പ്രാണൻ (story)

give me one reason to live


ആഴങ്ങളിൽ കാഴ്ച തുച്ഛമാണ് . പ്രാണൻ ഉള്ളിൽ ഓടി നടക്കുന്നു. ആഴങ്ങളിൽ എവിടെനിന്നോ വന്ന വായു കുമിളകൾ അവനെ കടന്നു പോയി. ജലം, ചുറ്റും അതാണ്‌ . ഒരു തണുത്ത ആലിംഗനം . നനവുള്ള ആലിംഗനം എന്ന് പറയാനാവുന്നില്ല. കാരണം എല്ലാം ജലമയമാണ്. നനവില്ലാത്ത അടുത്തു നിന്നാലെ നാം നമ്മുടെ നനവ്‌ തിരിച്ചറിയൂ.
അവസാന ശ്വാസം ഉള്ളിൽ എവിടെയോ ഭയപ്പാടോടെ ഓടി നടക്കുന്നുണ്ടാവം . പെട്ടന്ന് ഒരു മിടിപ്പോടെ , വേദനയോടെ അത് പുറത്തു പോകും .
അവസാന നിമിഷങ്ങൾ , മനസ് അതിവേഗം സഞ്ചരിക്കുന്നു . അതിവേഗമെന്നാൽ ,അപ്രാപ്യം എന്ന് ജീവിച്ചിരികുമ്പോൾ കരുതിയിരുന്ന വേഗത്തിൽ.
മനസ് തിരയുകയാണ് . ജീവിക്കാൻ ഒരു കാരണം .എന്തെങ്ങിലും ഒരു കാരണം. ഇവിടന്നു എഴുനേറ്റു വരാൻ ഒരു കാരണം. ഒരു സെക്കന്റ് കൊണ്ട് 10 വർഷം .മനസിലേക് ഓടി എത്തി , എല്ലാം വിശദമായി തന്നെ. അതിനുള്ളിൽ വിശകലനവും അപഗ്രഥനവും നടന്നു. വിധിയും വന്നു. 
ഓർമയിൽ ആദ്യം വരുന്നത് അവളുടെ മുഖമാണ്.നല്ല സുന്ദരമായ മുഖം. പിന്നെ ഒടുവിൽ പേടിച്ചു കരയുന്ന അവളുടെ മുഖം. യാചനയുടെ മുഖം. അതോർക്കുമ്പോൾ നെഞ്ചിൽ രക്തം പൊടിയുന്നു. മനസാക്ഷി വെറുപ്പോടെ മുഖത്തോട് മുഖം നോക്കി നില്കുന്നു. ആ ദൃശ്യം ഭയാനകമാണ് . വല്ലാതെ പേടി തോന്നുന്നു. അവളുടെ മുഖം , സുന്ദരമായ മുഖം .അത് കാണുന്നു അപോഴും ഭയം തോന്നുന്നു.
കാലം പിന്നെയും പിറകോട്ടു പോയി.
വിദ്യാഭ്യാസം. അവിടെയും കാരണങ്ങൾ ഇല്ല. അവിടെ ??
അവിടെ ബന്ധങ്ങൾ ഉണ്ടായിരുന്നോ ? ഓർമയില്ല . അവിടെ എന്നും അവൻ കൂട്ടത്തിൽ ഒരാൾ ആയിരുന്നു. കൂട്ടത്തിലെ കേമൻ ആയിരുന്നില്ല , മോശക്കാരനും ആയിരുന്നില്ല . എന്നും ആ സംഘത്തിൽ ഏറ്റവും പ്രധാനി ആവാൻ മോഹിച്ചു , ശ്രമിച്ചു .പക്ഷെ നടന്നില്ല. ചിലർക് കിട്ടിയിരുന്ന പരിഗണന .. അവർ പറയുന്നത് കേൾക്കാൻ എപ്പോഴും ആൾ ഉണ്ടായിരുന്നു. അവന്റെ സാമീപ്യം പലപ്പോഴും പലരും കണ്ടില്ലെന്നു നടിച്ചു. അവന്റെ ശബ്ദം ആരവങ്ങളിൽ മുങ്ങി പോയി.
ആക്കൂട്ടത്തിൽ തനിച്ചായി ആരുമല്ലാതെ ഒരാളായി ജീവിച്ചു .എന്നും എവിടെയും രണ്ടാമനോ മൂന്നാമനോ ആവാൻ ആയിരുന്നു അവന്റെ വിധി . ആ വിജയങ്ങൾ ആരും ശ്രദ്ധിച്ചില്ല . അതുകൊണ്ടുതന്നെ അത് അവനെ ത്രിപ്തിപെടുതിയില്ല .അത്രിപ്തിയോടെ ഉള്ള ജീവിതം. . അവൻ ഒന്നാമൻ ആവാൻ കൊതിച്ചപ്പോൾ എല്ലാം എന്തോ ഒന്ന് അവനെ തടഞ്ഞു . എന്താണെന്നു അറിയില്ല . എന്തോ ഒന്ന് .
അവനു അസൂയ വന്നു , അവൻ ഒരു കൊതിയനായി .
ഒന്നാമന് കിട്ടുന്ന പരിഗണനയോട് കൊതിവന്നു. അവരുടെ സംസാര ശൈലിയോട് കൊതി വന്നു. അവനെ അവനാക്കുന്ന , ആ ഒന്നിനോട് വല്ലാത്ത കൊതി വന്നു. +1 ഇൽ പഠിക്കുന്ന കാലം മുഴുവൻ ഈ അസൂയയും അപകര്ഷത ബോധവും മാത്രം. അവരെ പോലെ ആവാന്‍ ഉള്ള ശ്രമം ആയിരുന്നു. ദയനീയമായി പരാജയപ്പെട്ട ശ്രമം.,
പിന്നെ എല്ലാത്തിനോടും സംശയം ആയിരുന്നു , സ്വന്തം പെരുമറ്റം ശെരിയാണോ, സംസാരം ശെരിയാണോ എന്നൊക്കെ ഉള്ള സംശയം . ഇടക്ക് അവൻ അവനെ വെറുത്തു തുടങ്ങി. ഒന്നും മിണ്ടാതെ ഇരിക്കാൻ തുടങ്ങി.. കൊതിച്ചതോന്നും എത്തി പിടിക്കാനാകില്ല എന്നാ തോന്നൽ അവന്‍റെ മനസ് മുരടിപിച്ചു.
അങ്ങനെ അടുത്ത വർഷം ആയി . അപ്പോൾ വിഷയം മാറി, കൊതിയുടെ കാരണം മാറി. ഏതൊരു ആണിനും കൊതി തോന്നാവുന്ന ഒന്നിനോടായി കൊതി. ആ കനലിൽ നെയ്‌ കോരി ഒഴിച്ചതും ഊതി കത്തിച്ചതും ചില കഥകൾ ആയിരുന്നു.
നെഞ്ച് ഉള്‍വലിഞ്ഞു തുടങ്ങി. പ്രാണൻ പോകാനൊരുങ്ങുന്നു. അത് ഉള്ളിൽ കൊതി വലിക്കുന്നു, വരട്ടെ. ജീവിക്കാൻ ഒരു കാരണം കിട്ടുമോ എന്ന് നോക്കട്ടെ. അവൻ പരതികൊണ്ടേ ഇരുന്നു.
കഥകൾ .. അതെല്ലാം കെട്ടുകഥകൾ ആയിരുന്നോ എന്ന് ഇപ്പോഴും അറിയില്ല. പക്ഷെ കഥകൾ എല്ലാം ആ പ്രായത്തിന്‍റെ ചാപല്യത്തെ ത്രപ്തി പെടുത്തുന്നവ ആയിരുന്നു. കൂട്ടുകാരുടെ അനുഭവങ്ങൾ ,അവയുടെ ആവിഷ്കാരങ്ങൾ, പൊടിപ്പും തൊങ്ങലും ചേര്‍ത്ത അവതരണങ്ങള്‍. അയൽക്കാരി കൊച്ചമ്മയും , കാമുകിയും , അമ്മായിയും കഥാപാത്രങ്ങൾ ആയി. കഥാപാത്രങ്ങൾ മാറിയാലും കഥകൾക്ക് എല്ലാം പറയാനുള്ളത് ഒന്ന് തന്നെ ആയിരുന്നു.
പലർക്കും കഥകൾ പറയാനുണ്ടായിരുന്നു, അങ്ങനെ പറയുന്നവർ ആരാധനാ പാത്രങ്ങൾ ആയി. ബാക്കി ഉള്ളവര്‍ കാഴ്ചക്കാരായി. കേട്ട് കേട്ട് ഉള്ളിൽ കൊതി നുരഞ്ഞു പൊങ്ങി. ഒരുപാട് കൊതിയന്മാർ സൃഷ്ടിക്കപ്പെട്ടു. നെടുവീർപ്പുകൾ ആരവങ്ങളെ കവച്ചു വെച്ച് ഉയർന്നു തുടങ്ങി.
എന്നാല്‍ ഭയത്തിന്‍റെയോ സമൂഹത്തിന്‍റെയോ ഒരു വേലി കൊതിയന്മാർക്കു മുന്നിൽ ഉണ്ടായിരുന്നു . അതുകൊണ്ട് അതിനു പുറത്തു നിന്നവര്‍ എല്ലാം കാഴ്ചക്കാരും കേള്‍വിക്കാരും മാത്രം ആയിരുന്നു . വേലിക്കെട്ടിനകത്തെ ലോകം ചിലർക് മാത്രം ഉള്ളതായിരുന്നു. അവരോടു അസൂയയും ആരാധനയും കൊണ്ട് അതിലുപരി ആ ലോകത്തോടുള്ള ആര്‍ത്തിയും കൊണ്ട് ബാക്കി ഉള്ളവര്‍ ഒരു തരം ആത്മനിന്ദ അനുഭവിച്ചിരുന്നു. ആ ലോകത്ത് എത്തിപ്പെടാൻ അവര്‍ വെമ്പൽ കൊണ്ടു.
കാഴ്ച മാറി തുടങ്ങിയത് എപോഴാണ് ? ഓർമയില്ല. പെണ്ണിനെ തന്നെ പോലെ ഒരു മനുഷ്യ ജീവി ആയി കാണാൻ കഴിയാത്ത അവസ്ഥ വന്നത് എന്നാണ് ? അതും ഓർമയില്ല. കൊതിയോടെ വേലിക്ക് പുറത്തു നിൽകുമ്പോൾ പെണ്ണ് അവനൊരു ഇര മാത്രം ആയി. നാട്ടിലെയും സ്കൂളിലെയും സതാചാര കാവൽക്കാർ ആണ്‍ - പെണ്‍ കൂട്ടുകെട്ടിന് തടസം നിന്നതിനാൽ ഒരു പെണ്‍ സുഹൃത്ത് അവനു ഉണ്ടായില്ല. അതുകൊണ്ട് പെണ്ണ് എന്നും ഒരു അജ്ഞാത വസ്തു ആയി നിലകൊണ്ടു. കൊതിപ്പിക്കുന്ന ഒന്ന്.
മതാപിതാക്കൾ. ?? അവർ എന്ത് ചെയ്തു ? സീരിയലും കണ്ടു കലപില പറഞ്ഞു കഴിഞ്ഞു. പെണ്‍കുഞ്ഞിനെ ഇര ആക്കാതെ സൂക്ഷിച്ചു വളര്ത്തി, ആണ്‍ കുഞ്ഞു വേട്ടക്കാരൻ ആകുന്നതു കണ്ടില്ല . അറിഞ്ഞില്ല .
അവനിലേക്ക്‌ ആരും വന്നില്ല . അവസാനം അവൻ മറ്റുള്ളവരിലേക്ക് നീങ്ങി . അവളോട്‌ എന്നാണ് അങ്ങനെ തോന്നിയത് ??
അവൾ പണ്ടും അടുത്ത് വരുമായിരുന്നു.സംസാരിക്കും, കളിക്കും. അവളൊരു കൊച്ചു കുട്ടി ആയിരുന്നു . പിന്നെ അവന്റെ നോട്ടവും സ്പർശനവും നിറം മാറി തുടങ്ങി. കൊതി - എന്തിനോടെന്നില്ലാതെ വളർന്നു വന്ന കൊതി. ഏഴു വയസിന്റെ നിഷ്കളങ്ങത കണ്ണിൽ നിന്ന് മാഞ്ഞു. പെണ്ണിനോടുള്ള കൊതി മാത്രം ആയി.
ഒടുവിൽ , ഇന്ന് .. ഇന്ന് രാവിലെ ഒറ്റയ്ക്ക് കിടിയപ്പോൾ .. ഏഴു വയസുള്ള പെണ് ശരീരത്തിനോട്‌ മോഹം തോന്നിയ നിമിഷം.
ഓർത്തപ്പോൾ ശ്വാസം വീണ്ടും പുറത്തു പോയി. കുറച്ചു നേരം ഭ്രാന്തമായ അവസ്ഥ. പെട്ടന്ന് സ്വബോധതിലേക്ക് കൊണ്ടുവന്നത് അവളുടെ കരച്ചിൽ ആണ്. ഏങ്ങൽ അടിച്ചുള്ള കരച്ചിൽ. നെഞ്ച് പിളർന്ന പോലെ തോന്നി. അവൻ ഇറങ്ങി ഓടി .
പിന്നെ വെള്ളത്തിലേക്ക്‌. ഇപ്പോൾ അവിടെ ആണ്. വേണമെങ്ങിൽ എഴുന്നേറ്റു വരാം , പക്ഷെ എന്തിനു ?? തന്നെ ശ്രദ്ധിക്കാത്ത ആ കൂട്ടത്തിലെക്കോ ? കല്ലെറിയാൻ കാത്തു നിൽക്കുന്ന സമൂഹത്തിലെക്കോ ? അവനെ അറിയാത്ത കുടുംബതിലെക്കോ ? വേണ്ട .. ജീവിക്കാൻ ഒരു കാരണവും ഇല്ല .. പക്ഷെ മരിക്കാൻ കാരണം ഉണ്ട് , നിഷ്കാസിതനായി ജീവഭയം പേറി ഒരു ജീവതം ഇനി വേണ്ട, ഞാൻ മരിക്കാൻ യോഗ്യൻ ആണ്. ഈ ലോകത്തിനു ഇങ്ങനെ ഒരുത്തനെ ആവശ്യമില്ല.
അവളുടെ മുഖം ഓർമവന്നു . പ്രാണൻ പോകാൻ വെമ്പൽ കൂട്ടുന്നു. അവളോട്‌ മാപ്പ് പറയണം .
അതെ , മാപ്പ് പറയണം. എഴുന്നെല്ക്കണം . അവളെ കാണണം. അവിടെ കാത്തിരിക്കുന്നത് മരണമോ അതിലും ഭീകരമായ ഒറ്റപ്പെടുത്താലോ ക്രൂശിക്കലോ കാരാഗ്രഹമോ ആവാം . പക്ഷെ അതൊരു അഗ്നി ശുദ്ധി ആവട്ടെ , എഴുനെൽക്കണം . പ്രാണന്‍റെ അവസാന തുള്ളി കയ്യിൽ പിടിച്ചു അവൻ എഴുന്നേറ്റു. ശ്വാസകോശം ആർത്തിയോടെ പ്രാണ വായുവിനെ വരി പുണർന്നു.അവൻ നടന്നു. ഇനി ഈ മണ്ണിൽ ഇങ്ങനെ നടക്കാനാവില്ല..
മനസ് ഉന്മാദത്തിന്‍റെയോ ഭ്രാന്തിന്റെയോ അവസ്ഥയില്‍ ആയിരുന്നു. ജീവിക്കാൻ കിട്ടിയ ആ കാരണം അവനെ മുന്നോട്ടു നയിച്ചു .. എന്തിലേക്കു എന്ന് അവനും നിശ്ചയം ഇല്ലായിരുന്നു.

Comments

Post a Comment

Popular posts from this blog

ഒരു സൂര്യകാന്തി പൂവിന്റെ കഥ (story)

ചിറക്

ചില മഴ ചിന്തകള്‍