പുതുമ

എന്നും നടക്കുന്ന വഴിത്താരകളില്‍ നിന്നും മാറി സഞ്ചരിക്കണം എന്ന് ഒരുപാട് നാളായി ആലോചിക്കുന്നു . ആ വഴിക്ക് പുതുമ നഷ്ടപ്പെട്ടു . ഈ യാത്ര പരത്യാശ നല്‍കുന്നില്ല , കൗതുകം  തോനിക്കന്ന ഒന്നിനെയും എന്റെ കണ്മുന്നില കൊണ്ടുവരാന്‍ അതിനു പ്രാപ്തി  ഇല്ല. 
എന്നാല്‍ ഇന്ന് എല്ലാം മാറി. എല്ലാത്തിനും ഒരു പുതുമ സമ്മാനിച്ചുകൊണ്ട് ഈ ദിവസം എന്നെ അതിശയിപ്പിച്ചു. പുലരിക്ക് ഒരു പുതുമ തോന്നി ..അതിനു ഒരു സംഗീതം  ഉണ്ടെന്നു ഞാന്‍ തിരിച്ചറിഞ്ഞു . പലര്കലത്തിനു ഒരു മണമുണ്ട് . പ്രാണവായുവിനോടൊപ്പം അതിനെ ഞാന്‍ ആവോളം ശ്വസിച്ചു . ഉള്ളില്‍ നിറച്ചു.  എന്നെ താഴുകന്ന്ന ജലകണങ്ങള്‍ എനിക്ക് പാട്ട് പാടി  തന്നു..
പിന്നെ ഞാന്‍  യാത്ര തുടങ്ങി. എന്നെ തഴുകുന്ന കാറ്റിനും, വെയിലിന്റെ ചൂടിനും എന്തോ ഒരു പുതുമ.. എല്ലാം എനിക്ക് വേണ്ടി സൃഷ്ടിക്കപെട്ടപോലെ . അത്ഭുതം ഏറെ ഉണ്ടായതു, എന്റെ  കലാലയങ്ങനത്തില്‍ കാലെടുത്തു വച്ചപ്പോഴാണ്. ഇത്രയും കാലം എന്നില്‍ പ്രതേകിച്ചു ഒരു വികാരവും ഉണ്ടാക്കാത്ത ആ കെട്ടിടം ഇന്ന് എന്നെ സ്വാഗതം ചെയ്യുന്ന പോലെ ..ചുറ്റും നടക്കുന്നതൊന്നും എന്നെ ആലോസരപെടുതുന്നില്ല . മാത്രമല്ല പലതും എന്നെ ആഹ്ലാദിപ്പിക്കുന്നു .. എന്തെന്നറിയില്ല ഇതിനുള്ള കാര്യകാരണങ്ങള്‍ ,പക്ഷെ എന്തോ ഒരു പുതുമ.. എന്തോ ഒരു സുഖം..

Comments

Popular posts from this blog

ഒരു സൂര്യകാന്തി പൂവിന്റെ കഥ (story)

ചിറക്

ചില മഴ ചിന്തകള്‍