുന്ന അവന്റെ മുറി.. കുഞ്ഞുങ്ങള്‍.. അവന്റെ ലോകം അവള്‍ക്കു ചുറ്റുമാണ് കറങ്ങുന്നത് എന്ന സത്യം. എല്ലാം.. അവളും പറഞ്ഞു അവളുടെ പ്രശ്നങ്ങള്‍.. ഒടുവില്‍ പറഞ്ഞു "പിന്നെ നീ അന്ന് അങ്ങനെ ചെയ്തില്ലെ , അതിപ്പോഴും എന്റെ മനസ്സില്‍ ഉണ്ട്.. എല്ലേം കൂടി എനിക്ക് പറ്റുന്നില്ല" ..

അപ്പൊ അതാണ് കാര്യം.. അവന്റെ ഭാഗത്ത്‌ നിന്ന് വന്ന ഒരു തെറ്റ്.. അത് ഇപ്പോഴും അവളെ വേദനിപ്പിക്കുന്നു.. ചുറ്റുമുള്ള ദുര്ഭൂതങ്ങളുടെ മറനീക്കി അവനോടു കാര്യങ്ങള്‍ പറയാന്‍ അവള്‍ക് സാവകാശം കിട്ടിയില്ല.. അപ്പോഴേക്കും അവന്‍ കാര്യങ്ങള്‍ ചോദിച്ചറിയാന്‍ കാണിച്ച വ്യഗ്രതയില്‍ ഉണ്ടായ ഒരു തെറ്റിധാരണ.. അത് അവനെ ഒരുപാടു നോവിച്ചു.. അവന്‍ ക്ഷമ ചോദിച്ചതുമാണ്.. അവന്‍ സ്വയം ന്യായീകരിക്കാന്‍ ശ്രമിച്ചു.. നടക്കുന്നില്ല..
അവള്‍ പിരിയണം എന്ന് തന്നെ ഉറപ്പിച്ചു പറയുന്നു.. അവളുടെ ഉള്ളിലെ തേങ്ങല്‍ അവനു കേള്‍ക്കാം.. അവളുടെ ഓരോ സ്പന്ദനവും അവനെ സ്നേഹിക്കുന്നു എന്ന് വിളിച്ചു പറയുന്നുണ്ട്.. പക്ഷെ ഉള്ളില്‍ അവന്‍ പോട്ടികരയുകയാണ്.. അവര്‍ പരസ്പരം ഒരുപാട് സ്നേഹിക്കുന്നു.. ആഗ്രഹിക്കുന്നു, മറ്റു പലര്‍ക്കും വേണ്ടി അത് വേണ്ടെന്നു വെയ്ക്കാന്‍ അവനെ പറ്റില്ല..
ഒടുവില്‍ അവന്‍ പറഞ്ഞു" നിന്റെ ഇഷ്ടം പോലെ... നമുക്കിത് അവസാനിപ്പിക്കാം" 
അവള്‍ അവനെ നോക്കിയില്ല.. അവള്‍ നിശബ്ധയി.. അവനും ഒന്നും സംസാരിച്ചില്ല.. ഇല പോഴിഞ്ഞുകൊണ്ടേ ഇരുന്നു.. പലരും അവരെ കടന്നുപോയി.. ഒടുവില്‍ അവര്‍ മാത്രമായി.. ആളൊഴിഞ്ഞു... 
അവന്‍ മെല്ലെ അവളുടെ കൈ പിടിച്ചു.. അവള്‍ ഒന്നും മിണ്ടിയില്‍ആ കൈകള്‍  കൊരുത് പിടിച്ചു അവര്‍ ഇരുന്നു..

 അവള്‍ അവനോടു ചേര്‍ന്ന് ഇരുന്നു.. അവന്‍ അവളെ ചുംബിച്ചു.. ഒരു പാട് തവണ.. അവള്‍ അവനെ നോക്കി.. അവന്റെ കണ്ണില്‍ നോക്കി.. വാക്കുകള്‍  ഇല്ലാതെ അവര്‍ സംസരിച്ചുകൊണ്ടേ ഇരുന്നു..ഒടുവില്‍  അവള്‍ അവനെ ചുംബിച്ചു.. ആദ്യമായി.. ഈ പ്രനയകലത്തില്‍ അവന്‍ ഏറെ ആഗ്രഹിച്ചത് അവളോട്‌ ചോദിച്ചതുമായ ചുംബനം.. അന്ന് ഒട്ടും പ്രതീക്ഷിക്കാതെ അവനു കിട്ടി.. അപ്രതീക്ഷിതമായത് സമ്മാനിക്കുന്നത് അമ്പരപ്പാണ്.. പിന്നെയും ഒരുപാടു തവണ അവള്‍ അവനെ ചുംബിച്ചു....

കാറ്റു വീശികൊണ്ടേഇരുന്നു.. മരങ്ങള്‍ മാത്രം സാക്ഷി.. അവള്‍ അവന്റെ കയ്യില്‍ കെട്ടിപിടിച്ചു അവനോടു ചേര്‍ന്ന് ഇരുന്നു..മെല്ലെ അവന്റെ തോളില്‍ തല ചായ്ച്ചു.. 
അവര്‍ക്ക് മാത്രം മനസിലാകുന്ന ഭാഷയില്‍ ശബ്ദങ്ങള്‍ ഇല്ലാതെ അവര്‍ സംസരിച്ചുകൊണ്ടേ ഇരുന്നു..
പ്രണയം വിചിത്രമാണ്.. അത് എപ്പോള്‍ എന്ത് ചെയ്യിക്കും എന്ന് അറിയില്ല.. അതുനിന്നെ ഗായകനാക്കും , കവി ആക്കും.. ചിലപ്പോള്‍ കരയിക്കും.. രക്ത ബന്ധമോ , ബന്ധുത്വമോ അല്ലാതെ എന്തോ ഒന്ന് നിങ്ങളെ പരസ്പരം ബന്ധിക്കും.. അതെ പ്രണയം വിചിത്രമാണ്..

മുന്‍പ് വായിച്ച ഒരു എസ് എം എസ് മനസിലേക്ക് വരുന്നു.. വിരലുകല്കിടയിലെ വിടവുകള്‍ എന്തിനാണെന്ന് അറിയാമോ. ? നമ്മുടെ ജീവിത പങ്ങളി വന്നു ആ വിടവുകള്‍ നികത്താന്‍ വേണ്ടി ആണെന്ന്..  എന്റെ വിരലുകള്‍ എന്റെ നല്ല ഗുണങ്ങള്‍ ആണ്. അതിനിടയിലെ വിടവ് എന്റെ ദോഷങ്ങള്‍ ആണ്. സമ്മതിക്കുന്നു. അത് മനസിലാക്കി എന്റെ കൂടെ നിനിന്നല്‍. എന്റെ കൈ കോര്‍ത്ത്‌ പിടിച്ചാല്‍ എന്റെ പ്രശ്നങ്ങള്‍ എനിക്ക് ഒഴിവാക്കാന്‍ പറ്റും..ആ ദോഷങ്ങള്‍ അവള്‍ നികത്തുന്നു.. അങ്ങനെ അവന്‍ പൂര്‍ണമാകുന്നു,,

**** **** ****
സമയം കടന്നുപോയി.. അവര്‍ തിരികെ പോകാന്‍ ഒരുങ്ങി.. മെല്ലെ നടന്നുപോകവേ അവന്‍ അവളോട്‌ പറഞ്ഞു.. "നീ പറഞ്ഞതാ ശെരി, നമുക്കിത് അവസാനിപ്പിക്കാം.. "
അവള്‍ അവനെ നോക്കി.. തൊലി ഒരു അടി കൊടുത്തു.."അയ്യട, എന്നെപിടിച്ച് ഉമ്മവെച്ചിട്ടു
ഇപ്പൊ അവസാനിപ്പിക്കമെന്നോ..!! , മരിയടക്ക് എന്നെ കേട്ടികോണം.." അവന്‍ ചിരിച്ചു.. "അങ്ങനെ വഴിക്ക് വാ.. എന്തായാലും അങ്ങനെ ചെയ്തത് നന്നായി.."
"അപ്പൊ എന്നെ കൊണ്ട് സമ്മതിപ്പിക്കാന്‍ ആണോ ഇങ്ങനെ ചെയ്തത്.."
"അല്ലാതെ പിന്നെ, ഇതുപോലും മനസിലായില്ലേ മണ്ടി.. " എന്ന് പറഞ്ഞു അവന്‍ ഒരു കള്ളചിരി ചിരിച്ചു.. അവളും ചിരിച്ചു... അവന്‍ ഏറെ കൊതിക്കുന്നത് ഈ ചരി കാണാന്‍ ആണ്.. എന്നും ആ ചുണ്ടുകളില്‍ വിരിയുന്ന പുഞ്ചിരി പുഷ്പങ്ങളെ  കണ്ടുകൊണ്ടിരിക്കണം.. ഇടക്കതിനെ തലോടനം..  
അവന്‍ പറഞ്ഞു.. "എനിക്ക് ഇഷ്ടമുണ്ടയിട്ടാ  അങ്ങനെ ചെയ്തത്.. ഇനിയും ചെയ്യും..  "
അവള്‍ ഒന്നും പറഞ്ഞില്ല .. അവനെ നോക്കി.. ആ നോട്ടത്തിനു ഒരുപാടു പറയാനുണ്ടായിരുന്നു.. 

പ്രണയത്തില്‍ സംസാരിക്കുന്നതു പലപ്പോഴും മൌനമാണ്..
പ്രണയത്തിന്റെ  വില അറിയിക്കുന്നത് വിരഹമാണ്..

Comments

  1. Pranayam ullavarkku mathran ezuthan pattunna oru sundhara aunbhavam nannayittundu.....

    ReplyDelete

Post a Comment

Popular posts from this blog

ഒരു സൂര്യകാന്തി പൂവിന്റെ കഥ (story)

ചിറക്

ചില മഴ ചിന്തകള്‍