സത്യ കഥ

കുറെ നേരം കാത്തിരുന്നു. കവിത വന്നില്ല.
കാത്തിരുന്നു പേനക്ക് മുഷിഞ്ഞു. പേന ചോദിച്ചു " നിനക്കൊരു കഥ എഴുതികൂടെ ?"
കഥയെങ്ങില്‍ കഥ .
അങ്ങനെ കഥക്കായി കാത്തിരുന്നു. കഥ വരാന്‍  തുടങ്ങി.
കഥ അങ്ങനെ വന്നുകൊണ്ടിരിക്കെ താഴേക്ക്‌ നോക്കി . അതാ പേന നിശ്ചലമായി കടലാസിനുമേല്‍ കിടക്കുന്നു.



" എന്ത് പറ്റി?" കഥ പേനയോടു ചോദിച്ചു .
പേന ദേഷ്യത്തോടെ " അങ്ങോട്ട്‌ നോക്ക് "
കഥ നോക്കി. അവിടെ കവി ഫേസ് ബുക്ക്‌  തുറന്നു അതും നോക്കി ഇരിക്കുന്നു. കുറെ താഴേക്ക്‌ ഉരുട്ടുന്നു , പിന്നെ വീണ്ടും മേലോട്ട് ഉരുട്ടുന്നു . അതിനിടയില്‍ ഫോണില്‍ ശബ്ദ കുമിളകള്‍ പൊട്ടുന്നു. വാട്സ് ആപ്പ് ചാറ്റുകള്‍ വന്നു നിറയുന്നതാണ്. കവി മൊബൈല്‍ എടുക്കുന്നു അതിനെ തടവുന്നു , അതിലിട്ട് കുത്തുന്നു.
കുറെ നേരം കഴിഞ്ഞപ്പോള്‍ ഫേസ് ബുക്ക്‌  അടച്ച് മൊബൈല്‍ താഴെ വെച്ചു. കഥ അവിടെ കാത്തു നില്പുണ്ടായിരുന്നു , പേനയും ഒരു സ്പര്‍ശനത്തിനായി കൊതിച്ചു തളര്‍ന്നു കിടക്കുന്നു.
പെട്ടന്ന് കവി ഹെഡ് സെറ്റ് എടുത്തു മൊബൈലില്‍ കുത്തുന്നു മറ്റേ അറ്റം ചെവിയില്‍ കുത്തി വെക്കുന്നു . കാമുകിയെ വിളിക്കുന്നു , മുറിയില്‍ അന്ധകാരം . പേനക്ക് തിരസ്ക്കരിക്കപ്പെട്ടവന്റെ ദുഃഖം .
തിരികെ പോകുന്ന വഴിക്ക് കഥ  പറഞ്ഞു "വെറുതെ അല്ലേട നീ ഒന്നും ആകാഞ്ഞത് "

Comments

Popular posts from this blog

ഒരു സൂര്യകാന്തി പൂവിന്റെ കഥ (story)

ചിറക്

ചില മഴ ചിന്തകള്‍