വഴി തെളിച്ചവന്‍


ഇരുളിനെ തുളയ്ക്കുന്ന രണ്ടു ദ്യുതിമുനയുള്ള കുന്തങ്ങള്‍ മുന്നില്‍ പിടിപ്പിച്ച കുതിരയെ പോലെ ആ നാലുചക്ര വാഹനം, ഇരവിഴുങ്ങി അലസമായി ഉറങ്ങുന്ന കരിനാഗത്തെ പോലെ പുളഞ്ഞു കിടക്കുന്ന ആ പാതയിലൂടെ മുന്നോട്ടു കുതിച്ചു. വാഹനത്തിനുള്ളിൽ മദ്യത്തിന്റെ മണമുള്ള വാക്കുകള്‍ കൊണ്ട് റെജി മറ്റു മൂന്നുപേരുടെയും നിർബന്ധങ്ങളെ മുറിച്ചു വീഴ്ത്തുകയാണ്.
യാത്രയില്‍ ഉടനീളം വലയം കയ്യിലുള്ള അവന്റെ വാശിക്ക് അനുസരിച്ചാണ് എല്ലാവരും എണ്ണയിട്ടു കറങ്ങുന്ന പൽച്ചചക്രങ്ങളെ പോലെ കറങ്ങിക്കൊണ്ടിരിക്കുന്നത്. എന്നാല്‍ ഇതല്പം കൂടിപ്പോയി എന്നുപറയാന്‍ കൂടെയുള്ള ഒരുത്തന്‍റെ നാവുപോങ്ങി.
“വയനാട് ചുരം കയറുമ്പോള്‍ എല്ലാവരും ചെയ്യണതാ.. കാണിക്ക ഞാന്‍ ഇടുമായിരുന്നല്ലോ. നിനക്ക് വണ്ടി ഒന്ന് നിർതാന്‍ മേലായിരുന്നോ.?"
ഈ സങ്കട ഹർജിക്ക് റെജിയുടെ മറുപടി കനത്തില്‍ ആയിരുന്നു.
“അവടെ കാശ് ഇട്ടില്ലെങ്കില്‍ അയാള് വന്നു വണ്ടി മറിക്കുമോ.? പോകാന്‍ പറ. ഓരോ ഉടായിപ്പ്.. ഒരു ചങ്ങലയും, മരവും, കാണിക്കയും..”


പിന്നെയും വാക്കുകള്‍ കൊണ്ടുള്ള ധ്വന്തയുദ്ധങ്ങള്‍. പുച്ഛത്തില്‍ കാച്ചിയെടുത്ത അഹങ്കാരത്തിന്റെ പരിചകൊണ്ട് റെജി എല്ലാത്തിനെയും നേരിട്ടു.
അവന്റെ കണ്ണുകള്‍ ഓരോ വളവിലും പതിയിരിക്കുന്ന നിഴലുകളെ പരതുകയായിരുന്നു. കണ്ണില്‍ എതിരെ വരുന്നവന്‍ വെളിച്ചത്തിന്റെ കോലുകൊണ്ട് കുത്തിയാലും മനക്കണക്ക് കൊണ്ട് പാതയുടെ അതിർത്തി വിടാതെ വാഹനം കൊണ്ടുപോകാന്‍ അവനു കഴിയും. അതുകൊണ്ട് മറ്റുള്ളവർക്ക് ഈ പാതകളില്‍ റെജി മാത്രമാണു ആശ്രയം.
സുരക്ഷിതമായി ചുരം കയറികഴിഞ്ഞ് അല്പ്പം കഴിഞ്ഞപ്പോള്‍ എല്ലാവരും നിശബ്ദരായി. അവരുടെ വാദത്തിന് പിന്നെ മൂർച്ചയില്ലതായി.
വാഹനം ഒരു കാട്ടുവഴിയില്‍ പ്രവേശിച്ചു. രാത്രി സന്ധ്യയെ അതിവേഗം കാർന്നുതിന്നു കൊണ്ടിരിക്കുന്നു. മൂടൽമഞ്ഞ് ചുറ്റിനും നരച്ച കോട്ടകെട്ടിപ്പൊക്കുന്ന പാതയുടെ ഇരുവശത്തും ഒരാൾപൊക്കത്തില്‍ പുല്ലു വളർന്നു നിൽക്കുന്നു. ആരോ രണ്ടു വിരൽകൊണ്ട് തലോടിയതുപോലെ അതിനിടയില്‍ ഒരു കാട്ടുപാത. മുന്നില്‍ മൂടൽമഞ്ഞ് തിരശീല കെട്ടി മറച്ച ആ പാതയിലൂടെ കുലുങ്ങി കുലുങ്ങി വാഹനം നീങ്ങി. ഇതൊരു എളുപ്പവഴിയാണ് എന്ന് പറഞ്ഞതും വഴി തിരിച്ചതും റെജിയാണ്. എന്നാല്‍ എത്തിച്ചേർന്ന സ്ഥലം മാറിയോ എന്ന് അവനും സംശയം തോന്നി.
അവയ്ക്ക് ചുറ്റിലുമുള്ള പുല്ലു മാറി കഞ്ചാവ് ചെടി ആയതും, കോടമഞ്ഞിനു പകരം പുക വന്നു നിറഞ്ഞതും അവര്‍ അറിയാന്‍ വൈകിപ്പോയി. കയ്യില്‍ ടോര്ച്ചും ആയുധങ്ങളും പേറിയ നിഴലുകള്‍ ചുറ്റും വളഞ്ഞപ്പോള്‍ റെജി വാഹനം നിർത്തി.
എല്ലാവരും ശ്വാസം പിടിച്ച് ഇരിക്കുകയാണ്. നെഞ്ച് മടിക്കുന്നത് പുറത്ത് കേൾക്കാം. ആ നിഴലുകള്‍ വാഹനത്തിന് നേരെ പാഞ്ഞടുത്തു... രജി ഒന്നും നോക്കിയില്ല അവർക്ക് നേരെ അവന്‍ വാഹനം പായിച്ചു, ചിലര്‍ ചാടി മാറി. മുന്നില്‍ കണ്ട വഴിയിലൂടെ വാഹനം പാഞ്ഞു.. പിന്നില്‍ ആരും ഇല്ല, എന്നാലും അവന്‍ വേഗത കുറച്ചില്ല...
പെട്ടന്ന് വാഹനത്തിനു നേരെ ഒരാൾ പാഞ്ഞു വന്നു. മഞ്ഞില്‍ തട്ടി തെറിക്കുന്ന വെളിച്ചതിനിടെ ആ കറുത്ത രൂപം കണ്ടപ്പോള്‍ എല്ലാവരും ഭയന്നു. റെജി ബ്രേക്ക് ആഞ്ഞു ചവിട്ടി. നനഞു കിടന്ന പുല്ലിലൂടെ തെന്നി നീങ്ങിയ വാഹനം ആ ഇരുണ്ട രൂപത്തെ ഇടിച്ചു..
“ചത്തോ..?” കൂട്ടത്തില്‍ ഒരുത്തന്‍ ഭയത്തോടെ ചോദിച്ചു. എല്ലാവരും ചുറ്റും നോക്കുനുണ്ട്. അനക്കം ഇല്ല.
പെട്ടന്ന് ഗ്ലാസില്‍ അയാളുടെ കൈ വന്നു തട്ടി. എല്ലാവരും ഞെട്ടി. അയാള്‍ വാതില്‍ തുറക്കാന്‍ ആംഗ്യം കാണിക്കുനുണ്ട്.. അവര്‍ എല്ലാവരും പക്ഷ ആ രൂപം കണ്ട് ഭയന്ന് ഇരിക്കുകയാണ്. അയാളുടെ മുഖം കാണാന്‍ ഇല്ല. അരണ്ട വെളിച്ചം അതിര്ത്തി വരച്ച ആ രൂപം ഒരു കാട്ടുവാസിയുടെതാണ്.. പാറിക്കളിക്കുന്ന മുടി. അയാള്‍ ചില്ലില്‍ മുട്ടിക്കൊണ്ടേ ഇരുന്നു.
ഒടുവില്‍ റെജി ഗ്ലാസ്‌ താഴ്ത്തി. ഗ്ലാസ്‌ താഴുന്ന ശബ്ദം കേട്ട് ആ വശത്ത് ഇരിക്കുന്നവന്‍ പേടിച്ചു വിറച്ച് കണ്ണുകള്‍ ഇറുക്കി അടച്ചു.
ആരോഗ്യമുള്ള മെലിഞ്ഞ ഒരു മധ്യവയസ്കൻ. തണുപ്പ് ബാധിച്ചിട്ടില്ല എന്ന് തോന്നുന്ന വേഷം. പ്രായം ബാധിച്ചിട്ടില്ലാത്ത ഉറച്ച ശരീരം. എന്നാൽ അയാളുടെ ശബ്ദത്തിൽ ഭയം നിറഞ്ഞിരിക്കുന്നു.
അയാള്‍ അവരോടു പറയാന്‍ തുടങ്ങി. അയാള്‍ ആരെയോ ഭയക്കുന്നുണ്ട്.. അയാളെ കൂടെ കൂട്ടണം, രക്ഷിക്കണം എന്നതാണ് അയാളുടെ അപേക്ഷ. അവരെയും അയാളെയും പിന്തുടരുന്നത് ഒരേ ആളുകള്‍ ആവണം.. പക്ഷെ എല്ലാവരും ഒരു തീരുമാനം എടുക്കാന്‍ കഴിയാതെ കുഴങ്ങി,
“എനിക്ക് ഇവിടത്തെ വഴിയോക്കെ അറിയാം. നിങ്ങള്ക്ക് രക്ഷപ്പെടാന്‍ ഉള്ള വഴി ഞാന്‍ പറഞ്ഞു തരാം.. എന്നെ രക്ഷിക്കണം. അവര് എന്നെ കൊല്ലും...”
മറ്റു മൂന്നുപേരും റെജിയെ നോക്കി.
അപ്പോള്‍ തേടി വരുന്നവരുടെ ശബ്ദവും അവരുടെ ടോർച്ചിന്റെ വെളിച്ചവും അവർക്കരികില്‍ എത്തി.. ആ കാട്ടുവാസി കൈകൂപി അപേക്ഷിച്ചു. രജി വാഹനം ഗിയറില്‍ ഇട്ടു.. തണുത്ത വായു വലിച്ചെടുക്കുന്ന അതിന്റെ യന്ത്രത്തിന്റെ ഇരമ്പല്‍ ശ്രുതിമാറ്റം കാണിക്കുനുണ്ട്..
“കേറ്റയാളെ....” എന്ന് ഉറക്കെ അലറിക്കൊണ്ട്‌ റെജി വാഹനം മുന്നോട്ടു എടുത്തു. രണ്ടാം നിര സീറ്റില്‍ അയാളെ വലിച്ചു കയറ്റി അവര്‍ വാതില്‍ അടച്ചു. വാഹനം മണ്ണ് തെറിപ്പിച്ചുകൊണ്ടു മുന്നോട്ടു കുതിച്ചു.
അയാള്‍ പറഞ്ഞു കൊടുത്ത വഴിയിലൂടെയെല്ലാം റെജി വാഹനം ഓടിച്ചു. അവരെ തിരക്കി വരുന്നവര്‍ ജീപ്പില്‍ ആണ്. ഈ വാഹനത്തിന്റെ പിന്നില്‍ പറക്കുന്ന പൊടിപടലങ്ങള്‍ മഞ്ഞില്‍ കലര്‍ന്ന് ഒരു സീമപൂച്ചയുടെ വാലുപോലെ അവരെ പിന്തുടരുന്നു. അതില്‍ മഞ്ഞ വെളിച്ചത്തിന്റെ കൊമ്പുള്ള ആനയെ പോലെ പിന്നില്‍ വരുന്ന വാഹനത്തെ അവർക്ക് കാണാം.
വാഹനം പല വഴികളിലൂടെ മുന്നോട്ടു പോയി. വളവും തിരിവും കയറ്റവും ഇറക്കവും. ഒടുവില്‍ പിന്നില്‍ വന്നവര്‍ അപ്രത്യക്ഷമായി.. പിന്നില്‍ ആരും ഇല്ല എന്ന് ഉറപ്പിച്ചപ്പോള്‍ എല്ലാവർക്കും ശ്വാസം നേരെ വീണു.
“ഇനി അവര് വരില്ല. വെളിംപ്രദേശത്ത് വനാല്‍ അവരെ പോലിസ് പിടിക്കും. അതുകൊണ്ട് ഇനി അവര് പിന്നാലെ വരില്ല.” ആ കാട്ടുവാസി പറഞ്ഞു. അത് കേട്ടപ്പോള്‍ എല്ലാവര്ക്കും ആശ്വാസം ആയി.
“എന്റെ കുടി ഇവിടെ അടുത്താണ്.. വിരോധം ഇല്ലെങ്കില്‍ എന്നെ ഒന്ന് അവിടെ ഇറക്കാമോ?” അയാള്‍ ചോദിച്ചു..
“നടന്നങ്ങു പോയാല്‍ മതി. ലിഫ്റ്റ്‌ തന്നതാ. അല്ലാതെ ടാക്സി അല്ല. “ റെജി പതിവുപോലെ നന്ദി പ്രകടനം നടത്തി.
കൂടെ ഉള്ളവര്ക്ക് ദേഷ്യം വന്നു. അയാള്‍ കാരണം ആണ് ജീവനോടെ രക്ഷപ്പെട്ടത്. എന്നിട്ടിപ്പോള്‍ അയാളെ കൊണ്ട് വിടാന്‍ വയ്യ എന്നോ.? അയാളെ കൊണ്ട് വിടണം എന്ന് എല്ലാവരും ഒറ്റക്കെട്ടായി പറഞ്ഞു. ഒടുവില്‍ റെജി സമ്മതിച്ചു.
ഒരു ഇടവഴിയിലേക്ക് തിരിയണം അയാള്‍ പറഞ്ഞ സ്ഥലത്ത് എത്താന്‍.
വണ്ടി അവിടേക്ക് തിരിയാന്‍ വേഗത കുറച്ചു. അപ്പോള്‍ ഒരു ടോർച്ചിന്റെ വെളിച്ചവും കരുത്തുള്ള കൈത്തണ്ടയും അവരുടെ വഴി തടഞ്ഞു. ഒരു ഫോറെസ്റ്റ് വാച്ചര്‍.
രജി വണ്ടി നിർത്തി. അയാള്‍ വണ്ടിയുടെ അകത്ത് എല്ലാവരെയും സൂഷമമായി നോക്കി. അയാള്‍ നോട്ടം കൊണ്ടും രൂപം കൊണ്ട് കരുത്തനായിരുന്നു.
വണ്ടിക്കുള്ളില്‍ കാട്ടുവാസിയെ കണ്ടു അയാള്‍ സംശയത്തോടെ നോക്കി.
“ ഇവന്‍ എന്താ ഇവിടെ?”
റെജിയും കൂട്ടരും ഉണ്ടായ സംഭവം എല്ലാം പറഞ്ഞു. പക്ഷെ ആ വാച്ചര്‍ അതൊന്നും വിശ്വസിക്കുന്ന മട്ടില്ല. അയാള്‍ ആ കാട്ടുവാസിയെ വണ്ടിയില്‍ നിന്ന് ഇറക്കി.
“ നീയൊക്കെ എന്ത് സിനിമാ കഥ പറഞ്ഞാലും ഇവനെ നിങ്ങളുടെ കൂടെ വിടുന്ന പ്രശ്നം ഇല്ല. ഇവനെ പോലെ ഉള്ളവന്മാര്‍ ടൂര്‍ വരുന്നവർക്ക് കഞ്ചാവും വാറ്റും കൊണ്ട് കൊടുക്കുന്ന പരിപാടി കുറെ ഉണ്ട്. പിന്നെ ബോധമില്ലാതെ വല്ലേടത്തും പെടും. കണ്ടുപിടിക്കാൻ ഞങ്ങൾ തന്നെ വരണം. അതുകൊണ്ട് ഈ ഏർപ്പാട് വേണ്ട. അത് മാത്രം അല്ല. നിങ്ങള്‍ ഈ ഭാഗത്ത് വരാനും പാടില്ല. ഇവിടെ സഞ്ചാരികള്‍ക്ക് പ്രവേശനം ഇല്ല. വേഗം സ്ഥലം വിടാന്‍ നോക്ക്..”
റെജിക്ക് ദേഷ്യം വന്നു. പക്ഷെ ആ സമയത്ത്, ആ സ്ഥലത്ത് അയാളുടെ ഭാഗത്താണ് ന്യായം. പിന്നെ മദ്യത്തിന്‍റെ മണമുള്ള അവന്‍റെ വാദങ്ങള്‍ അവനു തന്നെ കുരുക്കാകും. അതുകൊണ്ട് ഒന്നും മിണ്ടാതെ ആ വഴികാട്ടിയെ അവിടെ ഉപേക്ഷിച്ച് അവര്‍ അവിടെനിന്ന് നീങ്ങി.
മടക്കയാത്രയില്‍ വാച്ചര്‍ അവരുടെ മുന്നേ നടന്നു.. വാഹനം മെല്ലെ മെല്ലെ അയാളുടെ പിന്നാലെ നീങ്ങി. ഒരു ഭാഗത്ത് എത്തിയപ്പോള്‍ പിന്നീടുള്ള വഴി അയാള്‍ കാണിച്ചു കൊടുത്തു. അയാളെ ഒന്ന് നോക്കുക പോലും ചെയ്യാതെ ആ വാഹനം ആ വഴിക്ക് പാഞ്ഞുപോയി..

* * * *
ഇതേ സമയം വഴിയില്‍ നിന്ന കാട്ടുവാസി ആ ഇടവഴിയിലൂടെ നടന്നു. ഇരുനില്‍ ഏകാന്തതയില്‍ മഞ്ഞില്‍ പൊതിഞ്ഞ വഴിയിലൂടെ അയാള്‍ നടന്നു കയറിയത്ത് വഴിയില്‍ കാത്തു നില്ക്കുനന്ന ഒരു കൂട്ടം മനുഷരുടെ നടുവിലേകാണ്. അൽപ്പം മുൻപ് റെജിയെയും അയാളെയും തുരത്തിയ ആ സംഘം തന്നെയാണ് അയാളെ വളഞ്ഞത്. കൂട്ടത്തിലെ തലവന്‍ എന്ന് തോന്നിക്കുന്ന ഒരാള്‍ അയാളുടെ മുന്നിലേക്ക്‌ നടന്നു വന്നു. അയാള്‍ ദേഷ്യത്തോടെ ചോദിച്ചു “അവന്മാര്‍ എവിടെ?”
കാട്ടുവാസി നിരാശയോടെ പറഞ്ഞു “ ആ വളവുവരെ ഞാന്‍ കൊണ്ട് വന്നതാ. അപോഴെക്കും ഒരു വാച്ചര്‍ വട്ടം ചാടി. അയാള് അവരെ പറഞ്ഞു വിട്ടു”
നേതാവ് ദേഷ്യത്തോടെ അലറിക്കൊണ്ട്‌ വായുവില്‍ മുഷ്ടി ചുരുട്ടി വീശി.

* * * *
ഈ സമയം കൊണ്ട് റെജി വാഹനം തിരകെ റോഡില്‍ എത്തിച്ചു. റോഡ് കണ്ടപ്പോൾ എല്ലാവർകും ഏതോ ഒരു ദുസ്വപ്നത്തില്‍ നിന്ന് എഴുന്നേറ്റ പ്രതീതി തോന്നി. ശാന്തമായി മുന്നോട്ടു നീങ്ങിയ വാഹനം പെട്ടന്ന് നിന്നു
മുന്നിലെ വഴി രണ്ടായി പിരിയുന്നു. ഇതു വഴിയാണെന്ന് ആർക്കും നിശ്ചയമില്ല. വഴി ചോദിയ്ക്കാന്‍ ചുറ്റിലും ആരും ഇല്ല. എല്ലാവരും ദിശാ ബോര്‍ഡോ ആളുകളോ ഉണ്ടോ എന്ന് ചുറ്റും പരത്തുകയാണ്. മഞ്ഞു കാഴ്ച മറയ്ക്കുനുണ്ട്. അപ്പോള്‍ ഒരു മരച്ചുവട്ടില്‍ ഒരാള്‍ ഇരിക്കുന്നത് റെജി കണ്ടു. അവന്‍ അയാളെ ഒച്ചയെടുത്ത്‌ വിളിച്ചു..
അയാള്‍ എഴുനേറ്റു നിന്ന് “എന്താ കാര്യം എന്ന് ചോദിച്ചു”
റെജി അയാളോട് വഴി ചോദിച്ചു. അയാള്‍ വഴി പറഞ്ഞു കൊടുത്തു.
അയാള്‍ ആ മഞ്ഞിന്‍റെ മറവില്‍ നിന്ന് തിരിച്ച് മരച്ചുവട്ടിലേക്ക് പോകാന്‍ തിരയവേ ഉറച്ച ശബ്ധത്തില്‍ അയാള്‍ അവരെ വിളിച്ചു.. എന്നിട്ട് പറഞ്ഞു.
“മക്കളേ.. കരിന്തണ്ടന്‍ വഴി കാണിച്ചവന്‍ ആണ്, വഴി തെറ്റിക്കുന്നവന്‍ അല്ല...”
ഇത് കേട്ട് ഞെട്ടി തിരിഞ്ഞ ആ യുവാക്കള്‍ മഞ്ഞിന്‍റെ മറവില്‍ ആ മുഖം അവ്യക്തമായി കണ്ടു..
അയാൾക്ക് ‌ ആ വാച്ചറുടെ മുഖമായിരുന്നു..
പെട്ടന്ന് എന്തോ ഓര്‍ത്ത റെജി അയാളുടെ കാലുകളിലേക്ക് നോക്കി.. അപ്പോഴേക്കും അയാള്‍ മഞ്ഞിനോട് അലിഞ്ഞു ചേർന്നിരുന്നു..
അന്ന് അവൻ തേടിയ ചിലമ്പിന്റെ മണിയൊച്ച അവൻ പിന്നീട് ഒരിക്കല്‍ കേട്ടു. അത് ചങ്ങല മരത്തിൽ കാറ്റടിച്ചപ്പോൾ ആയിരുന്നു..

Comments

  1. A Look at the RTP of the casino slots at the RTP
    This is because the slot machine has been around for a few 김제 출장샵 years. 평택 출장샵 With the addition of the RTP in 안양 출장샵 the casinos 순천 출장안마 table game industry, 화성 출장마사지 some games

    ReplyDelete

Post a Comment

Popular posts from this blog

ഒരു സൂര്യകാന്തി പൂവിന്റെ കഥ (story)

ചിറക്

ചില മഴ ചിന്തകള്‍