സുഖം - ദുഃഖം - ഫിലോസഫി

(ഒരു വാലും തുമ്പും ഇല്ലാത്ത കഥ )



 എന്തിനു നീ ദുഖിക്കുന്നു ?
 ഇന്ന് നിനക്ക് നഷ്ടമായത് നീ ജനിച്ചപ്പോൾ കൊണ്ട് വന്നതാണോ ?
അത് ഇന്നലെ വരെ മറ്റൊരാളുടെ ആയിരുന്നു , ഇന്ന് നിന്റെ , നാളെ  മറ്റൊരാളുടെ ..
മരികുമ്പോൾ നിനക്കിതു കൊണ്ട്  കൊണ്ട് പോകാൻ ആകുമോ ?
നഷ്ടപ്പെട്ടതിനെ ഓർത്ത്   എന്തിനു നീ ദുഖിക്കുന്നു

പറഞ്ഞു കഴിഞ്ഞതും അടി പൊട്ടി ..

" ജനിച്ചപ്പോൾ കൊണ്ട് വന്നതല്ല . മരിക്കുമ്പോൾ കൊണ്ട് പോകുകയുമില്ല . പക്ഷെ ഇത് വെറുതെ കിട്ടിയതല്ല , കഷ്ട്ടപ്പെട്ടു ഉണ്ടാക്കിയതാ . ഇതിനു വേണ്ടി  മിനക്കെട്ടതാ . ഇത്രേം കാലം എന്റെ സ്വന്തം  ആയിരുന്നു .ഞാൻ ഒറ്റയ്ക്ക് കഷ്ട്ടപ്പെട്ടു ഉണ്ടാക്കിയത്  പോകുമ്പോ പിന്നെ , ഞാൻ ഇവിടെ ചിരിച്ചോണ്ട് ഇരിക്കാടാ #@# &;*$  "

 പിന്നെ ഞാൻ ഒന്നും പറഞ്ഞില്ല .

അവനു പോയതിന്റെ ദുഃഖം ,
എനിക്ക് കിട്ടിയതിന്റെ ദുഃഖം

ഫിലോസഫി  പറയാനും കേൾക്കാനും കൊള്ളാം - എല്ലാരും നല്ല മൂഡിൽ ഉള്ളപ്പോ ..
അല്ലാതെ ഒരുമാതിരി ഊപ്പാട് ഇളകി ഇരിക്കുമ്പോ എടുത്തു അലക്കിയാൽ ഇങ്ങനെ ഇരിക്കും ..

ഇതൊക്കെ പറയണ  ഗടികൾക്ക് പോലും ഇത് ജീവിതത്തിൽ നടപ്പിലാക്കാൻ പറ്റില്ല..



Comments

Popular posts from this blog

ഒരു സൂര്യകാന്തി പൂവിന്റെ കഥ (story)

ചിറക്

ചില മഴ ചിന്തകള്‍