കൂട്ട്കാരൻ

അവൻ എന്തെങ്ങിലും ഒപ്പിച്ച ദിവസം എനിക്ക് രാജയോഗമാണ് .
എന്തും വാങ്ങിത്തരും , എവിടെയും കൊണ്ടുപോകും. അകെ ഒരു നിര്ബന്ധമേ ഉള്ളു . അവന്റെ കൂടെ അവന്റെ വീട്ടില് പോണം .
പിന്നെ ഞാൻ ഒരു പരിചയാണ് .
മാതാപിതാക്കളുടെ ആരോപണ ശരങ്ങളില്നിന്നു അവനെ സംരക്ഷിക്കുന്ന പരിച .

ചില പ്രത്യേക അവസരങ്ങളിൽ പരിചയുടെ രൂപം മാരും.പിന്നെ   ബലിയാട് ആണ് . അപ്പോൾ അവനു കാഴ്ചക്കാരന്റെ റോൾ മാത്രം .

ഞാൻ പറയുന്ന സിനിമയ്ക്കു അവൻ വന്നാൽ , ആ പടം മോശമായാൽ ഉത്തരവാദി ഞാൻ ആണ് .

അവനു പ്രേമം വന്നാൽ അവനിലെ കവി ഉണരും . അത് ഞാൻ തന്നെ കേൾക്കണം 
അവളോട്‌ വഴക്കിട്ടാൽ സ്വന്തം ഭാഗം ന്യായീകരിക്കുന്ന ഉഗ്രൻ വക്കീലായി അവൻ മാറും . 
പിണക്കം മാറി ഇണക്കം ആവുമ്പോൾ രാഷ്ട്രീയക്കാരേക്കാൾ നന്നായി അവൻ നിറം മാറും , പിന്നെ പ്രേമത്തിന്റെ ബ്രാൻഡ്‌ അംബാസിഡ ആയി അവൻ.

ചിലപ്പോൾ ഉപദേശി വേഷം. അപ്പൊ അവനെക്കാൾ വല്യ ഫിലോസഫർ ഇല്ല .
2 ദിവസം കഴിഞ്ഞാൽ  കരഞ്ഞു വിളിച്ചു വരും, അപോ അവൻ എന്നോട് പറഞ്ഞ ഫിലോസഫി അവനോടു പറഞ്ഞാൽ പിന്നെ ന്യൂ ജെനെരഷൻ പടത്തിലെ ബീപ്...ബീപ്.... ഡയലോഗ് അവൻ പറയും . 

അവൻ എന്തെങ്ങിലും വാങ്ങി പണി കിട്ടിയാൽ പിന്നെ അത് എന്നെകൊണ്ട്‌ വാങ്ങിപിക്കുന്ന വരെ അതിന്റെ ബ്രാൻഡ്‌ അംബാസിഡർ അവനാണ് .
അത് ഞാൻ വാങ്ങികഴിഞ്ഞു എന്തെങ്ങിലും കുറ്റം പറഞ്ഞാലോ ? അപ്പൊ വരും ഡയലോഗ് "ഞാൻ അപ്പോഴേ പറഞ്ഞതാ വാങ്ങണ്ടാന്ന് " 

പോക്കറ്റിൽ ആയാലും ഉണ്ണുന്ന പത്രത്തിൽ ആയാലും ധൈര്യമായി കയ്യിടാം , എടുക്കാം . 
സൗന്ദര്യാസ്വാധനം  , അത് അവൻ ഉണ്ടെങ്ങിലെ രസമുള്ളൂ ..
അടി ഉറപ്പുള്ള സമയത്ത് അതി സമർത്ഥനായ മീടിയെറ്റർ .. ചിലപ്പോൾ എന്റെ ഗുണ്ട 

സിപ്-അപ്പ്‌ പകുതി മുറിച്ചു കഴിക്കുമ്പോൾ "വല്യ പകുതി ് ചാടി പിടിക്കുന്ന ഇരപിടിയൻ .. 



 ചായ  വേണ്ടെന്നു പറഞ്ഞിട്ട് അവന്റെ ചായ മുക്കാലും കുടികുമ്പോൾ , എനിക്ക്  ഇഷ്ട്ടപ്പെട്ട ഷർട്ട്‌ വാങ്ങാൻ കടകൾ തോറും കയറി ഇറങ്ങുമ്പോൾ , അവനു എന്നേക്കാൾ മാർക്ക്‌ കിട്ടുമ്പോൾ ഞാൻ നോക്കുന്ന കുട്ടി അവനോടു സംസാരികുമ്പോൾ .. പരാതിയും പരിഭവവും അസൂയയും ഒക്കെ ഉണ്ടായിട്ടുണ്ട് , പക്ഷെ ഒന്നും ഓർമയിൽ ഇല്ല 
ഓർമയിൽ നിറമുള്ള രംഗങ്ങളാണ് ,കണ്ണീരിലും  പുഞ്ചിരിയിലും ചാലിച്ച വിഷ്വലുകൾ 

ഈ അവൻ  ഒരാൾ  അല്ല . കുറച്ചു ആളുകളാണ് . വളരെ കുറച്ചു ആളുകൾ  . എങ്ങുനിന്നോ എന്റെ ജീവിതത്തിലേക്ക് വന്നു കുറച്ചു ആളുകൾ ..

എന്നെ ഞാൻ ആക്കിയ എന്റെ കൂട്ടുകാർ . ജന്മം കൊണ്ടല്ല, കർമം  കൊണ്ട് എന്റെ ജീവിതത്തിന്റെ ഭാഗമായവർ , എന്നെ ഇപ്പോഴും സഹിക്കുന്ന ക്ഷമയുടെ മൂർത്തീ ഭാവങ്ങൾ ...
 സഹിക്യ , അലതെന്താ ചെയ്യാ 

This world might be different without them. Blood is thicker than water , but nothing is thicker than friendship

PS: എന്നെ പറ്റി  ഇവർ എഴുതിയാലും ഈ ആരോപണങ്ങൾ ഒക്കെ ഉണ്ടാവാൻ സാധ്യതയുണ്ട് 

Comments

  1. Kollaaam... :) ;) i ddint find out me anywer.. :( But i guess u hav added me somwer.. :)

    ReplyDelete
  2. nice.. ithu vaayichal ellavarkum 'enne kandal kattavane pole undo' ennu thonnum..

    ReplyDelete

Post a Comment

Popular posts from this blog

ചില മഴ ചിന്തകള്‍

ഒരു സൂര്യകാന്തി പൂവിന്റെ കഥ (story)

ചോദ്യങ്ങളും ഉത്തരങ്ങളും (കഥ )