ശിധിലം


അതൊരു കുറ്റിക്കാട് ആയിരുന്നു.. കുറച്ചു മുള്‍ച്ചെടികള്‍ , പഴ്ചെടികള്‍ .. 
കൂട്ടത്തില്‍ ഈ ചെടിയും..

അത്  ഇതുവരെ പൂവിട്ടില്ല ... ആരും ശ്രദ്ധിക്കാന്‍ ഇല്ലാതെ ,  ആരാലും ശ്രദ്ധിക്കപ്പെടാതെ അത് നിലനിന്നു പോന്നു.. 

ഒരുനാള്‍ ഒരു ചിത്രശലഭം വന്നു.. സുന്ദരമായ ഒരു ശലഭം..

ആ ശലഭത്തിനു വേണ്ടി ആ ചെടി മൊട്ടിട്ടു.. പൂവിട്ടു.. അങ്ങനെ പൂ വിരിഞ്ഞു ..

ശലഭം വന്നു, അതില്‍ ഇരുന്നു... 

പക്ഷെ അന്ന് അസ്തമയത്തില്‍ ആ പൂ കൊഴിഞ്ഞു...

ചെടി വീണ്ടും മൊട്ടിട്ടു...ശലഭത്തിനു വേണ്ടി..

 പൂ വിരിഞ്ഞു .. ശലഭത്തെ കാത്തിരുന്നു,, ശലഭം വന്നില്ല..

അത് ചത്ത്‌ പോയിരുന്നു..

അവസാനം ആ പൂ കൊഴിഞ്ഞു വീണു.. ഒരുനാള്‍ ആ ചെടിയും വാടി കരിഞ്ഞു വീണു..   

Comments

Popular posts from this blog

ഒരു സൂര്യകാന്തി പൂവിന്റെ കഥ (story)

ചിറക്

ചില മഴ ചിന്തകള്‍