ഇന്നും മഴ പെയ്തു .. ഇന്നും ഞാൻ മഴ നോക്കി നിന്നു ,, എന്നും ഞാൻ മഴയെ നോക്കിയിരുന്നത് ഒരു യുവ കാമുകന്റെ കണ്ണിലൂടെ ആയിരുന്നു . അപ്പോൾ മഴ പ്രണയവും, വിരഹവും , ആർദ്രതയുംഒക്കെ ആണ് മനസ്സിൽ നിറച്ചിരുന്നത് .. മഴ നോക്കിനില്‍ക്കെ ഞാൻ ചെറുതായി.. ചെറുതായി ചെറുതായി ഒരു കുട്ടി ആയി മാറി .. ഞാൻ മഴത്തുള്ളികളെ ഓർത്തു.. മഴത്തുള്ളിക്ക് ജീവൻ ഉണ്ടെങ്ങിലോ ? അമ്മയായ കാർമേഘത്തെ പിരിയുമ്പോൾ അവനു വേദന ഉണ്ടാവില്ലേ ? ഇതുവരെ കണ്ടിട്ടില്ലാത്ത ഭൂമിയിലേക്ക് വീഴുമ്പോൾ പേടിയുണ്ടാവില്ലേ.. നിലത്തു പൊട്ടി തകരുമ്പോൾ വേദനയുണ്ടാവില്ലേ ? ഉണ്ടാവും .. അല്ലെങ്ങിൽ വൈരമുത്തുവിന്റെ വരികൾ പോലെ "മേഘത്തെ പറ്റിച്ചു മണ്ണിൽ ചേരുന്ന വിരുതൻ ആണോ മഴ " ? എനിക്ക് മഴയെ കുട്ടിയായി കാണാൻ ആണ് ഇഷ്ടം .. ആദ്യമായി സ്കൂളിൽ പോകുന്ന കുട്ടിയെപോലെ , കുട്ടിയായിരുന്ന എന്നെപോലെ അവനും ഉണ്ടാവും പരിഭ്രമവും പരിഭവവും .. മേഘത്തിന്റെ മടിയിൽ തല ചായ്ച്ചു കിടന്നുറങ്ങുന്ന മഴതുള്ളി . അവനു ചുറ്റും അവന്റെ അമ്മ തന്നെയാണ് .. അമ്മയുടെ രക്ഷ കവചം .. അമ്മയുടെ തണുത്ത തലോടലിൽ മയങ്ങി ...
പുലപ്പേടി ഉള്ള കര്‍ക്കിടകത്തിലെ ഒരു രാത്രി ഇല്ലത്തമ്മ പുറത്തിറങ്ങി നില്‍ക്കുകയാണ്. നല്ല കുടുംബത്തില്‍ പിറന്ന ഒരു പെണ്ണും അന്ന് പുറത്തിറങ്ങില്ല. ഇരുളില്‍ അവളെ തൊടാനും കല്ലെടുത്തെറിയാനും പതിയിരിക്കുന്ന പുലയന്മ്മാരെ പേടിച്ച്. അങ്ങനെ തൊട്ടാല്‍, ആ കല്ല് ദേഹത്ത് കൊണ്ടാല്‍....തീര്‍ന്നു . ഒന്നുകില്‍ തറവാട്ടുകാരുടെ കൊലക്കത്തിക്ക് ഇരയാവാം, അല്ലെങ്കില്‍ ആ പുലയക്കൊടിയില്‍ പോയി അവന്റെ കൂടെ പൊറുക്കാം. പണ്ടൊരിക്കല്‍ ഇങ്ങനെ ഒരു രാത്രി ആശുദ്ധയാക്കപ്പെട്ട സാവിത്രി, ഒരു പുലയന്റെ ഭാര്യയായി കഴിയാനുള്ള മടികൊണ്ട് കുളത്തില്‍ ചാടി പ്രാണാഹുതി ചെയ്തത് അവള് ഓര്‍ത്തു. അവളുടെ നേര്‍ക്കും ഒരിക്കല്‍ അങ്ങനെ ഒരു താണജാതിക്കാരന്റെ കരങ്ങള്‍ നീണ്ടിരുന്നു. അന്നൊരു കര്‍ക്കിടക രാത്രി, എന്തോ അവള്‍ക്കു പുറത്തിറങ്ങി നടക്കാന്‍ തോന്നി. തീരെ പ്രതീക്ഷിക്കാതെ ഇരുളിന്റെ മറവില്‍ നിന്ന് അവന് അവളെ തൊടാന്‍ ഓടിവന്നു. അവന്റെ ദൃഡപേശികള്‍ ഇപ്പോഴും അവള്‍ക്കു ഓര്‍മയുണ്ട് . അവള് കണ്ട ആണ് ശരീരങ്ങള്‍ അങ്ങനെ ആയിരുന്നില്ല. ഒരു നിമിഷം അവള് അവനെ ആസ്വദിച്ചു. പക്ഷെ അടുത്ത നിമിഷം അവള് സ്വബോധം വീണ്ടെടുത്തു. അവള് അവനെ രൂക്ഷമായി നോ...
ആ ദിവസങ്ങളിൽ രണ്ടാമത്തെ ദിവസം. ഭർത്താവും അമ്മയും TV കാണുന്നു. ഞാൻ അവിടെ ഇരുന്ന് ഇതൊക്കെ ആലോചിച്ചു കൂട്ടുന്നു. ഞാൻ ഭർത്താവിനെ നോക്കി. എന്നെ നോക്കുന്നില്ല. എനിക്കാണെങ്കിൽ വയറും കാലും വേദനിച്ചിട്ടു വയ്യ. ഒന്ന് മസ്സാജ് ചെയ്തു തന്നാൽ നല്ല ആശ്വാസം കിട്ടും. ഞാൻ വീണ്ടും നോക്കി അപ്പോൾ എന്നെയും നോക്കി. ഞങ്ങൾ പിന്നെ ആംഗ്യ ഭാഷയിൽ സംസാരിച്ചു. ഞാൻ : എന്റെ കാൽ ഒന്ന് മസ്സാജ് ചെയ്ത് താ.. എന്നെ കൊണ്ട് പറ്റാവുന്നതിൽ ഏറ്റവും ഓമനത്തം തോന്നിക്കുന്ന ഭാവത്തോടെ ആണ് ഞാൻ അത് ചോദിച്ചത്. ഭർത്താവ് മറുപടി ഒരു നോട്ടത്തിലൂടെ പറഞ്ഞു "അമ്മ കാണും " അമ്മ എന്നാൽ അങ്ങേരുടെ അമ്മ. സ്വന്തം മകൻ ഭാര്യയെ പരിചരിക്കുന്നത് അമ്മ കണ്ടാൽ എന്താ ? കുറച്ചു കഴിഞ്ഞു അമ്മ എണീറ്റ് പോയി. കിടക്കാൻ ആണോ? മുറിയിൽ കയറി വാതിൽ അടക്കുന്നത് വരെ ഞാൻ നോക്കി നിന്നു. ഭാഗ്യം ഇനി വരില്ല. ഞാൻ ഭർത്താവിനെ സ്നേഹത്തോടെ വിളിച്ചു. അപ്പോൾ TV യിൽ പരസ്യം. ആ ദിവസങ്ങളിൽ പെൺകുട്ടികൾ ഫുട്ബോൾ കളിക്കുന്നു ഡാൻസ് കളിക്കുന്നു മല കയറുന്നു.. ഇത് കണ്ട ഭർത്താവ് എന്നെ ഒന്ന് നോക്കി. "ഇത് കണ്ടോ" എന്ന അർത്ഥത്തിൽ. എനിക്ക് ദേഷ്യം വന്നു. "ഓര...
SaMmathiChUuu... ;) :D
ReplyDelete