പ്രണയാനന്തരം


അവള്‍ അവനെ വിളിക്കാന്‍  ഫോണ്‍ കയ്യില്‍ എടുത്തു. വിവാഹശേഷം ആദ്യമായി അവനോടു സംസാരിക്കാന്‍ ഒരുങ്ങുമ്പോള്‍ ഭൂതകാലത്തിന്റെ തിരശീലയില്‍ ദ്രിശ്യങ്ങളും ശബ്ദങ്ങളും തെളിഞ്ഞു വന്നു.
അവള്‍ പറഞ്ഞു “ നീ എന്താ കോള്‍  എടുക്കാന്‍ വൈകിയേ ? നിന്നെ കാണാതെ നിന്നോട് മിണ്ടാതെ എനിക്ക് ഒരു നിമിഷം പോലും കഴിയാന്‍ പറ്റുന്നില്ല. ശ്വാസം മുട്ടുന്ന പോലെ തോന്നും”
അവന്റെ കയ്യില്‍ കെട്ടിപിടിച്ചു തോളില്‍ ചാരി ഇരുന്നു അവള്‍ പറഞ്ഞു” എന്നും ഇതുപോലെ നിന്നോട് ചേര്‍ന്നു ഇരിക്കണം മരികുന്നത് വരെ. നീ ഇല്ലാതെ എനിക്ക് ജീവിക്കാന്‍ പറ്റില്ല”
          ഫോണ്‍ റിംഗ് ചെയ്തുകൊണ്ടിരുന്നു. അവളുടെ വിവാഹത്തിന് ശേഷം അവന്‍ ജോലിക്കൊന്നും പോകാതെ വീട്ടില്‍ അടച്ചു ഇരിക്കയായിരുന്നു എന്ന് അവള്‍ അറിഞ്ഞിരുന്നു. അവസാനം അറിഞ്ഞതു  അവന്‍ താടിയും മുടിയും വളര്‍ത്തി എങ്ങോട്ടെന്നില്ലാതെ അലയുകയാണ്  എന്നാണ്. അവന്റെ വീട്ടുകാര്‍ അവനെ ഉപദേശിച്ചു മടുത്തു എന്ന്.
അവനെ പറഞ്ഞു പഠിപ്പിക്കാന്‍ ജീവിതത്തിന്റെ കുറെ തത്ത്വശാസ്ത്ര വചനങ്ങളും അവളുടെ ഇപോഴത്തെ മനോഹര ജീവിതത്തെ കുറിച്ചുള്ള വര്‍ണനകളും കരുതി വെച്ചിട്ടാണ് അവള്‍ അവനെ വിളിക്കുന്നത്‌.
          പെട്ടന്ന് അവന്‍ കാള്‍ എടുത്തു. ഈ നമ്പര്‍ അവന്റെ കയ്യില്‍ ഉണ്ടായിരുന്നില്ല. അവനു അത്ഭുതം. അവള്‍ സഹാനുഭൂതിയോടെ അവന്റെ വിശേഷങ്ങള്‍ ചോദിച്ചു. അവന്‍ പറഞ്ഞു. അവന്റെ യാത്രകളെ കുറിച്ച് , കണ്ട സ്ഥലങ്ങളെ കുറിച്ച് , സൗഹൃദങ്ങളെ കുറിച്ച് , അവന്റെ പ്രണയത്തെ കുറിച്ച്, അവന്റെ പുതിയെ ബിസിനസിനെ കുറിച്ച് , അവന്റെ ജീവിതത്തില്‍ നിറഞ്ഞു നില്‍ക്കുന്ന സന്തോഷത്തെ കുറിച്ച്. അത് മുഴുവന്‍ കേട്ട് നില്ക്കാന്‍ അവള്‍ക്കായില്ല. അവള്‍ എന്തോ പറഞ്ഞൊപ്പിച്ചു കോള്‍ അവസാനിപ്പിച്ചു .
അവളുടെ ഉള്ളില്‍ അപ്പോള്‍ തോന്നിയ വികാരങ്ങളില്‍ അവള്‍ ആഗ്രഹിച്ച ആനന്ദമോ സംതൃപ്തിയോ ഉണ്ടായിരുന്നില്ല.
        നേരത്തെ ചിന്തിച്ചു കൂട്ടിയ തത്വങ്ങളും വര്‍ണനകളും രൂപം മാറി  ഒറ്റപ്പെടലിന്റെ പകലുകളും, ചടങ്ങ് തീര്‍ത്തു തിരിഞ്ഞു കിടന്നു ഉറങ്ങുന്ന രാത്രികളും , ആരും വിളിക്കാത്ത ഫോണും ആയി മാറി ഉള്ളില്‍ നിന്ന് തെകിട്ടി വന്നു. 
...........

ഈ ചിത്രം വരച്ചത് : ജിതിന്‍ ദാസ്‌ 

Comments

Popular posts from this blog

ഒരു സൂര്യകാന്തി പൂവിന്റെ കഥ (story)

ചിറക്

ചില മഴ ചിന്തകള്‍