കുറച്ചു പ്രണയകാര്യങ്ങള്‍

  പ്രണയത്തെ കുറിച്ച് ഇനിയെന്ത് പറയാന്‍ എന്ന് ചോദിക്കരുത്. ഏറ്റവും അധികം പറയപ്പെട്ടിട്ടുള്ളതും, എത്ര പറഞ്ഞാലും മതിവരാത്തതും പ്രണയം തന്നെ ആണ്. ഇപ്പൊ എനിക്കും പ്രണയത്തെക്കുറിച്ച് പറയാന്‍ തോനുന്നു. അതിന്റെ വിവിധ തലങ്ങളെകുരിച്ചു വാചാലനാകാന്‍ തോനുന്നു. 
  തുറന്നുപറയാന്‍ ധൈര്യമില്ലാതെ മനസിനുള്ളില്‍ത്തന്നെ അവസാനിക്കുന്ന പ്രണയങ്ങള്‍ ഉണ്ട് . അതാണ് അതിന്റെ ശൈശവ ദശ . പിന്നെ എപ്പോഴെങ്ങിലും ഒരു കുഞ്ഞു നടത്തം പടിക്കുന്നപോലെ തുറന്നു പറയാനുള്ള ധൈര്യം കിട്ടും, പക്ഷെ നടന്നു തുടങ്ങുമ്പോള്‍ വീഴുന്നപോലെ ആ പ്രണയം നിഷ്കരുണം തിരസ്കരിക്കപ്പെടും. പക്ഷെ ഇതാണോ പ്രണയം.. ഇതിനെകുരിച്ചല്ല  ഞാന്‍ സംസാരിക്കുന്നതു .
പ്രണയം എന്ന് പറഞ്ഞാല്‍ കളയണം കഴിക്കാനുള്ള ആഗ്രഹമാണോ.?? അല്ലെ അല്ല.. പലരും അങ്ങനെ ധരിച്ചു വെച്ചിട്ടുണ്ട്..
  കഥകളും സിനിമകളും നമ്മളെ പഠിപ്പിച്ച പ്രണയം..ഒരുത്തന്‍ ഒരുത്തിയെ പിന്നാലെ നടന്നു കഷ്ടപ്പെട്ട് ശല്യം  ചെയ്തു പ്രേമിപ്പിക്കുന്നു . ആ  രണ്ടുപേര്‍ പരസ്പരം ഇഷ്ടമാണെന്ന് പറയുന്നു..ഐ ലവ് യു പറച്ചിലും , ആലിങ്ങനങ്ങളും, ചുംബനങ്ങളും ആണ് പ്രണയം എന്നാണ് അവ പഠിപ്പിച്ചത്..പാതിരാത്രി അടക്കിപിടിച്ച ശബ്ധത്തില്‍ ഉള്ള പ്രണയസല്ലാപങ്ങള്‍ .. ഇതൊക്കെ ആണ് ഇപ്പോള്‍ പ്രണയം. മനസിനക്കള്‍ ഇപ്പൊ ശരീരത്തിനാണ് പ്രണയത്തില്‍  സ്ഥാനം ..വികാരങ്ങള്‍ മനസിന്റെ സൃഷ്ടിയാണ്..
  ഞാന്‍ പറയാന്‍ പോകുന്നത് ഇതിനെ കുറിചോന്നുമല്ല .പ്രണയം എന്നാ മാജിക്‌ നെ പറ്റിയാണ്.. അന്നോളം ഇല്ലാതിരുന എന്തോ ഒന്ന് പെട്ടന്ന് , ആ നിമിഷം മുതല്‍  അവളോട് തോനുന്നു..
  സൌഹര്ദത്തിനു അപ്പുറം എന്തോ ഒന്ന്. അത്  പ്രണയമാണെന്ന് മനസുപറയുമ്പോള്‍. അല്ല എന്ന് മനസിനെ പറഞ്ഞു പഠിപ്പിക്കാനുള്ള ശ്രമം . പിന്നെ ഒടുവില മനസിനോടുള്ള   മത്സരത്തില്‍ തോല്‍വി. സുഖകരമായ  പരാജയം  ,
അവന്‍ അറിയാതെ അവന്‍ അവളെ  പ്രണയിച്ചു  പോകുന്നു .. ദര്‍ശനമോ സ്പര്‍ശനമോ കൊണ്ടല്ല.. പരസ്പരം മനസിലാക്കികഴിഞ്ഞപ്പോ വ്യക്തിക്ത്വതോട് തോനുന്നു ഇഷ്ടം .. പ്രണയം.. 
   അവനു അവളോട്‌ ഉള്ളപോലെ അവള്‍ക്ക് അവനോടും ഉള്ള ഇഷ്ടം.. അത് പുറതുപരയാതെ ഉള്ളില്കൊണ്ട് നടകുംബോഴാതെ സുഖം..അതാണ് പ്രണയത്തിലെ ഏറ്റവും പനോഹരമായ് ഘട്ടം..പരസപരം പറയാതെ തന്നെ ,നമുടെ സംസരതില്‍നിന്നു  നിന്ന് പെരുമാറ്റത്തില്‍ നിന്ന്   പരസ്പരമുള്ള ഇഷ്ടം മനസിലാക്കുംബോഴത്തെ ഒരു സുഖം.. 
  അപ്പോഴാണ് പ്രകൃതിക്ക് ഭംഗിയുണ്ടെന്നു തിരിച്ചറിയുന്നത്‌ . മഴയ്ക്ക് സംഗീതം ഉണ്ടെന്നു തോനുന്നത്..പ്രണയഗാനങ്ങള്‍ മാത്രം കേട്ട്നടക്കുന്നത്..അറിയാതെ നൃത്തം ചെയ്തു തുടങ്ങുന്നത്..
  പക്ഷെ പരസ്പരം പറഞ്ഞു കഴിഞ്ഞാല്‍.. പ്രണയം അവിടെ ഇല്ലാതാവുന്നു.. പിന്നെ ഉള്ളത് possessiveness ഉം  ego യും ആണ് . പിന്നെ വല്യ വഴക്കുകളും ഇണക്കങ്ങളും.. അവനിലെയും  അവളിലെയും തെറ്റുകള്‍ പരസ്പരം കണ്ടെതിതുടങ്ങും, അടുത്ത വഴക്കിനുള്ള ആയുധമായി അവയെ മൂര്‍ച്ചകൂട്ടി വെക്കും..പിന്നെ അതൊരു ഉടമ്പടി മാത്രമാവും.. ഐ ലവ് യു എന്നത് അര്‍ത്ഥമില്ലാത്ത പറച്ചില്‍ ആകും..
  പ്രണയം എന്ന് പറഞ്ഞാല്‍ കല്യാണം കഴിക്കാനുള്ള ആഗ്രഹമാണോ .?? അല്ലെ അല്ല.. പലരും അങ്ങനെ ധരിച്ചു വെച്ചിട്ടുണ്ട്. അവനെ അല്ലെങ്ങില്‍ അവളെ ജീവിതത്തില്‍ നഷ്ടപ്പെടാതിരിക്കാന്‍ വേണ്ടി ഉള്ള ഒരു ഉപാധി മാത്രമാണ് വിവാഹം.. സമൂഹജീവിയായ മാനുഷന് അത് അത്യാവശ്യവുമാണ് ..
  പക്ഷെ പ്രണയം  പറയാതെ ഉള്ളില്‍ ഇരിക്കുമ്പോഴാണ് ഏറ്റവും  സുഖം തരുന്നത്..അത് മനസിനെ പിടിച്ചുകുലുക്കും.. ഉള്ളില്‍ സുഖകരമായ്‌ ഒരു തണുത്ത കാറ്റ് പോലെ..വിവരിക്കാനാവാത്ത ഒരു വേദന പോലെ .. പലപ്പോഴും അതിനു പലരൂപമാണ്..പക്ഷെ അതാണ് പ്രണയം..നീ അറിയാതെ നിന്നെ കീഴ്പെടുതുന്ന വികാരം..
 പ്രണയിക്കുക.. അവനോടു അല്ലെങ്ങില്‍ അവളോട്‌  വക്കുകള്ളില്‍ പറയാതെ .. പ്രണയിച്ചു  കൊണ്ടേ ഇരിക്കുക..അതുപോലെ അവള്‍ അല്ലെങ്ങില്‍ അവന്‍ നിന്നെ പറയിക്കുന്നു എന്ന് അറിയുമ്പോള്‍ അത് വാക്കുകളാല്‍ പറയിക്കാന്‍ മിനക്കെടാതെ, അവളെ ആവോളം പ്രണയിക്കാന്‍ വേണ്ടി ആ വാശി കാണിക്കു ..
  പ്രണയം , അതൊരു അനുഭവമാണ്‌.. എഴുതപ്പെട്ടതും പറയപ്പെട്ടതും ഒന്നും അല്ല പ്രണയം.. സ്വയം അനുഭവിച്ചറിയണം..അതിനുള്ള ഭാഗ്യം ഉണ്ടാവട്ടെ.. അതെ ഞാനും  പ്രണയിക്കുന്നു .. കാറ്റിനെ സംഗീതത്തെ.. ഭൂമിയെ...ഒപ്പം അവളെയും..


Comments

Popular posts from this blog

ഒരു സൂര്യകാന്തി പൂവിന്റെ കഥ (story)

ചിറക്

ചില മഴ ചിന്തകള്‍