HIV (story)


ചിലർക്ക് എല്ലാം ഇഷ്ട്ടപ്പെടും .  പക്ഷെ ആ ഇഷ്ട്ടത്തിന്റെ  കാലാവധി വളരെ  ചെറുതായിരിക്കും . മറ്റുചിലർക്ക് വളരെ കുറച്ചു ഇഷ്ടങ്ങളെ കാണൂ ,പക്ഷെ ആ ഇഷ്ടങ്ങൾ ആഴം ഉള്ളതായിരിക്കും . 

ഒരു വേനൽകാലം . ജോലി തിരക്കിൽ നിന്ന് നഗരത്തിരക്കിലേക്ക് അവൻ ഇറങ്ങി . അവനു ഒരു പേര് വേണം .ആണുങ്ങൾ  നിങ്ങളുടെ പേരോ പെണ്ണുങ്ങൾ  ഇഷ്ടമുള്ള ഒരു ആണിന്റെ പേരോ അവനെ വിളിച്ചോളൂ .  അവൻ വീട്ടിലേക്കുള്ള യാത്രയിൽ ആണ് . സുന്ദരികളിൽ നിന്ന് സുന്ദരികളിലേക്ക് ഉള്ള കണ്ണുകൾ  കൊണ്ടുള്ള യാത്രയാണ് വായനൊട്ടം. പക്ഷെ അവനിലെ സാഹിത്യകാരൻ  പറയും ഇതാണ്  'സൗന്ദര്യ ആസ്വാദനം ' എന്ന് . ദൈവം ഒക്സിജൻ സൃഷ്ടിച്ചത് ശ്വസിക്കാനും സൗന്ദര്യം സൃഷ്ടിച്ചത് ആസ്വദിക്കാനും ആണ് . ആ സൗന്ദര്യം ശില്പങ്ങളിൽ ആണെങ്കിലും പ്രകൃതിയിൽ ആണെങ്കിലും  പെണ്ണിന്റെ ശരീരത്തിൽ  ആണെങ്കിലും ആസ്വദിക്കണം . 

വാഹനം മുന്നോട്ടു നീങ്ങി തുടങ്ങി . റോഡിലെ തിരക്ക് ഒഴിഞ്ഞു . ഇനി സൗന്ദര്യം ആസ്വദിക്കാൻ നിന്നാൽ ചിലപ്പോൾ പാണ്ടി ലോറിയോ ടിപ്പറോ ബസ്സോ അവന്റെ കാറിനു മുകളില പാർക്ക്‌ ചെയ്തേക്കും . വഴിയരികിൽ ഇരപിടിക്കാനായി മരത്തിന്റെ   മറവിൽ പോലീസ് ഏമാന്മാർ ,അവനെ സൂക്ഷിച്ചു നോക്കി . കണ്ണാടിയിൽ സണ്‍ സ്ക്രീൻ ഇല്ലായ്മയും നെഞ്ചിനു കുറുകെ കിടക്കുന്ന സീറ്റ്‌ ബെൽറ്റും കണ്ടപ്പോൾ നിരാശ കലർന്ന ദേഷ്യത്തോടെയും  അവനെ നോക്കി . ലോകത്ത് ജനം നിയമം അനുസരിക്കുന്നത് കാണുമ്പോൾ സങ്ങടപ്പെടുന്ന ഒരേയൊരു പോലീസ് - ദി കേരളാ പോലീസ് . യാത്ര തുടർന്ന് തൊട്ടുമുന്നിൽ ഒരു ഓട്ടോ . അതിൽ കൊണ്ട് പോകുന്ന കമ്പികൾ പുറത്തേക്കു  നിൽക്കുന്നു . പെട്ടന്നൊരു ബ്രയ്ക് ഇട്ടാൽ ഹെൽമെറ്റ്‌ വെച്ച് പോകുന്ന ബൈക്ക് യാത്രക്കാരന്റെ നെഞ്ച് തുളച്ചു ജീവനുംകൊണ്ട് അത് പുറത്തു വരും. പക്ഷെ ഇതൊന്നും ഈ പോലീസ് ഏമാന്മാർ കാണില്ല . ലോകത്തിലെ ഏറ്റവും വല്യ കുറ്റ കൃത്യമായ ഹെൽമെറ്റ്‌ , സീറ്റ്‌ ബെൽറ്റ്‌ എന്നിവ ഇടാതിരിക്കൽ  മാത്രമേ അവർ പിടിക്കു . ഇതിനെ ആണ് ജനപ്രിയ പോലീസ് എന്ന് പറയുന്നത് . 


ഇങ്ങനെ ചില പോലീസ് വിരുദ്ധ ചിന്തകളുമായി അവൻ ഫ്ലാറ്റിൽ എത്തി . കാല്ലിംഗ് ബെൽ അടിച്ചു . വാതിൽ  തുറക്കുന്നില്ല . ഇവൾ  ഇത് എവിടെ പോയി ?

ചുണ്ടിൽ ഒരു പുഞ്ചിരി ഫിറ്റ്‌ ചെയ്ത് ഓടിവന്നു വാതിൽ  തുറന്നു ബാഗും വാങ്ങി  അകത്തേക്ക് പോകുന്ന 1980 കളിലെ നായികയെ അവൻ ഭാര്യയിൽ നിന്ന് ഒട്ടും പ്രതീക്ഷിക്കുന്നില്ല . പക്ഷെ അറ്റ്ലീസ്റ്റ് വാതിൽ ഒന്ന് തുറന്നു തന്നാൽ നന്നായിരുന്നു . അവസാനം അവൻ വാതിൽ തള്ളി നോക്കി . അത് തുറന്നു . ഹാളിൽ അവൾ ഇരിക്കുന്നു . ഭാര്യ . ഇവിടെ നടക്കുന്നതൊന്നും അവൾ അറിഞ്ഞ ലക്ഷണം ഇല്ല. അവൻ ഓടിച്ചെന്നു അവളോട്‌ ചോദിച്ചു " എന്ത് പറ്റി മോളെ ? " . 
അല്ലെങ്ങിൽ വേണ്ട സത്യം പറയാം . അവൻ ഉള്ളിൽ  ചെന്ന് ഡ്രസ്സ്‌ മാറി . മുഖം കഴുകി അവനുള്ള ചായ എടുത്തു ഹാളിൽ വന്നു . എന്നിട്ട് ചോദിച്ചു . 
" വിജീ .... " 
ഒരു അനക്കവും ഇല്ല . അവൻ അവളെ കുലുക്കി വിളിച്ചു . അവൾ ഞെട്ടി . എപ്പോ വന്നു എന്നാ ഭാവത്തിൽ അവനെ നോക്കി . 

അവൻ ചോദിച്ചു " എന്ത് പറ്റി ? എന്താ ഇങ്ങനെ ഇരിക്കുന്നെ ? "

അവൾ എന്തോക്കെയെ പറയാൻ ശ്രമിച്ചു . പറ്റുന്നില്ല , പിന്നെയും എന്തൊക്കെയോ പറഞ്ഞു . റെഗുലർ ചെക്ക്‌ അപ്പ്‌ . ബ്ലേഡ്  ടെസ്റ്റ്‌ . ഡോക്ടർ ഇഷ മുഹമെദ് . 
സത്യം പറഞ്ഞാൽ ഒരു അവാർഡ്‌ സിനിമ കാണുന്ന പോലെയേ അവനു തോന്നിയുള്ളൂ . നാശം . 
ഒന്ന് തെളിച്ചു പറയെടി ഇങ്ങനെ ബോർ അടിപ്പിക്കാതെ എന്ന് അവനു പറയണം  എന്നുണ്ട് .  പക്ഷെ ഭാര്യമാർ മെലോ ഡ്രാമ കളിച്ചാൽ കൂടെ കളിക്കണം ,അല്ലാതെ ന്യൂ ജെനരെഷൻ റിയാലിറ്റി പടം പോലെ സംസാരിക്കരുത് . മെലോ  ഡ്രാമ  പിന്നെയും നീണ്ടു . അവൾക്കു എന്തോ അസുഖം ഉണ്ട് എന്ന് പിടികിട്ടി . ഇനി എന്താണ് എന്ന് കൂടി കേട്ടാൽ മതി . 

അവസാനം അവൾ ആ സത്യം വിളിച്ചു പറഞ്ഞു " ഐ അം HIV പോസിറ്റീവ് " 


"വാട്ട് " അവൻ സ്വാഭാവികമായും ചോദിച്ചു . 

പക്ഷെ തൊട്ടടുത്ത നിമിഷം അവനിൽ നിന്ന് ഒരു "വാട്ട്‌ " കൂടി പുറത്തു പൊയി. അതിനു ആദ്യത്തേതിനേക്കാൾ ശക്തിയും ശബ്ദവും excitement ഉം ഉണ്ടായിരുന്നു . 
അവൾക്ക്  എച് ഐ വി ആണെങ്ങിൽ എനിക്കും ... ശേ വേറെ ഒരു രോഗവും വരാൻ കണ്ടില്ലേ ?
പിന്നെ മനസ്സിൽ ഒരായിരം ചോദ്യങ്ങള ആയിരുന്നു . 
ഭാര്യ തുടർന്നു " ഞാൻ ബ്ലേഡ് ട്രാൻസ്ഫർ നടത്തിയിട്ടില്ല , അടുത്തൊന്നും  ഇൻജെക്ഷൻ എടുത്തിട്ടില്ല . പിന്നെ എങ്ങനെ ? 
പിന്നെ ഒരേയൊരു വഴി ... " 
അവൾ അത് മുഴുവിപ്പിച്ചില്ല . അവനു മനസിലായി ഇനി ഉള്ള ഒരേയൊരു വഴി ഞാൻ ആണ് .. 

"അപ്പൊ നമ്മുടെ മോൾ ? " അവന്റെ ശബ്ധത്തിൽ ഭയം കലർന്നിരുന്നു 

"മോൾക്ക്‌ 5 വയസു ആയല്ലോ , അവൾക്കു കുഴപ്പം ഉണ്ടാവില്ല എന്നാ അവൾ പറഞ്ഞത് " 
നാളെത്തന്നെ പോയി ബ്ലേഡ് ടെസ്റ്റ്‌ ചെയ്യണം . ഇഷയുടെ അടുത്ത് പോയാൽ  മതി. വേറെ ആരും അറിയണ്ട . " 
അവൾ പിന്നെയും എന്തൊക്കെയോ പറയുന്നുണ്ട് . ഒന്നും അവന്റെ തലയിൽ  കയറുന്നില്ല . ചുറ്റും ഉള്ളതെല്ലാം നിശബ്ദം ആയതുപോലെ . ലോകം തലകീഴായി ചുറ്റുന്നു . അല്പം മുൻപ് തന്റെ ഭാര്യ എന്തിനാണ് അവാർഡ്‌ പടം പോലെ ഇരുന്നതെന്ന് ഇപ്പോൾ അവനു മനസിലായി . ഇനി എന്ത് ചെയ്യും ? 

" എനിക്കും ടെസ്റ്റ്‌ ചെയ്യണം . ഇഷയുടെ അടുത്ത് പോകാം . അവൾ ആകുമ്പോൾ ആരോടും പറയില്ല . നാളെ പോകാം അല്ലെ ?"

അവൻ ഇത്രയും പറഞ്ഞു വിജിയെ നോക്കി . അവളുടെ മുഖത്ത് അത്ഭുതം . അടുത്ത നിമിഷം അവൾ പൊട്ടികരഞ്ഞു .  . അവൻ വഴിയാണ് അവള്ക്കും ഇത് കിട്ടിയത് . അപ്പോൾ അവനു ഒരു ടെസ്റ്റ്‌ നടത്തേണ്ട കാര്യം ഇല്ല . അഥവാ അവൾക്കു വേറെ വല്ല വഴിയിലും ആണ് ഇത് കിട്ടിയത് എങ്കിലും അവനും കിട്ടിക്കാണും . അത് ഉറപ്പാ . 
അന്ന് രാത്രി അവനു ഉറക്കം വന്നില്ല . 

സ്വന്തം ഭാവിയും വർത്തമാനവും അവനു കാണാൻ കഴിയുന്നില്ല .മനസ്സിൽ ചിന്തകളുടെ വേലിയേറ്റം .


രാത്രിക്ക്  ഇന്ന് മറ്റൊരു  ഭാവമാണ് . നിറമുള്ള സ്വപ്നങ്ങളും  കുസൃതി നിറഞ്ഞ വികാരങ്ങളും തിക്കി തിരക്കി എത്തിയിരുന്ന രാത്രിയല്ല ഇത് , ഇന്നലെ വരെ രാത്രികൾ മനോഹരം ആയിരുന്നു . ചുറ്റും ഇരുട്ടാണ്‌ . മനസ് കുഴഞ്ഞു മറിയുന്നു . ഇരുട്ടിനോട്‌ അവനു ഭയം തൊന്നി. മരണം ഇവിടെ എവിടെയോ ഒളിച്ചിരിക്കുന്നത് പൊലെ. തൊട്ടടുത്ത്‌ കിടക്കുന്ന ഭാര്യയോട്‌ എന്ത് വികാരമാണ് എന്ന് പറയാൻ പട്ടുന്നില്ല. സഹതാപവും വെറുപ്പും ഭയവും .... പെണ്ണിനോട് ആദ്യമായി അവനു വിരക്തി തോന്നി .. 


ഇന്നലെവരെ രാത്രികൾ മനോഹരികൾ ആയിരുന്നു , ആ ഓർമ്മകൾ ഇപ്പോൾ മനസ്സിൽ കിടന്നു പൊള്ളുന്നു .. 


ആലോചനകൾ അന്റെ തല കറക്കി . 


ഉറക്കം അനുഗ്രഹിക്കാത്ത രാത്രികൾ ശാപമാണ് 


നേരം വെളുത്തു . എല്ലാ ചെയ്ത്തുകളും യാന്ദ്രികം  ആയിരുന്നു. കാർ  ഓടിക്കാൻ പറ്റുമെന്ന് തോന്നുന്നില്ല . കുറെ നാളക്ക് ശേഷം ബസ്‌  യാത്ര ചെയ്തു . ഇഷയെ ഫേസ് ചെയ്യാൻ ഒരു മടി . ഭാര്യയുടെ ബെസ്റ്റ് ഫ്രണ്ട് ആണ് . ഇടക്കൊക്കെ വീട്ടിൽ വരാറുണ്ട് . പക്ഷെ ഇങ്ങനെ ഒരു കാര്യത്തിന് പോയി കാണുമ്പോൾ ഒരു ചമ്മൽ . പക്ഷെ അവൾ ആണ് നല്ലത് പുറത്തു ആരും അറിയില്ല . ബ്ലേഡ് സാമ്പിൾ എടുത്തു . റിസൾട്ട്‌ കത്ത് ഇരുന്നു . എല്ലാവരും അവനെ തന്നെ നോക്കുന്നത് പോലെ ഒരു തോന്നൽ . പിന്നെ ആർക്കും മുഖം കൊടുത്തില്ല . സമയം മെല്ല മെല്ല മാത്രം നീങ്ങുന്നു . ഒരു ശ്വാസവും അനുഭവത്തിൽ എത്തി . ഇതുവരെ ശ്രദ്ധിക്കാത്ത ഹൃദയമിടിപ്പ്‌ ഇപ്പോൾ കേൾക്കാം . ഒരു ആയിരം ചോദ്യങ്ങളും സംശയങ്ങളും . ഈ കാത്തിരിപ്പു വളരെ ക്രൂരമാണ് . തല വെട്ടി പൊളിയുന്നത് പോലെ . ഹൃദയത്തിനു വല്ലാത്ത ഭാരം . 


കാത്തിരിപ്പു അവസാനിച്ചു . ഇഷ മൊഴിഞ്ഞു " യു ആർ എച് ഐ വി പോസിറ്റീവ് " 


ഒരു മഴ പെയ്ത് തീര്ന്ന അനുഭവം . ഒരു ഭാരം ഇറക്കി വെച്ചപോലെ .. അപ്പോൾ  അതിനു ഒരു തീരുമാനം ആയി .പിന്നെ അവിടെ നിന്നില്ല ഉടൻ പുറത്തേക്കിറങ്ങി ... ഓടിച്ചെന്നു പാർക്കിൽ  ഒരു ബഞ്ച്ൽ  ഇരുന്നു.  ഭൂതകാലം ഒരു തിരശീലയിൽ എന്നപോലെ തെളിഞ്ഞു  വന്നു ... 



ദാരിദ്ര്യം ആയിരുന്നു വിവാഹശേഷം . ഭക്ഷണത്തിനും പണത്തിനും അല്ല . സ്നേഹത്തിനു. അവൻ വിവാഹബന്ധത്തിൽ ഏർ'പെടുന്നതിന്' മുൻപ് ഒരുപാട് സ്നേഹം കിട്ടിയാണ് വളർന്നത്‌ . സ്നേഹം ആവശ്യമുള്ള എല്ലാ പെണ്‍കുട്ടികൾക്കും അവൻ സ്നേഹം കൊടുത്തു . അവർ തിരിച്ചും . അങ്ങനെ സ്നേഹത്തിൽ മുങ്ങി നീരാടി ഉള്ള ജീവിതം പെട്ടന്ന് അവന്റെ കയ്യാൽ  കഴുത്തിൽ ഒരു താലി  കയറിയപ്പോൾ ആകെ മാറി .  താലി  കെട്ടുന്നത് പെണ്ണിന്റെ കഴുത്തിൽ ആണെങ്കിലും കേട്ട് മുറുകുന്നത് ആണിന്റെ സ്വാതന്ത്ര്യത്തിനു ചുറ്റുമാണ് .  കൃഷ്ണനായി ജീവിച്ചു വന്നവൻ രാമവേഷം  കെട്ടി ആടെണ്ടി വന്നു . 

പക്ഷെ അവൻ, കൂടുതൽ സ്നേഹം വേണം എന്ന് പറഞ്ഞു ഭാര്യയെ ബുദ്ധിമുട്ടിക്കാൻ തയ്യാറല്ലായിരുന്നു . പാവം അവൾ . അവളെകൊണ്ട്‌ അത്രയല്ലേ പറ്റു . എന്നുവെച്ചു അവളെ ദ്രോഹിക്കാനും മാത്രം ദുഷ്ടൻ  അല്ല .  അതുകൊണ്ട് അവൻ പുറമേ നിന്ന് സ്നേഹം സ്വീകരിച്ചു തുടങ്ങി . ഭാര്യക്ക്‌ ആവശ്യമുള്ളത് കൊടുത്തിട്ട് ബാക്കി ഉള്ളത് പുറത്തു കൊടുക്കും . ഭാര്യക്കും സന്തോഷം അവനും സന്തോഷം . 
ചിലർക്ക് എല്ലാം ഇഷ്ട്ടപ്പെടും .  പക്ഷെ ആ ഇഷ്ട്ടത്തിന്റെ  കാലാവധി വളരെ  ചെറുതായിരിക്കും . അവനു അങ്ങനെ തന്നെ . ഒന്നിനെത്തന്നെ എന്നും ഇഷ്ട്ടപെടാൻ അവനു പറ്റില്ല .. 


അങ്ങനെ ഉള്ള സ്നേഹപ്രകടനങ്ങൾ ചിലപ്പോൾ അതിര് കടക്കാറുണ്ട് . പക്ഷെ അതിരുകള സതാചാരത്തിന്റെ  കാവൽ മാലാഹമാർ എന്ന് നടിക്കുന്നവർ നിശ്ചയിക്കെണ്ടാതല്ല എന്നാണ് അവന്റെ പക്ഷം . അതിരുകൾ  അവനവൻ തീരുമാനിക്കുന്നതാണ് . അങ്ങനെ  എപോഴോ സ്നേഹം കൊടുത്തപ്പോൾ കിട്ടിയതാണ് ഈ സമ്മാനം . പക്ഷെ ആര് ? 


ആരും ആവാം . ദൈവത്തോട് വെറുപ്പ്‌ തോന്നി . കഴിക്കാൻ ഒരുപാട് മധുരം തന്നപോൾ കൂട്ടത്തിൽ അല്പാൽപ്പമായ്‌  അതിൽ വിഷം കലര്ത്തി തന്നതിന് . 


എല്ലാ കമുകിമാരോടും വെറുപ്പ്‌ തോന്നി , ഫോണ്‍ എടുത്തു ഓരോരുത്തരെ ആയി വിളിച്ചു . ഒരു പെണ്ണും അവളെ കുറ്റപ്പെടുത്തിയാൽ കുറ്റം സമ്മതിക്കില്ല . അതിനിടയിലെ ഒരു വാചകം തോണ്ടി എടുത്തു ആണിനെ കുറ്റപ്പെടുത്തും . പിന്നെ ആണ് മാപ്പ് പറയേണ്ടി വരും. ഇവിടെയും അതുതന്നെ സംഭവിച്ചു . ഭൂരിഭാഗം പേരും അവനെ  കുറ്റപ്പെടുത്തി . ഒരാൾ ആകെ തകർന്നു  പോയി . എല്ലാവരോടും അവൻ പറഞ്ഞു , ആരാണ് കൊണ്ടുവന്നത് 
എന്നതിൽ   അല്ലെ തർക്കം  ഉള്ളു ? എനിക്ക് ഉണ്ടെങ്കിൽ നിനക്കും ഉണ്ട് എന്നതിൽ  ഒരു സംശയവും വേണ്ട ... 

ആരോടെന്നില്ലാത്ത പക മനസ്സിൽ ഉണ്ട് . പക്ഷെ കുറ്റബോധം കൊണ്ട് മനസ് നേരുന്നു . പാവം വിജി . അവൾ എന്ത് പിഴച്ചു .. പിന്നെ മോൾ .അതിനെപറ്റി ആലോചിക്കാൻഅയാൾക്ക്‌ ധൈര്യം ഇല്ലായിരുന്നു .. 


ഒടുവിൽ  വീട്ടിൽ  എത്തി .. 


ഇന്നലെ വിജി ഇരുന്നത് പോലെ അവൻ ഇരുന്നു . ചുറ്റും ഉള്ളതെല്ലാം അപ്രത്യക്ഷം ആയി .. ശബ്ദങ്ങളും അവനു നഷ്ടമായി .. വിജി വന്നു കുലുക്കി വിളിച്ചു ... അവനെ ചോദ്യരൂപേണ നോക്കി . അവനു ഒന്നും പറയാൻ ഉണ്ടായിരുന്നില്ല . അവൻ അവളെ നോക്കി . ആ നോട്ടത്തിൽ എല്ലാം ഉണ്ടായിരുന്നു .. വിജി പുറത്തേക്ക് പോയി . നിശബ്ദതയും ഏകാന്തതയും അവനെ വേട്ടയാടി . 


മകൾ  സ്കൂൾ വിട്ടു വന്നപ്പോൾ അവളുടെ മുന്നിൽ അഭിനയിക്കാൻ ഒരുപാട് പാടുപെട്ടു . അവൾ സ്കൂളിലെ വിശേഷങ്ങൾ പറഞ്ഞുകൊണ്ടേ ഇരുന്നു . അതൊന്നും കേള്ക്കാനുള്ള മനസുണ്ടയിരുന്നില്ല അവനു ഒരിക്കലും . പക്ഷെ അന്ന് അവൻ അതൊക്കെ കേട്ടിരുന്നു . ആ കൊച്ചു ലോകത്തെ വിശേഷങ്ങല്ക്ക് നിഷ്കളങ്ങതയുടെ സൗന്ദര്യം ഉണ്ടായിരുന്നു . ഇടക്കെപ്പഴോ അവന്റെ കണ്ണ് നിറഞ്ഞു . അത് മറച്ചു പിടിക്കാൻ വല്ലാതെ ബുദ്ധിമുട്ടി . 

വൈകുന്നേരം  വിജി വന്നു വന്നപാടെ ഒരു പേപ്പർ അയാളുടെ മുന്നിലേക്ക്‌ ഇട്ടു .. എന്നിട്ട് അവളുടെ മുറിയിലേക്ക് പോയി . 

ടെസ്റ്റ്‌ റിസൾട്ട്‌ ആയിരിക്കണം . അവൻ നോക്കിയില്ല . മുറിയിൽ അലമാര തുറക്കുന്ന ശബ്ദം .. അവൻ മെല്ലെ ആ കടലാസ് എടുത്തു നോക്കി . അതൊരു കാൾ ഹിസ്ടറി ആണ് .  മുകളിൽ ഉള്ള മൊബൈൽ നമ്പർ അവന്റെതാണ് . ഇന്ന് അവൻ വിളിച്ച കോളുകൾ അതിലുണ്ട് . അതിന്റെ ഉടമസ്ഥരുടെ പേര് വിവരങ്ങളും .  ചുരുക്കി പറഞ്ഞാൽ അവന്റെ കാമുകിമാരുടെ  വിവര പട്ടിക . ആ കടലാസ് അവന്റെ കയ്യിൽ  ഇരുന്നു വിറച്ചു .. 


അപ്പോൾ വിജി വന്നു. 
 ഇപ്പോൾ കയ്യിൽ   ബാഗുകൾ ഉണ്ട് .. കൂടെ മോളും .. 

അവൾ ഗംഭീര സ്വരത്തിൽ പറഞ്ഞു " കാര്യം മനസിലായി കാണുമല്ലോ .ഭർത്താവു  ചെയ്ത തെറ്റൊക്കെ പൊറുത്  തന്നെപോലെ ഒരുതൻറെ കൂടെ ജീവിക്കാൻ എനിക്ക് വയ്യ. ഞാൻ ഇത്രയും നാൾ മാന്യമായിട്ടാണ്  ജീവിച്ചത് . ഇനിയും അങ്ങനെയ പറ്റു  . എനിക്കൊരു സംശയം ഉണ്ടായിരുന്നു , അതിപ്പോൾ മാറി ... 
. സൊ ഞാൻ പോകുന്നു . പിന്നാലെ വന്നു ഉപദ്രവിക്കരുത് ." 

അവൻ അന്തം വിട്ട്  ഇരുന്നു .. ദാരിദ്ര്യം ആയിരുന്നു  - വാക്കുകൾക്ക് .. 

പോകുന്നവഴിക് അവൾ പറഞ്ഞു " പിന്നെ, നീ പേടിക്കണ്ട നിനക്ക് എച് ഐ വി ഒന്നും ഇല്ല . അവളുമാരെ വിളിച്ചു പറഞ്ഞേക്ക് " 

അവൻ അപ്പോഴും അന്തക്കെടിൽ നിന്ന് മോചിതൻ  ആയിരുന്നില്ല . അവൾ വാതിൽ  വലിച്ചടച്ചു ഇറങ്ങി പോയി . മോൾ ചോദിക്കുനുണ്ടായിരുന്നു എന്താ അമ്മെ കാര്യം എന്ന് ... അവൾ മറുപടി പറഞ്ഞില്ല ... 




Comments

Popular posts from this blog

ചില മഴ ചിന്തകള്‍

ഒരു സൂര്യകാന്തി പൂവിന്റെ കഥ (story)

ചോദ്യങ്ങളും ഉത്തരങ്ങളും (കഥ )